Psalms - Chapter 3
Holy Bible

1. കര്‍ത്താവേ, എന്‍െറ ശത്രുക്കള്‍ അസംഖ്യമാണ്‌; അനേകര്‍ എന്നെ എതിര്‍ക്കുന്നു.
2. ദൈവം അവനെ സഹായിക്കുകയില്ലഎന്നു പലരും എന്നെക്കുറിച്ചു പറയുന്നു.
3. കര്‍ത്താവേ, അങ്ങാണ്‌ എന്‍െറ രക്‌ഷാകവചവും എന്‍െറ മഹത്വവും; എന്നെ ശിരസ്‌സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.
4. ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിക്കുന്നു;തന്‍െറ വിശുദ്‌ധപര്‍വതത്തില്‍നിന്ന്‌അവിടുന്ന്‌ എനിക്ക്‌ ഉത്തരമരുളുന്നു.
5. ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു,ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്‍െറ കരങ്ങളിലാണ്‌.
6. എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.
7. കര്‍ത്താവേ, എഴുന്നേല്‍ക്കണമേ! എന്‍െറ ദൈവമേ, എന്നെ രക്‌ഷിക്കണമേ! അങ്ങ്‌ എന്‍െറ ശത്രുക്കളുടെ ചെകിട്ടത്തടിച്ചു; ദുഷ്‌ടരുടെ പല്ലുകളെ അങ്ങു തകര്‍ത്തു.
8. വിമോചനം കര്‍ത്താവില്‍നിന്നാണ്‌;അവിടുത്തെ അനുഗ്രഹം അങ്ങയുടെജനത്തിന്‍മേല്‍ ഉണ്ടാകുമാറാകട്ടെ!

Holydivine