Psalms - Chapter 109
Holy Bible

1. ദൈവമേ, ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു; അവിടുന്നു മൗനമായിരിക്കരുതേ!
2. എന്തെന്നാല്‍, ദുഷ്‌ടതയും വഞ്ചനയും നിറഞ്ഞവായ്‌ എന്‍െറ നേരേ തുറന്നിരിക്കുന്നു; അത്‌ എനിക്കെതിരേ വ്യാജം പറയുന്നു.
3. വിദ്വേഷം നിറഞ്ഞവാക്കുകള്‍കൊണ്ട്‌അവര്‍ എന്നെ വളഞ്ഞു; അകാരണമായി അവര്‍ എന്നെ ആക്രമിക്കുന്നു.
4. ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ പോലും എന്‍െറ സ്‌നേഹത്തിനു പകരമായി അവര്‍ കുറ്റാരോപണം നടത്തുന്നു.
5. നന്‍മയ്‌ക്കുപകരം തിന്‍മയുംസ്‌നേഹത്തിനുപകരം വിദ്വേഷവുംഅവരെനിക്കു തരുന്നു.
6. അവനെതിരേ ഒരു ദുഷ്‌ടനെ നിയോഗിക്കണമേ! നീചന്‍ അവന്‍െറ മേല്‍ കുറ്റം ആരോപിക്കട്ടെ!
7. വിചാരണയില്‍ അവന്‍ കുറ്റക്കാരനായികാണപ്പെടട്ടെ! അവന്‍െറ പ്രാര്‍ഥനപാപമായി പരിഗണിക്കപ്പെടട്ടെ!
8. അവന്‍െറ നാളുകള്‍ ചുരുങ്ങിപ്പോകട്ടെ! അവന്‍െറ വസ്‌തുവകകള്‍ മറ്റൊരുവന്‍അപഹരിക്കട്ടെ!
9. അവന്‍െറ മക്കള്‍ അനാഥരും അവന്‍െറ ഭാര്യ വിധവയുമായിത്തീരട്ടെ!
10. അവന്‍െറ മക്കള്‍ അലഞ്ഞുനടന്നുഭിക്‌ഷയാചിക്കട്ടെ! അവര്‍ വസിക്കുന്ന നഷ്‌ടശിഷ്‌ടങ്ങളില്‍ നിന്ന്‌ അവര്‍ ആട്ടിയോടിക്കപ്പെടട്ടെ!
11. കടക്കാര്‍ അവന്‍െറ സ്വത്തു പിടിച്ചെടുക്കട്ടെ! അവന്‍െറ അധ്വാനത്തിന്‍െറ ഫലങ്ങള്‍അന്യര്‍ കൊള്ളയടിക്കട്ടെ!
12. അവനോടു കാരുണ്യം കാണിക്കാന്‍ആരുമുണ്ടാകാതിരിക്കട്ടെ! അവന്‍െറ അനാഥരായ മക്കളോട്‌ ആര്‍ക്കും അലിവു തോന്നാതിരിക്കട്ടെ!
13. അവന്‍െറ വംശം അറ്റുപോകട്ടെ! രണ്ടാം തലമുറയില്‍ അവന്‍െറ പേരുമാഞ്ഞുപോകട്ടെ!
14. അവന്‍െറ പിതാക്കന്‍മാരുടെ അകൃത്യങ്ങള്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍ ഓര്‍മിക്കപ്പെടട്ടെ! അവന്‍െറ മാതാവിന്‍െറ പാപംമാഞ്ഞുപോകാതിരിക്കട്ടെ!
15. അവനിരന്തരം കര്‍ത്താവിന്‍െറ മുന്‍പാകെ ഉണ്ടായിരിക്കട്ടെ! അവന്‍െറ സ്‌മരണ ഭൂമിയില്‍നിന്ന്‌ വിച്‌ഛേദിക്കപ്പെടട്ടെ!
16. എന്തെന്നാല്‍, കരുണ കാണിക്കാന്‍ അവന്‍ ഓര്‍ത്തില്ല, മാത്രമല്ല, ദരിദ്രരെയും അഗതികളെയും ഹൃദയം തകര്‍ന്നവരെയും അവരുടെ മരണംവരെ അവന്‍ പിന്‍തുടര്‍ന്ന്‌ഉപദ്രവിച്ചു.
17. ശപിക്കുക അവന്‌ ഇഷ്‌ടമായിരുന്നു; ശാപങ്ങള്‍ അവന്‍െറ മേല്‍ നിപതിക്കട്ടെ! അനുഗ്രഹിക്കാന്‍ അവന്‍ ഇഷ്‌ടപ്പെട്ടില്ല; അത്‌ അവനില്‍നിന്ന്‌ അകന്നുനില്‍ക്കട്ടെ!
18. വസ്‌ത്രമെന്നപോലെ അവന്‍ ശാപമണിഞ്ഞു; അതു ജലംപോലെ അവന്‍െറ ശരീരത്തിലും എണ്ണപോലെ അവന്‍െറ അസ്‌ഥികളിലുംകിനിഞ്ഞിറങ്ങട്ടെ!
19. അത്‌ അവന്‍ അണിയുന്ന അങ്കിപോലെയും നിത്യം ധരിക്കുന്ന അരപ്പട്ടപോലെയുംആയിരിക്കട്ടെ!
20. എനിക്കെതിരായി തിന്‍മ സംസാരിക്കുകയും എന്‍െറ മേല്‍ കുറ്റമാരോപിക്കുകയും ചെയ്യുന്നവര്‍ക്കു കര്‍ത്താവില്‍നിന്നുള്ള പ്രതിഫലം ഇതായിരിക്കട്ടെ!
21. എന്നാല്‍, എന്‍െറ കര്‍ത്താവായ ദൈവമേ, എന്നോട്‌ അങ്ങയുടെ നാമത്തിനൊത്തവിധം പ്രവര്‍ത്തിക്കണമേ; അങ്ങയുടെ വിശിഷ്‌ടമായ കാരുണ്യത്തെപ്രതി എന്നെ മോചിപ്പിക്കണമേ!
22. ഞാന്‍ ദരിദ്രനും അഗതിയുമാണ്‌;എന്‍െറ ഹൃദയം നുറുങ്ങിയിരിക്കുന്നു.
23. സായാഹ്‌നത്തിലെ നിഴല്‍പോലെ ഞാന്‍ കടന്നുപോകുന്നു; വെട്ടുകിളിയെ എന്നപോലെ എന്നെ കുടഞ്ഞെറിയുന്നു.
24. ഉപവാസംകൊണ്ട്‌ എന്‍െറ കാല്‍മുട്ടുകള്‍ദുര്‍ബലമായിരിക്കുന്നു; ഞാന്‍ എല്ലും തോലുമായിരിക്കുന്നു.
25. എന്‍െറ മേല്‍ കുറ്റമാരോപിക്കുന്നവര്‍ക്കുഞാന്‍ നിന്‌ദാപാത്രമാണ്‌; അവര്‍ എന്നെ കാണുമ്പോള്‍ പരിഹാസപൂര്‍വം തലകുലുക്കുന്നു.
26. എന്‍െറ ദൈവമായ കര്‍ത്താവേ, എന്നെ സഹായിക്കണമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത വിധം എന്നെ രക്‌ഷിക്കണമേ!
27. കര്‍ത്താവേ, ഇത്‌ അങ്ങയുടെ കരമാണെന്നും അവിടുന്നാണ്‌ ഇതു ചെയ്‌തതെന്നുംഅവര്‍ അറിയട്ടെ!
28. അവര്‍ ശപിച്ചുകൊള്ളട്ടെ; എന്നാല്‍ അവിടുന്ന്‌ അനുഗ്രഹിക്കണമേ; എന്‍െറ എതിരാളികള്‍ ലജ്‌ജിതരാകട്ടെ! അങ്ങയുടെ ദാസന്‍ സന്തുഷ്‌ടനാകട്ടെ!
29. എന്നില്‍ കുറ്റമാരോപിക്കുന്നവര്‍ അപമാനം ധരിക്കട്ടെ! അതു പുതപ്പെന്നപോലെ അവരെ പൊതിയട്ടെ!
30. എന്‍െറ അധരങ്ങള്‍ കര്‍ത്താവിന്‌ഏറെ കൃതജ്‌ഞതയര്‍പ്പിക്കും; ജനക്കൂട്ടത്തിന്‍െറ നടുവില്‍ ഞാന്‍ അവിടുത്തെ പ്രകീര്‍ത്തിക്കും.
31. മരണശിക്‌ഷയ്‌ക്കു വിധിക്കുന്നവരില്‍ നിന്നു രക്‌ഷിക്കാന്‍ അഗതിയുടെ വലത്തുവശത്ത്‌, അവിടുന്നു നില്‍ക്കും.

Holydivine