Sirach - Chapter 50
Holy Bible

1. ഓനിയാസിന്‍െറ പുത്രനുംപ്രധാനപുരോഹിതനുമായ ശിമയോന്‍ സഹോദരന്‍മാര്‍ക്കു നേതാവുംജനത്തിന്‌ അഭിമാനവും ആയിരുന്നു. അവന്‍ ദേവാലയം പുതുക്കിപ്പണിയുകയും കോട്ടകെട്ടി സുരക്‌ഷിതമാക്കുകയും ചെയ്‌തു.
2. ദേവാലയത്തെ സംരക്‌ഷിക്കുന്നഉയര്‍ന്ന ഇരട്ടമതിലിന്‌ അവന്‍ അടിസ്‌ഥാനമിട്ടു.
3. അവന്‍െറ കാലത്ത്‌ സമുദ്രംപോലെവിശാലമായ ഒരു ജലസംഭരണി കുഴിച്ചു.
4. ആക്രമണം ചെറുക്കാന്‍ നഗരത്തിനു കോട്ടകെട്ടി; അവന്‍ ജനത്തെനാശത്തില്‍നിന്നു രക്‌ഷിച്ചു.
5. ശ്രീകോവിലിനു പുറത്തുവരുന്നഅവനെ ജനം പൊതിയുമ്പോള്‍അവന്‍ എത്ര മഹത്വപൂര്‍ണനാണ്‌!
6. മേഘങ്ങള്‍ക്കിടയില്‍ പ്രഭാതതാരംപോലെ, ഉത്‌സവവേളയില്‍ പൂര്‍ണചന്‌ദ്രനെപ്പോലെ,
7. അത്യുന്നതന്‍െറ ആലയത്തിനു മുകളില്‍ പ്രശോഭിക്കുന്ന സൂര്യനെപ്പോലെ, തിളങ്ങുന്ന മേഘങ്ങള്‍ക്കിടയില്‍വിളങ്ങുന്ന മഴവില്ലുപോലെ,
8. വസന്തത്തില്‍ പനിനീര്‍പ്പൂപോലെ, നീര്‍ച്ചാലിനരികെ നില്‍ക്കുന്ന ലില്ലിപോലെ, വേനല്‍ക്കാലത്തു ലബനോനില്‍മുളയ്‌ക്കുന്ന പച്ചപ്പൊടിപ്പുപോലെ,
9. ധൂപകലശത്തില്‍ പുകയുന്നസുഗന്‌ധദ്രവ്യംപോലെ, രത്‌നഖചിതമായ സ്വര്‍ണത്തളികപോലെ,
10. കായ്‌ച്ചു നില്‍ക്കുന്ന ഒലിവുപോലെ, മേഘം ഉരുമ്മുന്ന ദേവദാരുപോലെഅവന്‍ പ്രശോഭിച്ചു.
11. അവന്‍ മഹിമയേറിയ സ്‌ഥാന വസ്‌ത്രമണിഞ്ഞ്‌ സര്‍വാലങ്കാരഭൂഷിതനായി, വിശുദ്‌ധബലിപീഠത്തെ സമീപിച്ച്‌, വിശുദ്‌ധകൂടാരത്തിന്‍െറ അങ്കണത്തെമഹത്വപൂര്‍ണമാക്കി.
12. അവന്‍ ബലിപീഠത്തിലെ അഗ്‌നിക്കരികെനിന്ന്‌, പുരോഹിതന്‍മാരുടെ കൈയില്‍നിന്ന്‌ഓഹരികള്‍ സ്വീകരിച്ചു. പൂമാലപോലെ സഹോദരന്‍മാര്‍അവനെ ചുറ്റിനിന്നു; അവന്‍ അവരുടെ മധ്യേഈന്തപ്പനകളാല്‍ വലയിതമായലബനോനിലെ ഇളംദേവദാരുപോലെ ശോഭിച്ചു.
13. അഹറോന്‍െറ പുത്രന്‍മാര്‍ തങ്ങളുടെസര്‍വവിഭൂഷകളോടുംകൂടെകര്‍ത്താവിനുള്ള കാഴ്‌ചകള്‍ കരങ്ങളിലേന്തി, ഇസ്രായേല്‍സമൂഹത്തിന്‍െറ മുമ്പില്‍ നിന്നു.
14. ബലിപീഠത്തിലെ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി, അത്യുന്നതനായ സര്‍വശക്‌തനുകാഴ്‌ചകളൊരുക്കിയതിനുശേഷം
15. അവന്‍ പാനപാത്രത്തില്‍ മുന്തിരിച്ചാറെടുത്ത്‌, നൈവേദ്യവും സര്‍വാധിരാജനായഅത്യുന്നതനു പ്രീതികരമായപരിമളവുമായി ബലിപീഠത്തിനു ചുവട്ടില്‍ ഒഴുക്കി.
16. അഹറോന്‍െറ പുത്രന്‍മാര്‍ ആര്‍ത്തുവിളിക്കുകയും ലോഹനിര്‍മിതമായ കാഹളംഊതുകയും ചെയ്‌തു. അത്യുന്നതന്‍ തങ്ങളെ സ്‌മരിക്കുന്നതിനുവേണ്ടി അവര്‍ ഉച്ചഘോഷം മുഴക്കി.
17. ഉടനെ ജനം അത്യുന്നതനായ ദൈവത്തെ സര്‍വശക്‌തനായ കര്‍ത്താവിനെ,ആരാധിക്കുന്നതിന്‌ സാഷ്‌ടാംഗം വീണു.
18. ഗായകര്‍ അവിടുത്തെ ശ്രുതിമധുരമായിസ്‌തുതിച്ചുപാടി.
19. കര്‍ത്താവിന്‍െറ ആരാധന ക്രമപ്രകാരംപൂര്‍ത്തിയാക്കുന്നതുവരെ ജനം കാരുണ്യവാനും അത്യുന്നതനുമായകര്‍ത്താവിന്‍െറ മുമ്പില്‍ പ്രാര്‍ഥിച്ചു; ഇങ്ങനെ അവര്‍ ശുശ്രൂഷ പൂര്‍ത്തിയാക്കി.
20. കര്‍ത്താവിന്‍െറ നാമത്തെമഹത്വപ്പെടുത്തുന്നതിനും അവിടുത്തെ അനുഗ്രഹംപ്രഖ്യാപിക്കുന്നതിനും വേണ്ടിശിമയോന്‍ ഇറങ്ങിവന്ന്‌, ഇസ്രായേല്‍ മക്കളുടെ മുമ്പാകെകൈകള്‍ ഉയര്‍ത്തി.
21. അത്യുന്നതന്‍െറ ആശീര്‍വാദംസ്വീകരിക്കാന്‍ ജനം വീണ്ടും കുമ്പിട്ടു.
22. എല്ലായിടത്തും വന്‍കാര്യങ്ങള്‍ ചെയ്യുന്ന സകലത്തിന്‍െറയും ദൈവത്തെ വാഴ്‌ത്തുക; അവിടുന്ന്‌ നമ്മെജനനംമുതല്‍ ഉയര്‍ത്തുകയും കാരുണ്യപൂര്‍വം നമ്മോടുവര്‍ത്തിക്കുകയും ചെയ്യുന്നു.
23. അവിടുന്ന്‌ നമുക്കു ഹൃദയാഹ്‌ളാദംനല്‍കുകയും പൂര്‍വകാലങ്ങളിലേതുപോലെ ഇസ്രായേലിലെ നമ്മുടെ ദിനങ്ങള്‍ സമാധാനപൂര്‍ണമാക്കുകയും ചെയ്യട്ടെ!
24. അവിടുന്ന്‌ നമ്മുടെമേല്‍കാരുണ്യം വര്‍ഷിക്കുകയും ഈ നാളുകളില്‍ നമ്മെരക്‌ഷിക്കുകയും ചെയ്യട്ടെ!
25. രണ്ടു ജനതകള്‍നിമിത്തം ഞാന്‍ ക്‌ളേശിക്കുന്നു; മൂന്നാമത്തേത്‌ ജനതയേയല്ല;
26. സെയിര്‍മലയില്‍ വസിക്കുന്നവരും,ഫിലിസ്‌ത്യരും, ഷെക്കെമിലെമൂഢജനതയും.
27. വിജ്‌ഞാനത്തിന്‍െറയും വിവേകത്തിന്‍െറയുംഉപദേശങ്ങള്‍ ഈ ഗ്രന്‌ഥത്തില്‍ഞാന്‍ എഴുതിയിട്ടുണ്ട്‌; ജറുസലെമിലെ എലെയാസറിന്‍െറ മകന്‍ സീറാക്കിന്‍െറ പുത്രന്‍ യേശുവായ ഞാന്‍ ഹൃദയാഗാധത്തില്‍നിന്നുപുറപ്പെടുവി ച്ചജ്‌ഞാനമാണ്‌ ഇത്‌.
28. ഇക്കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നവന്‍അനുഗൃഹീതന്‍; അവയെ ഹൃദയത്തില്‍ പ്രതിഷ്‌ഠിക്കുന്നവന്‍ ജ്‌ഞാനിയാകും.
29. അവ അനുവര്‍ത്തിക്കുന്നവന്‍എല്ലാറ്റിനും കഴിവുള്ളവനാകും; കര്‍ത്താവിന്‍െറ പ്രകാശമാണ്‌അവനെ നയിക്കുന്നത്‌.

Holydivine