Psalms - Chapter 71
Holy Bible

1. കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരുനാളുംലജ്‌ജിക്കാനിടയാക്കരുതേ!
2. അങ്ങയുടെ നീതിയില്‍ എന്നെമോചിപ്പിക്കുകയും രക്‌ഷിക്കുകയുംചെയ്യണമേ! എന്‍െറ യാചനകേട്ട്‌എന്നെ രക്‌ഷിക്കണമേ!
3. അങ്ങ്‌ എനിക്ക്‌ അഭയശിലയും ഉറപ്പുള്ളരക്‌ഷാദുര്‍ഗവും ആയിരിക്കണമേ! അങ്ങാണ്‌ എന്‍െറ അഭയശിലയും ദുര്‍ഗവും.
4. എന്‍െറ ദൈവമേ, ദുഷ്‌ടന്‍െറ കൈയില്‍ നിന്ന്‌, നീതികെട്ട ക്രൂരന്‍െറ പിടിയില്‍നിന്ന്‌,എന്നെ വിടുവിക്കണമേ!
5. കര്‍ത്താവേ, അങ്ങാണ്‌ എന്‍െറ പ്രത്യാശ; ചെറുപ്പം മുതല്‍ അങ്ങാണ്‌ എന്‍െറ ആശ്രയം.
6. ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു. മാതാവിന്‍െറ ഉദരത്തില്‍നിന്ന്‌ അങ്ങാണ്‌ എന്നെ എടുത്തത്‌; ഞാന്‍ എപ്പോഴും അങ്ങയെ, സ്‌തുതിക്കുന്നു.
7. ഞാന്‍ പലര്‍ക്കും ഭീതിജനകമായഅടയാളമായിരുന്നു; എന്നാല്‍ അവിടുന്നാണ്‌ എന്‍െറ സുശക്‌തമായ സങ്കേതം.
8. എന്‍െറ അധരങ്ങള്‍ സദാ അങ്ങയെസ്‌തുതിക്കുന്നു; അങ്ങയുടെ മഹത്വം പ്രഘോഷിക്കുന്നു.
9. വാര്‍ധക്യത്തില്‍ എന്നെതള്ളിക്കളയരുതേ! ബലം ക്‌ഷയിക്കുമ്പോള്‍ എന്നെഉപേക്‌ഷിക്കരുതേ!
10. എന്‍െറ ശത്രുക്കള്‍ എന്നെപ്പറ്റി സംസാരിക്കുന്നു; എന്‍െറ ജീവനെ വേട്ടയാടുന്നവര്‍കൂടിയാലോചിക്കുന്നു.
11. ദൈവം അവനെ പരിത്യജിച്ചിരിക്കുന്നു. പിന്‍തുടര്‍ന്ന്‌ അവനെ പിടികൂടുവിന്‍, അവനെ രക്‌ഷിക്കാനാരുമില്ല എന്ന്‌അവര്‍ പറയുന്നു.
12. ദൈവമേ, എന്നില്‍നിന്ന്‌ അകന്നിരിക്കരുതേ! എന്‍െറ ദൈവമേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
13. എന്നെ കുറ്റം പറയുന്നവര്‍ ലജ്‌ജിക്കുകയും സംഹരിക്കപ്പെടുകയും ചെയ്യട്ടെ! എന്നെ ദ്രാഹിക്കാന്‍ നോക്കുന്നവരെനിന്‌ദനവും ലജ്‌ജയും മൂടട്ടെ.
14. ഞാന്‍ എപ്പോഴും പ്രത്യാശയുള്ളവനായിരിക്കും, അങ്ങയെ മേല്‍ക്കുമേല്‍പുകഴ്‌ത്തുകയും ചെയ്യും.
15. എന്‍െറ അധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വവും രക്‌ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും; അവ എന്‍െറ അറിവിന്‌ അപ്രാപ്യമാണ്‌.
16. ദൈവമായ കര്‍ത്താവിന്‍െറ ശക്‌തമായപ്രവൃത്തികളുടെ സാക്‌ഷ്യമായി ഞാന്‍ വരും; ഞാന്‍ അങ്ങയുടെമാത്രംനീതിയെ പ്രകീര്‍ത്തിക്കും.
17. ദൈവമേ, ചെറുപ്പംമുതല്‍ എന്നെ അങ്ങ്‌ പരിശീലിപ്പിച്ചു; ഞാനിപ്പോഴും അങ്ങയുടെഅദ്‌ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുന്നു.
18. ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!
19. ദൈവമേ, അങ്ങയുടെ ശക്‌തിയും നീതിയും ആകാശത്തോളമെത്തുന്നു; ദൈവമേ, വന്‍കാര്യങ്ങള്‍ ചെയ്‌തിരിക്കുന്ന അങ്ങേക്കു തുല്യനായി ആരുണ്ട്‌?
20. ദാരുണമായ ക്‌ഷടതകള്‍ അവിടുന്ന്‌ എനിക്കു വരുത്തി; എങ്കിലും, അവിടുന്ന്‌ എനിക്കു നവജീവന്‍ നല്‍കും; ഭൂമിയുടെ ആഴത്തില്‍ നിന്ന്‌ അവിടുന്ന്‌ എന്നെ കരകയറ്റും.
21. അവിടുന്ന്‌ എന്‍െറ മഹത്വം വര്‍ധിപ്പിക്കുകയും എന്നെ വീണ്ടുംആശ്വസിപ്പിക്കുകയും ചെയ്യും.
22. എന്‍െറ ദൈവമേ, അങ്ങയുടെ വിശ്വസ്‌തത നിമിത്തം ഞാന്‍ അങ്ങയെ വീണവായിച്ചു പുകഴ്‌ത്തും. ഇസ്രായേലിന്‍െറ പരിശുദ്‌ധനായവനേ,കിന്നരംമീട്ടി ഞാന്‍ അങ്ങയെ സ്‌തുതിക്കും.
23. ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കുമ്പോള്‍ എന്‍െറ അധരങ്ങളും അങ്ങു രക്‌ഷി ച്ചഎന്‍െറ ആത്‌മാവും ആനന്‌ദംകൊണ്ട്‌ ആര്‍ത്തുവിളിക്കും.
24. എന്‍െറ നാവ്‌ അങ്ങയുടെ നീതിപൂര്‍വകമായ സഹായത്തെനിരന്തരം പ്രഘോഷിക്കും; എന്നെദ്രാഹിക്കുന്നവര്‍ ലജ്‌ജിതരുംഅപമാനിതരും ആയിത്തീര്‍ന്നു.

Holydivine