Lamentations - Chapter 1
Holy Bible

1. ഒരിക്കല്‍ ജനനിബിഡമായിരുന്ന നഗരം ഇന്ന്‌ എത്ര ഏകാന്തമായിരിക്കുന്നു; ജനതകളില്‍ ഉന്നതയായിരുന്നവള്‍ ഇന്നിതാ വിധവയെപ്പോലെ ആയിരിക്കുന്നു. നഗരങ്ങളുടെ റാണിയായിരുന്നവള്‍ ഇന്നു കപ്പം കൊടുത്തു കഴിയുന്നു.
2. രാത്രി മുഴുവന്‍ അവള്‍ കയ്‌പോടെകരയുന്നു. അവള്‍ കവിള്‍ത്തടങ്ങളിലൂടെകണ്ണുനീരൊഴുക്കുന്നു. അവളെ ആശ്വസിപ്പിക്കാന്‍ അവളുടെപ്രിയന്‍മാരിലാരുമില്ല. അവളുടെ സുഹൃത്തുക്കളെല്ലാവരുംഅവളോടു വഞ്ചന കാണിച്ചു, അവര്‍ അവളുടെ ശത്രുക്കളായിത്തീര്‍ന്നു.
3. നിന്‌ദനത്തിനും ക്രൂരമായഅടിമത്തത്തിനും അധീനയായി യൂദാ നാടുകടത്തപ്പെട്ടു. വിശ്രമിക്കാനിടം ലഭിക്കാതെ അവള്‍ജനതകളുടെയിടയില്‍ കഴിഞ്ഞുകൂടുന്നു. അവളെ അനുധാവനം ചെയ്യുന്നവര്‍ദുരിതങ്ങള്‍ക്കിടയില്‍വച്ച്‌അവളെ പിടികൂടി.
4. സീയോനിലേക്കുള്ള വഴികള്‍ വിലപിക്കുന്നു; നിശ്‌ചയിക്കപ്പെട്ട ഉത്‌സവങ്ങള്‍ക്ക്‌ ആരും എത്തുന്നില്ല. അവളുടെ കവാടങ്ങള്‍ വിജനമായിരിക്കുന്നു, അവളുടെ പുരോഹിതന്‍മാര്‍നെടുവീര്‍പ്പിടുന്നു. അവളുടെ തോഴിമാരെ വലിച്ചിഴച്ചുകൊണ്ടുപോയി, അവള്‍ കഠിനയാതനയ്‌ക്കിരയായി.
5. ശത്രുക്കള്‍ അവളുടെ അധിപന്‍മാരായി. അവളുടെ വൈരികള്‍ ഐശ്വര്യം പ്രാപിക്കുന്നു. എന്തെന്നാല്‍, എണ്ണമില്ലാത്ത തെറ്റുകള്‍ നിമിത്തം അവളെ കര്‍ത്താവ്‌ പീഡിപ്പിച്ചു. ശത്രുക്കള്‍ അവളുടെ മക്കളെ അടിമകളായി പിടിച്ചുകൊണ്ടുപോയി.
6. സീയോന്‍പുത്രിയില്‍നിന്ന്‌അവളുടെ മഹിമ വിട്ടകന്നു. അവളുടെ പ്രഭുക്കന്‍മാര്‍ മേച്ചില്‍സ്‌ഥലം കണ്ടെത്താത്ത മാനുകളെപ്പോലെയായി. അനുധാവനംചെയ്യുന്നവരുടെ മുമ്പില്‍ അവര്‍ ദുര്‍ബലരായി പലായനംചെയ്‌തു.
7. പീഡനത്തിന്‍െറയും കഷ്‌ടതയുടെയും കാലത്ത്‌ ജറുസലെം പണ്ടുമുതലേ തന്‍േറ തായിരുന്ന അമൂല്യവസ്‌തുക്കളെ അനുസ്‌മരിക്കുന്നു. അവളുടെ ജനം ശത്രുകരങ്ങളില്‍ പതിച്ചു. അവളെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അപ്പോള്‍, ശത്രു അവളുടെ പതനംകണ്ട്‌ പരിഹസിച്ചു രസിച്ചു.
8. ജറുസലെം കഠിനമായി പാപംചെയ്‌തു. അങ്ങനെ അവള്‍ മലിനയായി. അവളെ ആദരിച്ചിരുന്നവര്‍ അവളുടെനഗ്‌നത കണ്ട്‌ അവളെ നിന്‌ദിക്കുന്നു. അവള്‍ വിലപിച്ചുകൊണ്ട്‌ മുഖംതിരിക്കുന്നു.
9. അവളുടെ അശുദ്‌ധി അവളുടെവസ്‌ത്രത്തിലുണ്ടായിരുന്നു. തന്‍െറ വിനാശത്തെപ്പറ്റി അവള്‍ ചിന്തിച്ചില്ല. അതുകൊണ്ട്‌, അവളുടെ വീഴ്‌ച ഭീകരമാണ്‌. അവളെ ആശ്വസിപ്പിക്കാനാരുമില്ല. കര്‍ത്താവേ, എന്‍െറ പീഡനംഅവിടുന്ന്‌ കാണണമേ! എന്‍െറ ശത്രു വിജയിച്ചിരിക്കുന്നു.
10. ശത്രു അവളുടെ അമൂല്യവസ്‌തുക്കളിന്‍മേലെല്ലാം കൈവച്ചിരിക്കുന്നു. അങ്ങയുടെ സഭയില്‍പ്രവേശിക്കരുതെന്ന്‌ അങ്ങ്‌ കല്‍പിച്ചിരുന്ന ജനതകള്‍ തന്‍െറ വിശുദ്‌ധമന്‌ദിരം ആക്രമിക്കുന്നത്‌ അവള്‍ കണ്ടു.
11. അവളുടെ ജനം ആഹാരം ലഭിക്കാതെനെടുവീര്‍പ്പിടുന്നു. തങ്ങളുടെ ശക്‌തി കെട്ടുപോകാതിരിക്കാന്‍മാത്രമുള്ള ആഹാരത്തിനുവേണ്ടി അവര്‍ തങ്ങളുടെ നിധികള്‍ വില്‍ക്കുന്നു. കര്‍ത്താവേ, കടാക്‌ഷിക്കണമേ!ഞാന്‍ നിന്‌ദനമേല്‍ക്കുന്നു.
12. കടന്നുപോകുന്നവരേ,നിങ്ങള്‍ക്കിതു നിസ്‌സാരമാണോ? നോക്കിക്കാണുവിന്‍, ഞാന്‍ അനുഭവിക്കുന്ന ദുഃഖത്തിനു തുല്യമായ, കര്‍ത്താവ്‌ തന്‍െറ ഉഗ്രകോപത്തിന്‍െറ നാളില്‍ എന്‍െറ മേല്‍ വരുത്തിയദുഃഖത്തിനു തുല്യമായ, ദുഃഖമുണ്ടോ?
13. ഉന്നതത്തില്‍നിന്ന്‌ അവിടുന്ന്‌അഗ്‌നി അയച്ചു; എന്‍െറ അസ്‌ഥികളിലേക്ക്‌ അവിടുന്ന്‌അതു ചൊരിഞ്ഞു. അവിടുന്ന്‌ എന്‍െറ പാദങ്ങള്‍ക്കു വല വിരിച്ചു. അവിടുന്ന്‌ എന്നെ നിലംപതിപ്പിച്ചു. അവിടുന്ന്‌ എന്നെ ഉപേക്‌ഷിച്ചു. ദിവസം മുഴുവനും ഞാന്‍ ബോധംകെട്ടുകിടന്നു.
14. എന്‍െറ അകൃത്യങ്ങള്‍ ഒരു നുകമായി കെട്ടി, അവിടുത്തെ കരം അവ ഒരുമിച്ചുചേര്‍ത്തു. അവ എന്‍െറ കഴുത്തില്‍വച്ചു. എന്‍െറ ശക്‌തി അവിടുന്ന്‌ചോര്‍ത്തിക്കളഞ്ഞു. എനിക്ക്‌ എതിര്‍ത്തു നില്‍ക്കാന്‍ ആവാത്തവരുടെ കൈയില്‍ കര്‍ത്താവ്‌ എന്നെ ഏല്‍പിച്ചുകൊടുത്തു.
15. എന്‍െറ മധ്യത്തിലുള്ള എല്ലാ ശക്‌തന്‍മാരെയും കര്‍ത്താവ്‌ പരിഹസിച്ചു. എന്‍െറ യുവാക്കളെ തകര്‍ക്കാന്‍ അവിടുന്ന്‌ ഒരു സംഘത്തെ വിളിച്ചുവരുത്തി. കര്‍ത്താവ്‌ യൂദായുടെ കന്യകയായ പുത്രിയെ മുന്തിരിച്ചക്കില്‍ എന്നപോലെ ചവിട്ടിഞെരിച്ചു.
16. ഇവമൂലം ഞാന്‍ വിലപിക്കുന്നു. എന്‍െറ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. എനിക്കു ധൈര്യം പകരാന്‍ ഒരാശ്വാസകന്‍ അടുത്തില്ല. ശത്രുക്കള്‍ ജയിച്ചതിനാല്‍ എന്‍െറ മക്കള്‍ അഗതികളായി.
17. സീയോന്‍ കൈനീട്ടുന്നു; അവളെ ആശ്വസിപ്പിക്കാനാരുമില്ല. യാക്കോബിന്‍െറ അയല്‍ക്കാര്‍ അവന്‍െറ ശത്രുക്കളായിരിക്കണമെന്നു കര്‍ത്താവ്‌ കല്‍പിച്ചിരിക്കുന്നു. ജറുസലെം അവരുടെ ഇടയില്‍മലിനയായിരിക്കുന്നു.
18. കര്‍ത്താവിന്‍െറ പ്രവൃത്തി നീതിയുക്‌തമാണ്‌. ഞാന്‍ അങ്ങയുടെ വചനത്തെ ധിക്കരിച്ചു. ജനതകളേ, കേള്‍ക്കുവിന്‍. എന്‍െറ ദുരിതങ്ങള്‍ കാണുവിന്‍. എന്‍െറ തോഴിമാരും എന്‍െറ യുവാക്കളും നാടുകടത്തപ്പെട്ടു.
19. ഞാനെന്‍െറ പ്രിയന്‍മാരെ വിളിച്ചു എന്നാല്‍, അവരെന്നെ വഞ്ചിച്ചു. തളര്‍ന്നു പോകാതിരിക്കാന്‍ ആഹാരമന്വേഷിച്ചു നടക്കുന്നതിനിടയില്‍ എന്‍െറ പുരോഹിതന്‍മാരും ശ്രഷ്‌ഠന്‍മാരും നഗരത്തില്‍ മരിച്ചുവീണു.
20. കര്‍ത്താവേ, കാണണമേ! ഞാന്‍ ദുരിതത്തിലാണ്‌. എന്‍െറ ആത്‌മാവ്‌ അസ്വസ്‌ഥമാണ്‌. എന്‍െറ ഹൃദയം വിങ്ങുന്നു. എന്തെന്നാല്‍, ഞാന്‍ ഏറെ ധിക്കാരം കാണിച്ചു. നഗരവീഥികളില്‍ വാള്‍ വിയോഗദുഃഖം വിതയ്‌ക്കുന്നു. വീടിനകം മരണതുല്യമാണ്‌.
21. കേള്‍ക്കണമേ! ഞാനെത്ര നെടുവീര്‍പ്പിടുന്നു! എന്നെ ആശ്വസിപ്പിക്കാനാരുമില്ല. എന്‍െറ ശത്രുക്കള്‍ എന്‍െറ കഷ്‌ടതകളെപ്പറ്റി കേട്ടു. അങ്ങ്‌ ഇതു വരുത്തിയതിനാല്‍അവര്‍ ആനന്‌ദിക്കുന്നു. അവിടുന്ന്‌ പ്രഖ്യാപി ച്ചദിനം വരുത്തണമേ! അവരും എന്നെപ്പോലെയാകട്ടെ!
22. അവരുടെ ദുഷ്‌കര്‍മങ്ങള്‍അങ്ങയുടെ മുമ്പില്‍ വരട്ടെ! എന്‍െറ അതിക്രമങ്ങള്‍മൂലം എന്നോടുപ്രവര്‍ത്തിച്ചതുപോലെ അവരോടുംപ്രവര്‍ത്തിക്കണമേ. എന്തെന്നാല്‍, ഞാന്‍ അത്യധികംനെടുവീര്‍പ്പിട്ടു കരയുന്നു. എന്‍െറ ഹൃദയം തളരുന്നു.

Holydivine