Psalms - Chapter 70
Holy Bible

1. ദൈവമേ, എന്നെ മോചിപ്പിക്കാന്‍ദയതോന്നണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
2. എന്‍െറ ജീവന്‍ അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ ലജ്‌ജിച്ചു പരിഭ്രാന്തരാകട്ടെ! എനിക്കു ദ്രാഹമാലോചിക്കുന്നവര്‍അപമാനിതരായി പിന്തിരിയട്ടെ!
3. ഹാ! ഹാ! എന്ന്‌ എന്നെ പരിഹസിച്ചുപറയുന്നവര്‍ ലജ്‌ജകൊണ്ടുസ്‌തബ്‌ധരാകട്ടെ,
4. അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്‌ഷയെ സ്‌നേഹിക്കുന്നവര്‍ ദൈവം വലിയവനാണ്‌ എന്നു നിരന്തരംഉദ്‌ഘോഷിക്കട്ടെ!
5. ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്‌; ദൈവമേ, എന്‍െറ യടുത്തു വേഗം വരണമേ! അങ്ങ്‌ എന്‍െറ സഹായകനും വിമോചകനും ആണ്‌; കര്‍ത്താവേ, വൈകരുതേ!

Holydivine