Esther - Chapter 1
Holy Bible

1. മഹാനായ അഹസ്വേരൂസിന്‍െറ രണ്ടാം ഭരണവര്‍ഷം നീസാന്‍മാസം ഒന്നാം തീയതി ജായീറിന്‍െറ മകന്‍ മൊര്‍ദെക്കായ്‌ ഒരു സ്വപ്‌നം കണ്ടു.
2. ജായീര്‍ ബഞ്ചമിന്‍ഗോത്രത്തിലെ കിഷിന്‍െറ മകന്‍ ഷിമെയിയുടെ പുത്രനായിരുന്നു.
3. സൂസാനഗരത്തില്‍ ജീവിച്ചുകൊണ്ട്‌ രാജകൊട്ടാരത്തില്‍ സേവനം ചെയ്‌തിരുന്ന മഹാനായ ഒരു യഹൂദനായിരുന്നു, മൊര്‍ദെക്കായ്‌.
4. ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ യൂദാരാജാവായയക്കോണിയായോടൊപ്പം ജറുസലെമില്‍ നിന്നു കൊണ്ടുപോന്നതടവുകാരില്‍ ഒരുവനായിരുന്നു അവന്‍ .
5. സ്വപ്‌നം ഇതായിരുന്നു: ഭൂമുഖത്ത്‌ ബഹളവും സംഭ്രാന്തിയും ഇടിമുഴക്കവും ഭൂകമ്പങ്ങളും ലഹളയും!
6. രണ്ടു ഭീകര സത്വങ്ങള്‍ പൊരുതാന്‍ ഒരുങ്ങി മുന്നോട്ടു വന്നു; അവ അതിഭയങ്കരമായി അലറിക്കൊണ്ടിരുന്നു.
7. അവയുടെ അലര്‍ ച്ചകേട്ട്‌ സകല ജന തകളും നീതിമാന്‍മാരുടെ ജനതയ്‌ക്ക്‌ എതിരേയുദ്‌ധത്തിനൊരുങ്ങി.
8. ഭൂമുഖത്ത്‌ അന്‌ധ കാരത്തിന്‍െറയും നൈരാശ്യത്തിന്‍െറയും കഷ്‌ടതയുടെയും ദുരിതത്തിന്‍െറയും പീഡ നത്തിന്‍െറയും മഹാകലാപത്തിന്‍െറയും ഒരു ദിവസം!
9. നീതിമാന്‍മാരുടെ ജനതമുഴുവന്‍ കഷ്‌ടതയിലായി. തങ്ങളെ ഭീഷണിപ്പെടുത്തുന്ന ദുഷ്‌ടതകളെ അവര്‍ ഭയപ്പെട്ടു; നശിക്കാന്‍ അവര്‍ തയ്യാറായി.
10. അപ്പോള്‍ അവര്‍ ദൈവത്തെ വിളിച്ചു; അവരുടെ കരച്ചിലില്‍നിന്ന്‌ ചെറിയ ഉറവയില്‍ നിന്നെന്നപോലെ ധാരാളം ജലമുള്ള ഒരു മഹാനദി ഉണ്ടായി.
11. പ്രകാശം വന്നു; സൂര്യന്‍ ഉദിച്ചുയര്‍ന്നു; എളിയവര്‍ ഉയര്‍ത്തപ്പെട്ടു; ഉന്നതര്‍ നശിപ്പിക്കപ്പെട്ടു.
12. ദൈവം ചെയ്യാനുറച്ചിരിക്കുന്നതെന്തെന്നു മൊര്‍ദെക്കായ്‌ ഈ സ്വപ്‌നത്തില്‍ കണ്ടു. ഉണര്‍ന്നപ്പോള്‍ അത്‌ അവന്‍െറ മനസ്‌സില്‍ തങ്ങിനിന്നു; അത്‌ എല്ലാ വിശദാംശങ്ങളോടുംകൂടെ ഗ്രഹിക്കാന്‍ അവന്‍ ദിവസം മുഴുവന്‍ ശ്രമിച്ചു.

Holydivine