Psalms - Chapter 138
Holy Bible

1. കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെഅങ്ങേക്കു നന്‌ദിപറയുന്നു; ദേവന്‍മാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെപാടിപ്പുകഴ്‌ത്തും.
2. ഞാന്‍ അങ്ങയുടെ വിശുദ്‌ധമന്‌ദിരത്തിനു നേരേ ശിരസ്‌സു നമിക്കുന്നു; അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്‌തതയെയും ഓര്‍ത്ത്‌ അങ്ങേക്കു നന്‌ദിപറയുന്നു; അങ്ങയുടെ നാമവും വാഗ്‌ദാനവുംഅത്യുന്നതമാണ്‌.
3. ഞാന്‍ വിളിച്ചപേക്‌ഷിച്ചനാളില്‍ അവിടുന്ന്‌ എനിക്ക്‌ ഉത്തരമരുളി; അവിടുന്ന്‌ എന്‍െറ ആത്‌മാവില്‍ധൈര്യം പകര്‍ന്ന്‌ എന്നെ ശക്‌തിപ്പെടുത്തി.
4. കര്‍ത്താവേ, ഭൂമിയിലെ സകലരാജാക്കന്‍മാരും അങ്ങയെ പ്രകീര്‍ത്തിക്കും; എന്തെന്നാല്‍, അവര്‍ അങ്ങയുടെ വാക്കുകള്‍ കേട്ടിരിക്കുന്നു.
5. അവര്‍ കര്‍ത്താവിന്‍െറ മാര്‍ഗങ്ങളെക്കുറിച്ചു പാടും; എന്തെന്നാല്‍, കര്‍ത്താവിന്‍െറ മഹത്വം വലുതാണ്‌.
6. കര്‍ത്താവു മഹോന്നതനാണെങ്കിലും താണവരെ കടാക്‌ഷിക്കുന്നു; അഹങ്കാരികളെ അവിടുന്ന്‌അകലെവച്ചുതന്നെ അറിയുന്നു.
7. കഷ്‌ടതകളിലൂടെ കടന്നുപോകുന്നെങ്കിലും, എന്‍െറ ജീവനെ അവിടുന്നുപരിപാലിക്കുന്നു; എന്‍െറ ശത്രുക്കളുടെ ക്രോധത്തിനെ തിരേ അവിടുന്നു കരം നീട്ടും; അവിടുത്തെ വലത്തുകൈ എന്നെ രക്‌ഷിക്കും.
8. എന്നെക്കുറിച്ചുള്ള തന്‍െറ നിശ്‌ചയംകര്‍ത്താവു നിറവേറ്റും; കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്‌; അങ്ങയുടെ സൃഷ്‌ടിയെ ഉപേക്‌ഷിക്കരുതേ!

Holydivine