Psalms - Chapter 23
Holy Bible

1. കര്‍ത്താവാണ്‌ എന്‍െറ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
2. പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന്‌ എനിക്കു വിശ്രമമരുളുന്നു;പ്രശാന്തമായ ജലാശയത്തിലേക്ക്‌അവിടുന്ന്‌ എന്നെ നയിക്കുന്നു.
3. അവിടുന്ന്‌ എനിക്ക്‌ ഉന്‍മേഷം നല്‍കുന്നു; തന്‍െറ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
4. മരണത്തിന്‍െറ നിഴല്‍വീണതാഴ്‌വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല;അങ്ങയുടെ ഊന്നുവടിയുംദണ്‍ഡും എനിക്ക്‌ ഉറപ്പേകുന്നു.
5. എന്‍െറ ശത്രുക്കളുടെ മുന്‍പില്‍അവിടുന്ന്‌ എനിക്കു വിരുന്നൊരുക്കുന്നു; എന്‍െറ ശിരസ്‌സു തൈലംകൊണ്ട്‌അഭിഷേകം ചെയ്യുന്നു; എന്‍െറ പാനപാത്രം കവിഞ്ഞൊഴുകുന്നു.
6. അവിടുത്തെനന്‍മയും കരുണയുംജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;കര്‍ത്താവിന്‍െറ ആലയത്തില്‍ഞാന്‍ എന്നേക്കും വസിക്കും.

Holydivine