Daniel - Chapter 1
Holy Bible

1. യൂദാരാജാവായയഹോയാക്കിമിന്‍െറ മൂന്നാം ഭരണവര്‍ഷം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ജറുസലെമിനെതിരേ വന്ന്‌ അതിനെ ആക്രമിച്ചു.
2. കര്‍ത്താവ്‌ യൂദാരാജാവായയഹോയാക്കിമിനെ അവന്‌ ഏല്‍പിച്ചുകൊടുത്തു; ദേവാലയത്തിലെ പാത്രങ്ങളില്‍ ചിലതും അവിടുന്ന്‌ അവനു നല്‍കി. നബുക്കദ്‌നേസര്‍ അവനെ പാത്രങ്ങളോടൊപ്പം ഷീനാര്‍ദേശത്ത്‌ തന്‍െറ ദേവന്‍െറ ക്‌ഷേത്രത്തിലേക്കു കൊണ്ടുപോന്നു; പാത്രങ്ങള്‍ ദേവന്‍െറ ഭണ്‍ഡാരത്തില്‍ സൂക്‌ഷിച്ചു.
3. ഷണ്‍ഡന്‍മാരുടെ നായകനായ അഷ്‌പേനാസിനോടു രാജാവ്‌ കല്‍പിച്ചു: രാജകുലത്തിലും പ്രഭുവര്‍ഗത്തിലും ജനി ച്ചകുറെ ഇസ്രായേല്‍ക്കാരെ കൊണ്ടുവരുക.
4. അവര്‍ കുറ്റമറ്റവരും സുമുഖരും വൈദഗ്‌ധ്യമുള്ളവരും വിജ്‌ഞാനമാര്‍ജിച്ചവരും ഗ്രഹണശക്‌തിയുള്ളവരും കൊട്ടാരത്തില്‍ സേവനം ചെയ്യാന്‍ കഴിവുള്ളവരും ആയയുവാക്കളായിരിക്കണം. കല്‍ദായഭാഷയും ലിപിയും അവരെ പഠിപ്പിക്കണം.
5. വിഭവ സമൃദ്‌ധമായരാജകീയഭക്‌ഷണത്തിന്‍െറയും രാജാവ്‌ കുടിച്ചിരുന്ന വീഞ്ഞിന്‍െറയും ഓഹരി ദിവസേന അവര്‍ക്കു കൊടുക്കുന്നതിനും രാജാവ്‌ നിര്‍ദേശിച്ചു. അപ്രകാരം മൂന്നുവര്‍ഷത്തെ പരിശീലനത്തിനുശേഷം അവര്‍ രാജസേവനത്തില്‍ പ്രവേശിക്കേണ്ടിയിരുന്നു.
6. ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ യൂദാഗോത്രത്തില്‍പ്പെട്ട ദാനിയേല്‍, ഹനനിയാ, മിഷായേല്‍, അസറിയാ എന്നിവര്‍ ഉണ്ടായിരുന്നു.
7. കൊട്ടാരഷണ്‍ഡന്‍മാരുടെ നായകന്‍ അവര്‍ക്കു പേരുകള്‍ നല്‍കി: ദാനിയേലിനെ ബല്‍ത്തെഷാസര്‍ എന്നും ഹനനിയായെ ഷദ്രാക്‌ എന്നും മിഷായേലിനെ മെഷാക്ക്‌ എന്നും അസറിയായെ അബെദ്‌നെഗോ എന്നും വിളിച്ചു.
8. എന്നാല്‍, രാജാവിന്‍െറ വിഭവസമൃദ്‌ധമായ ഭക്‌ഷണംകൊണ്ടോ അവന്‍ കുടിച്ചിരുന്ന വീഞ്ഞുകൊണ്ടോ മലിനനാവുകയില്ലെന്നു ദാനിയേല്‍ നിശ്‌ചയിച്ചു. അതിനാല്‍, മലിനനാകാതിരിക്കാന്‍ തന്നെ അനുവദിക്കണമെന്ന്‌ അവന്‍ ഷണ്‍ഡന്‍മാരുടെ നായകനോട്‌ അഭ്യര്‍ഥിച്ചു.
9. ദാനിയേലിനോട്‌ അവനു പ്രീതിയും അനുകമ്പയും തോന്നാന്‍ ദൈവം ഇടയാക്കി.
10. അവന്‍ ദാനിയേലിനോടു പറഞ്ഞു: നിന്‍െറ പ്രായത്തിലുള്ള മറ്റുയുവാക്കന്‍മാരെക്കാള്‍ നീ ക്‌ഷീണിച്ചിരിക്കുന്നതായി, നിനക്കു ഭക്‌ഷണപാനീയങ്ങള്‍ തരാന്‍ നിയോഗി ച്ചഎന്‍െറ രാജാവ്‌ കണ്ടേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു. അങ്ങനെയായാല്‍ രാജസമക്‌ഷം എന്‍െറ ജീവന്‍ നീ അപകടത്തിലാക്കും.
11. തനിക്കും ഹനനിയായ്‌ക്കും മിഷായേലിനും അസറിയായ്‌ക്കുംവേണ്ടി പ്രധാന ഷണ്‍ഡന്‍ നിയമിച്ചിരുന്ന വിചാരിപ്പുകാരനോട്‌ ദാനിയേല്‍ പറഞ്ഞു:
12. നിന്‍െറ ഈ ദാസന്‍മാരെ പത്തു ദിവസത്തേക്കു പരീക്‌ഷിച്ചു നോക്കൂ; ഞങ്ങള്‍ക്കു സസ്യഭക്‌ഷണവും ജലവും മാത്രം തരുക.
13. അതിനുശേഷം, ഞങ്ങളുടെയും രാജകീയഭക്‌ഷണം കഴിക്കുന്നയുവാക്കളുടെയും മുഖം നീ കാണുക. നീ കാണുന്നതനുസരിച്ച്‌ നിന്‍െറ ദാസന്‍മാരോടു വര്‍ത്തിച്ചാലും.
14. അവരുടെ വാക്കുകേട്ട്‌ അവന്‍ അവരെ പത്തു ദിവസത്തേക്കു പരീക്‌ഷിച്ചു.
15. പത്തുദിവസങ്ങള്‍ക്കുശേഷം അവര്‍ രാജ കീയ ഭക്‌ഷണം കഴിച്ചിരുന്നയുവാക്കളെക്കാള്‍ ആരോഗ്യമുള്ളവരും കൊഴുത്തവരുമായി കാണപ്പെട്ടു.
16. അതുകൊണ്ട്‌, വിചാരിപ്പുകാരന്‍ അവരുടെ വിഭവസമൃദ്‌ധമായ ഭക്‌ഷണത്തിനും അവര്‍ കുടിക്കേണ്ടിയിരുന്ന വീഞ്ഞിനും പകരം അവര്‍ക്കു സസ്യഭക്‌ഷണം നല്‍കി.
17. ദൈവം ഈ നാലുയുവാക്കള്‍ക്ക്‌ എല്ലാ വിദ്യകളിലും വിജ്‌ഞാനത്തിലും അറിവും സാമര്‍ഥ്യവും നല്‍കി. സകലവിധ ദര്‍ശനങ്ങളും സ്വപ്‌നങ്ങളും വ്യാഖ്യാനിക്കാന്‍ ദാനിയേലിനു കഴിഞ്ഞിരുന്നു.
18. അവരെ തന്‍െറ മുന്‍പില്‍ കൊണ്ടുവരണമെന്നു രാജാവ്‌ കല്‍പിച്ചിരുന്ന ദിവസം വന്നപ്പോള്‍ പ്രധാന ഷണ്‍ഡന്‍ അവരെ നബുക്കദ്‌നേസറിന്‍െറ മുന്‍പില്‍ കൊണ്ടുവന്നു.
19. രാജാവ്‌ അവരോടു സംസാരിച്ചു. എന്നാല്‍ ദാനിയേല്‍, ഹനനിയാ, മിഷായേല്‍, അസറിയാ എന്നിവര്‍ക്കു തുല്യരായി അവരില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ രാജസേവകരായിത്തീര്‍ന്നു.
20. വിജ്‌ഞാനത്തെയും അറിവിനെയും സംബന്‌ധിച്ച്‌ രാജാവ്‌ ചോദി ച്ചഏതു കാര്യത്തിലും അവര്‍ രാജ്യത്തെ ഏതു മാന്ത്രികനെയും ആഭിചാരകനെയുംകാള്‍ പത്തിരട്ടി മെച്ചപ്പെട്ടവരായി കാണപ്പെട്ടു.
21. സൈറസ്‌രാജാവിന്‍െറ ഒന്നാം ഭരണ വര്‍ഷംവരെ ദാനിയേല്‍ അവിടെ കഴിഞ്ഞു.

Holydivine