Sirach - Chapter 40
Holy Bible

1. ഓരോരുത്തര്‍ക്കും ധാരാളം ജോലിനിശ്‌ചയിക്കപ്പെട്ടിട്ടുണ്ട്‌. മാതാവിന്‍െറ ഉദരത്തില്‍നിന്നുപുറത്തുവരുന്ന നിമിഷംമുതല്‍ സര്‍വരുടെയും മാതാവിന്‍െറ അടുത്തേക്കു മടങ്ങുന്നതുവരെ ആദത്തിന്‍െറ സന്തതികളുടെമേല്‍ഭാരമുള്ള നുകം വയ്‌ക്കപ്പെട്ടിരിക്കുന്നു.
2. അവരുടെ ഹൃദയചാഞ്ചല്യവും ഭയവുംഉത്‌കണ്‌ഠയും മരണദിനത്തെക്കുറിച്ചാണ്‌.
3. വിശിഷ്‌ടമായ സിംഹാസനത്തില്‍ഉപവിഷ്‌ടനായരാജാവുമുതല്‍ പൊടിയിലും ചാരത്തിലും കഴിയുന്ന എളിയവന്‍വരെ,
4. രാജകീയാങ്കിയും കിരീടവുംഅണിയുന്നവന്‍മുതല്‍ചാക്കുടുക്കുന്നവന്‍വരെ ഏവരും,
5. കോപം, അസൂയ, ആകുലത,അസ്വസ്‌ഥത, മരണഭീതി,ക്രോധം, മത്‌സരം എന്നിവയ്‌ക്ക്‌അധീനരായിത്തീരുന്നു; കിടക്കയില്‍ വിശ്രമിക്കുമ്പോള്‍നിശാനിദ്രഅവനു വിഭ്രാന്തി ഉളവാക്കുന്നു.
6. അവനു വിശ്രമം അല്‍പം മാത്രം ലഭിക്കുന്നു; ചിലപ്പോള്‍ അതുമില്ല. ഉറക്കത്തിലും ഉണര്‍ന്നിരിക്കുമ്പോഴെന്നതുപോലെ, യുദ്‌ധനിരയില്‍നിന്ന്‌ ഓടിപ്പോന്നവനെപ്പോലെ, അവന്‍ ദുസ്‌സ്വപ്‌നങ്ങളാല്‍ അസ്വസ്‌ഥനാകുന്നു.
7. രക്‌ഷയോട്‌ അടുക്കുമ്പോള്‍അവന്‍ ഞെട്ടിയുണരുകയും ദുസ്‌സ്വപ്‌നങ്ങളാണെന്ന്‌ അറിയുമ്പോള്‍ വിസ്‌മയിക്കുകയും ചെയ്യുന്നു.
8. എല്ലാ ജീവികള്‍ക്കും - മനുഷ്യനുംമൃഗങ്ങള്‍ക്കും - പാപികള്‍ക്ക്‌ ഏഴിരട്ടിയും-
9. മരണവും രക്‌തച്ചൊരിച്ചിലുംകലഹവും വാളും ആപത്തുംക്‌ഷാമവും പീഡനവുംമഹാമാരിയും വന്നുചേരുന്നു.
10. ഇവയെല്ലാം സൃഷ്‌ടിക്കപ്പെട്ടത്‌ദുഷ്‌ടര്‍ക്കുവേണ്ടിയാണ്‌; അവര്‍നിമിത്തം ജലപ്രളയവും ഉണ്ടായി.
11. മണ്ണില്‍നിന്നു വന്നതു മണ്ണിലേക്കുംജലത്തില്‍നിന്നു വന്നതുജലത്തിലേക്കും മടങ്ങുന്നു.
12. കൈക്കൂലിയും അനീതിയുംനിര്‍മാര്‍ജ്‌ജനം ചെയ്യപ്പെടും; വിശ്വസ്‌തത എന്നേക്കും നിലനില്‍ക്കും.
13. അനീതി പ്രവര്‍ത്തിക്കുന്നവന്‍െറ സമ്പത്ത്‌ കുത്തിയൊഴുക്കുപോലെപെട്ടെന്ന്‌ അപ്രത്യക്‌ഷമാകും; ഭയാനകമായ ഇടിമുഴക്കംപോലെ തകര്‍ന്നുപോകും.
14. ഒൗദാര്യശീലനു സന്തോഷം ലഭിക്കും; പാപികള്‍ നിശ്‌ശേഷം പരാജയപ്പെടും.
15. ദൈവഭയമില്ലാത്തവന്‍െറ സന്തതിഅധികം ശാഖ ചൂടുകയില്ല. വെറും പാറമേല്‍പടര്‍ന്നദുര്‍ബലമായ വേരുകളാണവര്‍.
16. ജലാശയതീരത്തിലോ, നദീതടത്തിലോ വളരുന്ന ഞാങ്ങണ ഏതു പുല്ലിനെയുംകാള്‍ വേഗത്തില്‍ പിഴുതെടുക്കാം.
17. കാരുണ്യം അനുഗ്രഹത്തിന്‍െറ ആരാമംപോലെയാണ്‌; ദാനധര്‍മം എന്നേക്കും നിലനില്‍ക്കുന്നു.
18. സ്വാശ്രയശീലനും അധ്വാനപ്രിയനുംജീവിതം മധുരമാണ്‌; നിധി ലഭിച്ചവന്‍ ഇവരെക്കാള്‍ ഭാഗ്യവാനാണ്‌.
19. സന്താനങ്ങളും താന്‍ നിര്‍മി ച്ചനഗരവും ആണ്‌ ഒരുവന്‍െറ പേരു നിലനിര്‍ത്തുന്നത്‌; നിഷ്‌കളങ്കയായ ഭാര്യ ഇവരണ്ടിനെയുംകാള്‍ വിലമതിക്കപ്പെടുന്നു.
20. വീഞ്ഞും സംഗീതവും ഹൃദയത്തെആനന്‌ദിപ്പിക്കുന്നു; ജ്‌ഞാനതൃഷ്‌ണ ഇവയെക്കാള്‍ ശ്രഷ്‌ഠമത്ര.
21. കുഴലും കിന്നരവും ഗാനമാധുരിവര്‍ധിപ്പിക്കുന്നു; ഇവയെക്കാള്‍ ആസ്വാദ്യമാണ്‌ ഇമ്പമുള്ള മനുഷ്യസ്വരം.
22. പ്രസന്നതയും സൗന്‌ദര്യവുംകണ്ണിന്‌ ആനന്‌ദം നല്‍കുന്നു; ഇവയെക്കാള്‍ ആനന്‌ദദായകമാണ്‌വയലിലെ ഇളംതളിരുകള്‍.
23. സുഹൃത്തോ സഹചാരിയോഎപ്പോഴും സ്വാഗതാര്‍ഹനാണ്‌; എന്നാല്‍, ഭാര്യാഭര്‍ത്താക്കന്‍മാരുടെസന്‌ദര്‍ശനം അതിനെക്കാള്‍ ഹൃദ്യമാണ്‌
24. സഹോദരരും സഹായകരുംവിഷമസന്‌ധികളില്‍ ഉപകരിക്കുന്നു; ദാനധര്‍മം ഇവരെക്കാള്‍ സുരക്‌ഷിതമായ അഭയമാണ്‌.
25. സ്വര്‍ണവും വെള്ളിയും പാദങ്ങളെഉറപ്പിച്ചു നിര്‍ത്തുന്നു; സദുപദേശം ഇവയെക്കാള്‍ ശ്രഷ്‌ഠമാണ്‌.
26. ധനവും ബലവും ഹൃദയത്തെഉത്തേജിപ്പിക്കുന്നു; ദൈവഭക്‌തി ഇവയെക്കാള്‍ അഭികാമ്യമാണ്‌; അതുവഴി നഷ്‌ടം ഉണ്ടാകുന്നില്ല; ദൈവഭക്‌തന്‌ അന്യസഹായം തേടേണ്ടതില്ല.
27. ദൈവഭക്‌തി അനുഗ്രഹത്തിന്‍െറ ആരാമം പോലെയാണ്‌; ഏതു മഹത്വത്തെയുംകാള്‍ നന്നായി അതു മനുഷ്യനെ ആവരണം ചെയ്യുന്നു,
28. മകനേ, ഭിക്‌ഷുവിനെപ്പോലെ ജീവിക്കരുത്‌; ഭിക്‌ഷാടനത്തെക്കാള്‍ മരണമാണ്‌ ഭേദം.
29. ഒരുവന്‍ മറ്റൊരുവന്‍െറ ഭക്‌ഷണമേശയില്‍ ആശയര്‍പ്പിച്ചാല്‍ അവന്‍െറ അസ്‌തിത്വം ജീവിതമെന്നപേരിനു യോഗ്യമല്ല. അവന്‍ അന്യന്‍െറ ഭക്‌ഷണം കൊണ്ടുതന്നെത്തന്നെ മലിനമാക്കുന്നു; ബുദ്‌ധിമാനും സദുപദേശംലഭിച്ചവനും അത്‌ ഒഴിവാക്കും.
30. നിര്‍ല്ലജ്‌ജന്‍െറ നാവിനു ഭിക്‌ഷാടനംമധുരമെങ്കിലും അവന്‍െറ ഉദരത്തില്‍ അഗ്‌നി ജ്വലിക്കുകയാണ്‌.

Holydivine