Psalms - Chapter 38
Holy Bible

1. കര്‍ത്താവേ, അങ്ങയുടെ കോപത്തില്‍എന്നെ ശാസിക്കരുതേ! അങ്ങയുടെ ക്രോധത്തില്‍ എന്നെശിക്‌ഷിക്കരുതേ!
2. അങ്ങയുടെ അസ്‌ത്രങ്ങള്‍ എന്നില്‍ആഞ്ഞുതറച്ചിരിക്കുന്നു; അങ്ങയുടെ കരം എന്‍െറ മേല്‍ പതിച്ചിരിക്കുന്നു.
3. അങ്ങയുടെ രോഷംമൂലം എന്‍െറ ശരീരത്തില്‍ സ്വസ്‌ഥതയില്ല; എന്‍െറ പാപംനിമിത്തംഎന്‍െറ അസ്‌ഥികളില്‍ ആരോഗ്യവുമില്ല.
4. എന്‍െറ അകൃത്യങ്ങള്‍ എന്‍െറ തലയ്‌ക്കു മുകളില്‍ ഉയര്‍ന്നിരിക്കുന്നു; അത്‌ എനിക്കു താങ്ങാനാവാത്തചുമടായിരിക്കുന്നു.
5. എന്‍െറ ഭോഷത്തംമൂലംഎന്‍െറ വ്രണങ്ങള്‍ അഴുകിനാറുന്നു.
6. ഞാന്‍ കുനിഞ്ഞു നിലംപറ്റി; ദിവസം മുഴുവന്‍ ഞാന്‍ വിലപിച്ചു കഴിയുന്നു.
7. എന്‍െറ അരക്കെട്ടു ജ്വരംകൊണ്ടു പൊള്ളുന്നു; എന്‍െറ ശരീരത്തിനു തീരെ സൗഖ്യമില്ല.
8. ഞാന്‍ തീര്‍ത്തും ക്‌ഷീണിച്ചു തകര്‍ന്നിരിക്കുന്നു; ഹൃദയക്‌ഷോഭം നിമിത്തം ഞാന്‍ നെടുവീര്‍പ്പിടുന്നു.
9. കര്‍ത്താവേ, എന്‍െറ ആഗ്രഹങ്ങള്‍അങ്ങേക്കറിയാമല്ലോ; എന്‍െറ തേങ്ങല്‍ അങ്ങേക്ക്‌ അജ്‌ഞാതമല്ല.
10. എന്‍െറ ഹൃദയം തുടിക്കുന്നു;എന്‍െറ ശക്‌തി ക്‌ഷയിക്കുന്നു; കണ്ണുകളുടെ പ്രകാശവും എനിക്കുനഷ്‌ടപ്പെട്ടിരിക്കുന്നു.
11. എന്‍െറ സുഹൃത്തുക്കളും കൂട്ടുകാരുംമഹാമാരി നിമിത്തം എന്നില്‍നിന്ന്‌അകന്നുനില്‍ക്കുന്നു;ഉറ്റവര്‍ അകന്നുമാറുന്നു.
12. എന്‍െറ ജീവനെ വേട്ടയാടുന്നവര്‍കെണികളൊരുക്കുന്നു; എന്നെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിനാശത്തെപ്പറ്റി സംസാരിക്കുന്നു; അവര്‍ ദിവസം മുഴുവനും വഞ്ചന നിനയ്‌ക്കുന്നു.
13. ഞാന്‍ ബധിരനെപ്പോലെയാണ്‌,ഒന്നും കേള്‍ക്കുന്നില്ല; വായ്‌ തുറക്കാത്ത മൂകനെപ്പോലെയാണു ഞാന്‍.
14. ചെവികേള്‍ക്കാത്തവനെപ്പോലെയാണു ഞാന്‍; ഞാന്‍ ഒരു മറുപടിയും പറയുന്നില്ല.
15. കര്‍ത്താവേ, അങ്ങേക്കുവേണ്ടിയാണുഞാന്‍ കാത്തിരിക്കുന്നത്‌; എന്‍െറ ദൈവമായ കര്‍ത്താവേ,അങ്ങാണ്‌ എനിക്ക്‌ ഉത്തരമരുളേണ്ടത്‌.
16. ഇതാണ്‌ എന്‍െറ പ്രാര്‍ഥന: എന്‍െറ കാല്‍ വഴുതുമ്പോള്‍ അഹങ്കരിക്കുന്നവര്‍ എന്നെപ്രതി സന്തോഷിക്കാന്‍ ഇടയാക്കരുതേ!
17. ഇതാ, ഞാന്‍ വീഴാറായിരിക്കുന്നു, വേദന എന്നെ വിട്ടുപിരിയുന്നില്ല.
18. ഞാന്‍ എന്‍െറ അകൃത്യങ്ങള്‍ ഏറ്റുപറയുന്നു; എന്‍െറ പാപത്തെപ്പറ്റി അനുതപിക്കുന്നു.
19. അകാരണമായി എന്‍െറ ശത്രുക്കളായിത്തീര്‍ന്നവര്‍ ശക്‌തരാണ്‌; അന്യായമായി എന്നെ വെറുക്കുന്നവര്‍അനേകരത്ര.
20. നന്‍മയ്‌ക്കു പ്രതിഫലമായിഅവര്‍ എന്നോടു തിന്‍മ ചെയ്യുന്നു; ഞാന്‍ നന്‍മ ചെയ്യുന്നതുകൊണ്ടാണ്‌അവര്‍ എന്‍െറ വിരോധികളായത്‌.
21. കര്‍ത്താവേ, എന്നെ കൈവിടരുതേ! എന്‍െറ ദൈവമേ, എന്നില്‍നിന്ന്‌അകന്നിരിക്കരുതേ!
22. എന്‍െറ രക്‌ഷയായ കര്‍ത്താവേ,എന്നെ സഹായിക്കാന്‍ വേഗം വരണമേ!

Holydivine