Psalms - Chapter 60
Holy Bible

1. ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചു, ഞങ്ങളുടെ പ്രതിരോധനിരകള്‍ തകര്‍ത്തു; അവിടുന്നു കുപിതനായിരുന്നു;ഞങ്ങളെ കടാക്‌ഷിക്കണമേ!
2. അവിടുന്നു ഭൂമിയെ വിറപ്പിച്ചു,അവിടുന്ന്‌ അതിനെ പിളര്‍ന്നു. അതിന്‍െറ വിള്ളലുകള്‍ നികത്തണമേ!അത്‌ ഇടിഞ്ഞു വീഴാറായിരിക്കുന്നു.
3. അങ്ങു സ്വന്തം ജനത്തെ കഠിനയാതനയ്‌ക്ക്‌ ഇരയാക്കി; അവിടുന്നു ഞങ്ങളെ വിഭ്രാന്തിയുടെ വീഞ്ഞു കുടിപ്പിച്ചു.
4. വില്ലില്‍നിന്ന്‌ ഓടിയകലാന്‍ തന്‍െറ ഭക്‌തര്‍ക്ക്‌ അടയാളമായി അവിടുന്ന്‌ ഒരു കൊടി ഉയര്‍ത്തി.
5. ഞങ്ങളുടെ പ്രാര്‍ഥന കേട്ട്‌അങ്ങയുടെ വലത്തുകൈയാല്‍ഞങ്ങളെ രക്‌ഷിക്കണമേ! അങ്ങയുടെ പ്രിയജനം മോചിതരാകട്ടെ!
6. ദൈവം തന്‍െറ വിശുദ്‌ധ മന്‌ദിരത്തില്‍നിന്ന്‌ അരുളിച്ചെയ്‌തു: ആനന്‌ദപൂര്‍വം ഞാന്‍ ഷെക്കെമിനെവിഭജിക്കുകയും സുക്കോത്തു താഴ്‌വര അളന്നുതിരിക്കുകയും ചെയ്യും.
7. ഗിലയാദ്‌ എന്‍േറതാണ്‌,മനാസ്‌സെയും എന്‍േറതു തന്നെ; എഫ്രായിം എന്‍െറ പടത്തൊപ്പിയും യൂദാ എന്‍െറ ചെങ്കോലുമാണ്‌.
8. മൊവാബ്‌ എന്‍െറ ക്‌ഷാളനപാത്രം; ഏദോമില്‍ ഞാന്‍ എന്‍െറ പാദുകം അഴിച്ചുവയ്‌ക്കും; ഫിലിസ്‌ത്യയുടെമേല്‍ ഞാന്‍ വിജയഘോഷം മുഴക്കും.
9. സുരക്‌ഷിത നഗരത്തിലേക്ക്‌ആര്‌ എന്നെ നയിക്കും? ഏദോമിലേക്ക്‌ ആര്‌ എന്നെ കൊണ്ടുപോകും?
10. ദൈവമേ, അങ്ങ്‌ ഞങ്ങളെ പരിത്യജിച്ചില്ലേ? അങ്ങ്‌ ഞങ്ങളുടെ സൈന്യത്തോടൊപ്പം ഇല്ലല്ലോ.
11. ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ! മനുഷ്യന്‍െറ സഹായം വ്യര്‍ഥമാണ്‌.
12. ദൈവത്തോടൊത്തു ഞങ്ങള്‍ധീരമായി പൊരുതും; അവിടുന്നാണു ഞങ്ങളുടെ ശത്രുക്കളെചവിട്ടിമെതിക്കുന്നത്‌.

Holydivine