Psalms - Chapter 1
Holy Bible

1. ദുഷ്‌ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെപീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍.
2. അവന്‍െറ ആനന്‌ദം കര്‍ത്താവിന്‍െറ നിയമത്തിലാണ്‌; രാവും പകലും അവന്‍ അതിനെക്കുറിച്ചുധ്യാനിക്കുന്നു.
3. നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇലകൊഴിയാത്തതുമായ വൃക്‌ഷംപോലെയാണ്‌ അവന്‍ ; അവന്‍െറ പ്രവൃത്തികള്‍ സഫലമാകുന്നു.
4. ദുഷ്‌ടര്‍ ഇങ്ങനെയല്ല, കാറ്റു പറത്തുന്നപതിരുപോലെയാണ്‌ അവര്‍.
5. ദുഷ്‌ടര്‍ക്കുന്യായവിധിയെനേരിടാന്‍ കഴിയുകയില്ല; പാപികള്‍ക്കു നീതിമാന്‍മാരുടെ ഇടയില്‍ ഉറച്ചുനില്‍ക്കാനും കഴിയുകയില്ല.
6. കര്‍ത്താവു നീതിമാന്‍മാരുടെ മാര്‍ഗം അറിയുന്നു; ദുഷ്‌ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും

Holydivine