Psalms - Chapter 147
Holy Bible

1. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; നമ്മുടെ ദൈവത്തിനുസ്‌തുതിപാടുന്നത്‌ എത്ര ഉചിതം! കാരുണ്യവാനായ അവിടുത്തേക്കുസ്‌തുതിപാടുന്നത്‌ ഉചിതം തന്നെ.
2. കര്‍ത്താവു ജറുസലെമിനെ പണിതുയര്‍ത്തുന്നു; ഇസ്രായേലില്‍നിന്നു ചിതറിപ്പോയവരെഅവിടുന്ന്‌ ഒരുമിച്ചുകൂട്ടുന്നു.
3. അവിടുന്നു ഹൃദയം തകര്‍ന്നവരെസൗഖ്യപ്പെടുത്തുകയും അവരുടെമുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു.
4. അവിടുന്നു നക്‌ഷത്രങ്ങളുടെഎണ്ണം നിശ്‌ചയിക്കുന്നു;അവയോരോന്നിനും പേരിടുന്നു.
5. നമ്മുടെ കര്‍ത്താവു വലിയവനുംകരുത്തുറ്റവനുമാണ്‌; അവിടുത്തെ ജ്‌ഞാനം അളവറ്റതാണ്‌.
6. കര്‍ത്താവ്‌ എളിയവരെ ഉയര്‍ത്തുന്നു;ദുഷ്‌ടരെ തറപറ്റിക്കുന്നു.
7. കര്‍ത്താവിനു കൃതജ്‌ഞതാഗാനംആലപിക്കുവിന്‍; കിന്നരം മീട്ടിനമ്മുടെ ദൈവത്തെ സ്‌തുതിക്കുവിന്‍.
8. അവിടുന്നു വാനിടത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി അവിടുന്നു മഴയൊരുക്കുന്നു; അവിടുന്നു മലകളില്‍ പുല്ലു മുളപ്പിക്കുന്നു.
9. മൃഗങ്ങള്‍ക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങള്‍ക്കും അവിടുന്ന്‌ ആഹാരം കൊടുക്കുന്നു.
10. പടക്കുതിരയുടെ ബലത്തില്‍അവിടുന്നു സന്തോഷിക്കുന്നില്ല; ഓട്ടക്കാരന്‍െറ ശീഘ്രതയില്‍അവിടുന്നു പ്രസാദിക്കുന്നില്ല.
11. തന്നെ ഭയപ്പെടുകയും തന്‍െറ കാരുണ്യത്തില്‍ പ്രത്യാശവയ്‌ക്കുകയും ചെയ്യുന്നവരിലാണുകര്‍ത്താവു പ്രസാദിക്കുന്നത്‌.
12. ജറുസലെമേ, കര്‍ത്താവിനെ സ്‌തുതിക്കുക; സീയോനേ, നിന്‍െറ ദൈവത്തെ പുകഴ്‌ത്തുക.
13. നിന്‍െറ കവാടങ്ങളുടെ ഓടാമ്പലുകള്‍അവിടുന്നു ബലപ്പെടുത്തുന്നു; നിന്‍െറ കോട്ടയ്‌ക്കുള്ളിലുള്ള മക്കളെഅവിടുന്ന്‌ അനുഗ്രഹിക്കുന്നു.
14. അവിടുന്നു നിന്‍െറ അതിര്‍ത്തികളില്‍സമാധാനം സ്‌ഥാപിക്കുന്നു; അവിടുന്നു വിശിഷ്‌ടമായ ഗോതമ്പുകൊണ്ടു നിന്നെതൃപ്‌തയാക്കുന്നു.
15. അവിടുന്നു ഭൂമിയിലേക്കുകല്‍പന അയയ്‌ക്കുന്നു; അവിടുത്തെ വചനം പാഞ്ഞു വരുന്നു.
16. അവിടുന്ന്‌ ആട്ടിന്‍രോമംപോലെമഞ്ഞുപെയ്യിക്കുന്നു; ചാരംപോലെ ഹിമധൂളി വിതറുന്നു.
17. അവിടുന്ന്‌ അപ്പക്കഷണംപോലെആലിപ്പഴം പൊഴിക്കുന്നു; അവിടുന്ന്‌ അയയ്‌ക്കുന്നതണുപ്പ്‌ആര്‍ക്കു സഹിക്കാനാവും?
18. അവിടുന്നു കല്‍പന അയച്ച്‌അതിനെ ഉരുക്കിക്കളയുന്നു; അവിടുന്നു കാറ്റിനെ അയയ്‌ക്കുമ്പോള്‍ജലം ഒഴുകിപ്പോകുന്നു.
19. അവിടുന്ന്‌ യാക്കോബിനു തന്‍െറ കല്‍പനയും ഇസ്രായേലിനു തന്‍െറ ചട്ടങ്ങളുംപ്രമാണങ്ങളും വെളിപ്പെടുത്തുന്നു.
20. മറ്റൊരു ജനതയ്‌ക്കുവേണ്ടിയുംഅവിടുന്ന്‌ ഇങ്ങനെ ചെയ്‌തിട്ടില്ല; അവിടുത്തെ പ്രമാണങ്ങള്‍അവര്‍ക്ക്‌ അജ്‌ഞാതമാണ്‌; കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.

Holydivine