Psalms - Chapter 6
Holy Bible

1. കര്‍ത്താവേ, കോപത്തോടെ എന്നെശകാരിക്കരുതേ! ക്രോധത്തോടെ എന്നെ ശിക്‌ഷിക്കരുതേ!
2. കര്‍ത്താവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു,എന്നോടു കരുണതോന്നണമേ! കര്‍ത്താവേ, എന്‍െറ അസ്‌ഥികള്‍ ഇളകിയിരിക്കുന്നു,എന്നെ സുഖപ്പെടുത്തണമേ!
3. എന്‍െറ ആത്‌മാവ്‌ അത്യന്തം അസ്വസ്‌ഥമായിരിക്കുന്നു; കര്‍ത്താവേ, ഇനിയും എത്രനാള്‍!
4. കര്‍ത്താവേ, എന്‍െറ ജീവന്‍രക്‌ഷിക്കാന്‍ വരണമേ! അങ്ങയുടെ കാരുണ്യത്താല്‍ എന്നെമോചിപ്പിക്കണമേ!
5. മൃതരുടെ ലോകത്ത്‌ ആരും അങ്ങയെഅനുസ്‌മരിക്കുന്നില്ല; പാതാളത്തില്‍ ആര്‌ അങ്ങയെ സ്‌തുതിക്കും?
6. കരഞ്ഞുകരഞ്ഞു ഞാന്‍ തളര്‍ന്നു, രാത്രിതോറും ഞാന്‍ കണ്ണീരൊഴുക്കി, എന്‍െറ തലയണ കുതിര്‍ന്നു, കണ്ണീരുകൊണ്ട്‌ എന്‍െറ കിടക്ക നനഞ്ഞു.
7. ദുഃഖംകൊണ്ട്‌ എന്‍െറ കണ്ണുമങ്ങുന്നു; ശത്രുക്കള്‍ നിമിത്തം അതു ക്‌ഷയിക്കുന്നു.
8. അധര്‍മികളേ, എന്നില്‍നിന്ന്‌അകന്നുപോകുവിന്‍; കര്‍ത്താവ്‌ എന്‍െറ വിലാപം കേട്ടിരിക്കുന്നു.
9. കര്‍ത്താവ്‌ എന്‍െറ യാചന ശ്രവിക്കുന്നു; അവിടുന്ന്‌ എന്‍െറ പ്രാര്‍ഥന കൈക്കൊള്ളുന്നു.
10. എന്‍െറ സകല ശത്രുക്കളും ലജ്‌ജിച്ചു പരിഭ്രാന്തരാകും; അവര്‍ ക്‌ഷണത്തില്‍ അവമാനിതരായി പിന്‍വാങ്ങും.

Holydivine