Sirach - Chapter 1
Holy Bible

1. സര്‍വജ്‌ഞാനവും കര്‍ത്താവില്‍നിന്നുവരുന്നു. അത്‌ എന്നേക്കും അവിടുത്തോടു കൂടെയാണ്‌.
2. കടല്‍ത്തീരത്തെ മണല്‍ത്തരികളുംമഴത്തുള്ളികളും നിത്യതയുടെ ദിനങ്ങളും എണ്ണാന്‍ ആര്‍ക്കു കഴിയും?
3. ആകാശത്തിന്‍െറ ഉയരവും ഭൂമിയുടെവിസ്‌തൃതിയും പാതാളത്തിന്‍െറ ആഴവും നിര്‍ണയിക്കാന്‍ ആര്‍ക്കു സാധിക്കും?
4. ജ്‌ഞാനമാണ്‌ എല്ലാറ്റിനും മുമ്പുസൃഷ്‌ടിക്കപ്പെട്ടത്‌;
5. വിവേകപൂര്‍ണമായ അറിവ്‌ അനാദിയാണ്‌.
6. ജ്‌ഞാനത്തിന്‍െറ വേരുകള്‍ ആര്‍ക്കുവെളിപ്പെട്ടിരിക്കുന്നു?
7. അവളുടെ സൂക്‌ഷ്‌മമാര്‍ഗങ്ങള്‍ ആരറിയുന്നു?
8. ജ്‌ഞാനിയായി ഒരുവനേയുള്ളു; ഭയം ജനിപ്പിക്കുന്ന അവിടുന്ന്‌ സിംഹാസനത്തില്‍ ഉപവിഷ്‌ടനായിരിക്കുന്നു.
9. കര്‍ത്താവാണ്‌ ജ്‌ഞാനത്തെ സൃഷ്‌ടിച്ചത്‌; അവിടുന്ന്‌ അവളെ കാണുകയും തിട്ടപ്പെടുത്തുകയും ചെയ്‌തു; തന്‍െറ സൃഷ്‌ടികളിലെല്ലാം അവിടുന്ന്‌ അവളെ പകര്‍ന്നു.
10. അവിടുന്ന്‌ നല്‍കിയ അളവില്‍അവള്‍ എല്ലാവരിലും വസിക്കുന്നു; തന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ അവിടുന്ന്‌ അവളെ സമൃദ്‌ധമായി നല്‍കിയിരിക്കുന്നു.
11. മഹത്വവും ആനന്‌ദവും സന്തോഷവുംആഹ്ലാദത്തിന്‍െറ മകുടവുമാണ്‌കര്‍ത്താവിനോടുള്ള ഭക്‌തി.
12. അത്‌ ഹൃദയത്തെ ആനന്‌ദിപ്പിക്കുന്നു; സന്തോഷവും ആനന്‌ദവും ദീര്‍ഘായുസ്‌സും പ്രദാനംചെയ്യുന്നു.
13. കര്‍ത്താവിനെ ഭയപ്പെടുന്നവന്‍െറ അവസാനം ശുഭമായിരിക്കും; മരണദിവസം അവന്‍ അനുഗൃഹീതനാകും.
14. കര്‍ത്താവിനോടുള്ള ഭക്‌തി ജ്‌ഞാനത്തിന്‍െറ ആരംഭമാകുന്നു; മാതൃഗര്‍ഭത്തില്‍ വിശ്വാസി ഉരുവാകുമ്പോള്‍ അവളും സൃഷ്‌ടിക്കപ്പെടുന്നു.
15. മനുഷ്യരുടെ ഇടയില്‍ അവള്‍നിത്യവാസം ഉറപ്പിച്ചു; അവരുടെ സന്തതികളോട്‌ അവള്‍ വിശ്വസ്‌തത പുലര്‍ത്തും.
16. കര്‍ത്താവിനോടുള്ള ഭക്‌തി ജ്‌ഞാനത്തിന്‍െറ പൂര്‍ണതയാണ്‌; അവള്‍ തന്‍െറ സത്‌ഫലങ്ങള്‍ കൊണ്ടു മനുഷ്യരെ തൃപ്‌തരാക്കുന്നു.
17. അവളുടെ ഭവനം അഭികാമ്യവസ്‌തുക്കള്‍കൊണ്ടു നിറയുന്നു;അവളുടെ കലവറ വിഭവങ്ങള്‍കൊണ്ടും.
18. കര്‍ത്താവിനോടുള്ള ഭക്‌തിജ്‌ഞാനത്തിന്‍െറ മകുടമാകുന്നു; അതു സമാധാനവും ആരോഗ്യവുംസമൃദ്‌ധമാക്കുന്നു.
19. കര്‍ത്താവ്‌ അവളെ കാണുകയുംതിട്ടപ്പെടുത്തുകയും ചെയ്‌തു; അവിടുന്ന്‌ അറിവും വിവേകവും വര്‍ഷിക്കുന്നു; അവളെ ചേര്‍ത്തണയ്‌ക്കുന്നവരെ അവിടുന്ന്‌ മഹത്വമണിയിക്കുന്നു.
20. കര്‍ത്താവിനോടുള്ള ഭക്‌തിജ്‌ഞാനത്തിന്‍െറ തായ്‌വേരാണ്‌;
21. ദീര്‍ഘായുസ്‌സ്‌ അവളുടെ ശാഖകളും.
22. അനീതിയായ കോപത്തിനുന്യായീകരണമില്ല; കോപം മനുഷ്യനെ നാശത്തിലേക്കു തള്ളുന്നു.
23. ക്‌ഷമാശീലനു കുറച്ചുകാലത്തേക്കു മാത്രമേസഹിക്കേണ്ടിവരൂ. അതുകഴിഞ്ഞാല്‍ അവന്‍െറ മുമ്പില്‍ സന്തോഷം പൊട്ടിവിടരും.
24. തക്കസമയംവരെ അവന്‍ തന്‍െറ ചിന്തരഹസ്യമായിവയ്‌ക്കുന്നു; അനേകര്‍ അവന്‍െറ വിവേകത്തെ പ്രകീര്‍ത്തിക്കും.
25. വിജ്‌ഞാനഭണ്‍ഡാരങ്ങളില്‍ ജ്‌ഞാനസൂക്‌തങ്ങള്‍ നിറഞ്ഞിരിക്കുന്നു; എന്നാല്‍, പാപിക്കു ദൈവഭക്‌തിഅരോചകമാണ്‌.
26. ജ്‌ഞാനം ആഗ്രഹിക്കുന്നവന്‍ പ്രമാണം കാക്കട്ടെ; കര്‍ത്താവ്‌ അത്‌ പ്രദാനം ചെയ്യും.
27. കര്‍ത്താവിനോടുള്ള ഭക്‌തി ജ്‌ഞാനവുംപ്രബോധനവുമാകുന്നു; അവിടുന്നു വിശ്വസ്‌തതയിലുംവിനയത്തിലും പ്രസാദിക്കുന്നു.
28. കര്‍ത്താവിനോടുള്ള ഭക്‌തി അവഗണിക്കുകയോ വിഭക്‌തഹൃദയത്തോടെ അവിടുത്തെ സമീപിക്കുകയോ അരുത്‌.
29. മനുഷ്യരുടെ മുമ്പില്‍ കപടനാട്യംകാണിക്കാതെ അധരങ്ങളെ സൂക്‌ഷിക്കുക.
30. വീണ്‌ അവമതി ഏല്‍ക്കാതിരിക്കാന്‍ആത്‌മപ്രശംസ ഒഴിവാക്കുക.കപടഹൃദയനായ നീ കര്‍ത്താവിനെഭയപ്പെടാത്തതുകൊണ്ട്‌ അവിടുന്ന്‌ നിന്‍െറ രഹസ്യങ്ങള്‍ വെളിപ്പെടുത്തി, സമൂഹത്തിന്‍െറ മുമ്പാകെ നിന്നെതാഴ്‌ത്തും.

Holydivine