Psalms - Chapter 150
Holy Bible

1. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; ദൈവത്തിന്‍െറ വിശുദ്‌ധമന്‌ദിരത്തില്‍ അവിടുത്തെ സ്‌തുതിക്കുവിന്‍; പ്രതാപപൂര്‍ണമായ ആകാശ വിതാനത്തില്‍ അവിടുത്തെ സ്‌തുതിക്കുവിന്‍.
2. ശക്‌തമായ പ്രവൃത്തികളെപ്രതിഅവിടുത്തെ സ്‌തുതിക്കുവിന്‍; അവിടുത്തെ മഹിമാതിശയത്തിനു ചേര്‍ന്നവിധം അവിടുത്തെ സ്‌തുതിക്കുവിന്‍.
3. കാഹളനാദത്തോടെ അവിടുത്തെസ്‌തുതിക്കുവിന്‍; വീണയും കിന്നരവും മീട്ടിഅവിടുത്തെ സ്‌തുതിക്കുവിന്‍.
4. തപ്പുകൊട്ടിയും നൃത്തമാടിയുംഅവിടുത്തെ സ്‌തുതിക്കുവിന്‍; തന്ത്രികളും കുഴലുകളുംകൊണ്ട്‌അവിടുത്തെ സ്‌തുതിക്കുവിന്‍.
5. കൈത്താളംകൊട്ടി അവിടുത്തെ സ്‌തുതിക്കുവിന്‍; ഉച്ചത്തില്‍ മുഴങ്ങുന്ന കൈത്താളംകൊട്ടി അവിടുത്തെ സ്‌തുതിക്കുവിന്‍.
6. സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെസ്‌തുതിക്കട്ടെ! കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.

Holydivine