Psalms - Chapter 49
Holy Bible

1. ജനതകളേ, ശ്രദ്‌ധിക്കുവിന്‍; ഭൂവാസികളേ, ചെവിയോര്‍ക്കുവിന്‍.
2. എളിയവരും ഉന്നതരും ധനികരുംദരിദ്രരും ഒന്നുപോലെ കേള്‍ക്കട്ടെ!
3. എന്‍െറ അധരങ്ങള്‍ ജ്‌ഞാനം പ്രഘോഷിക്കും;എന്‍െറ ഹൃദയം വിവേകം മന്ത്രിക്കും.
4. സുഭാഷിതത്തിന്‌ ഞാന്‍ ചെവിചായിക്കും,കിന്നരനാദത്തോടെ ഞാന്‍ എന്‍െറ കടംകഥയുടെ പൊരുള്‍തിരിക്കും.
5. എന്നെ പീഡിപ്പിക്കുന്നവരുടെദുഷ്‌ടത എന്നെ വലയംചെയ്യുന്നു. ക്‌ളേശകാലങ്ങളില്‍ ഞാനെന്തിനു ഭയപ്പെടണം?
6. അവര്‍ തങ്ങളുടെ ധനത്തില്‍ ആശ്രയിക്കുകയുംസമ്പത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നു.
7. തന്നെത്തന്നെ വീണ്ടെടുക്കാനോസ്വന്തം ജീവന്‍െറ വില ദൈവത്തിനു കൊടുക്കാനോ ആര്‍ക്കും കഴിയുകയില്ല.
8. ജീവന്‍െറ വിടുതല്‍വില വളരെ വലുതാണ്‌; എത്ര ആയാലും അതു തികയുകയുമില്ല.
9. എന്നേക്കും ജീവിക്കാനോ പാതാളംകാണാതിരിക്കാനോ കഴിയുന്നതെങ്ങനെ?
10. ജ്‌ഞാനിപോലും മരിക്കുന്നെന്നും മണ്ടനും മന്‌ദബുദ്‌ധിയും ഒന്നുപോലെനശിക്കുമെന്നും തങ്ങളുടെ സമ്പത്ത്‌ അന്യര്‍ക്കായിഉപേക്‌ഷിച്ചുപോകുമെന്നും അവര്‍ കാണും.
11. ദേശങ്ങള്‍ സ്വന്തമെന്ന്‌ അവകാശപ്പെട്ടെങ്കിലുംശവകുടീരങ്ങളായിരിക്കും അവരുടെ നിത്യവസതി;തലമുറകളോളം അവരുടെ വാസസ്‌ഥാനം.
12. മനുഷ്യന്‍ തന്‍െറ പ്രതാപത്തില്‍നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവനും നശിച്ചുപോകും.
13. വിവേകമറ്റ ആത്‌മവിശ്വാസംപുലര്‍ത്തുന്നവരുടെ വിധിയും തങ്ങളുടെ സമ്പത്തില്‍ ആനന്‌ദിക്കുന്നവരുടെ അവസാനവും ഇതുതന്നെ.
14. ആടുകളെപ്പോലെ അവര്‍ മരണത്തിനുവിധിക്കപ്പെട്ടവരാണ്‌; മൃത്യുവായിരിക്കും അവരുടെ ഇടയന്‍;നേരേ ശവക്കുഴിയിലേക്ക്‌ അവര്‍ താഴും; അവരുടെ രൂപം അഴിഞ്ഞുപോകും; പാതാളമായിരിക്കും അവരുടെ പാര്‍പ്പിടം.
15. എന്നാല്‍, ദൈവം എന്‍െറ പ്രാണനെപാതാളത്തിന്‍െറ പിടിയില്‍നിന്നുവീണ്ടെടുക്കും;അവിടുന്ന്‌ എന്നെ സ്വീകരിക്കും.
16. ഒരുവന്‍ സമ്പന്നനാകുമ്പോഴുംഅവന്‍െറ ഭവനത്തിന്‍െറ മഹത്വംവര്‍ധിക്കുമ്പോഴും നീ ഭയപ്പെടേണ്ടാ.
17. അവന്‍ മരിക്കുമ്പോള്‍ ഒന്നുംകൂടെ കൊണ്ടുപോവുകയില്ല; അവന്‍െറ മഹത്വം അവനെ അനുഗമിക്കുകയില്ല.
18. ജീവിതകാലത്തു സന്തുഷ്‌ടനെന്നുകരുതിയെങ്കിലും, അവന്‍െറ ഐശ്വര്യം കണ്ട്‌ ആളുകള്‍അവനെ സ്‌തുതിച്ചെങ്കിലും,
19. അവന്‍ തന്‍െറ പിതാക്കന്‍മാരോടു ചേരും; ഇനിമേല്‍ അവന്‍ പ്രകാശം കാണുകയില്ല.
20. മനുഷ്യന്‍ തന്‍െറ പ്രതാപത്തില്‍നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവന്‍ നശിച്ചുപോകും.

Holydivine