Sirach - Chapter 30
Holy Bible

1. പുത്രനെ സ്‌നേഹിക്കുന്നവന്‍അവനെ പലപ്പോഴും അടിക്കുന്നു; വളര്‍ന്നുവരുമ്പോള്‍ അവന്‍ പിതാവിനെസന്തോഷിപ്പിക്കും.
2. മകനെ ശിക്‌ഷണത്തില്‍ വളര്‍ത്തുന്നവന്‌ അവന്‍ മൂലം നന്‍മയുണ്ടാകും; സ്‌നേഹിതരുടെ മുമ്പില്‍ അവനെക്കുറിച്ച്‌ അഭിമാനിക്കുകയും ചെയ്യും.
3. മകനെ പഠിപ്പിക്കുന്നവന്‍ ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്‌നേഹിതരുടെ മുമ്പില്‍ അവന്‌അഭിമാനിക്കാം.
4. ആ പിതാവു മരിച്ചാലും മരിക്കുന്നില്ല: തന്നെപ്പോലെ ഒരുവനെ അവന്‍ അവശേഷിപ്പിച്ചിട്ടുണ്ട്‌.
5. ജീവിച്ചിരുന്നപ്പോള്‍ അവന്‍ മകനെകണ്ടു സന്തോഷിച്ചു; മരിക്കുമ്പോള്‍ അവനു ദുഃഖമില്ല.
6. ശത്രുക്കളോടു പകരംവീട്ടാനുംസ്‌നേഹിതന്‍മാര്‍ക്കു പ്രത്യുപകാരംചെയ്യാനും അവന്‍ ഒരുവനെഅവശേഷിപ്പിച്ചിട്ടുണ്ട്‌.
7. മകനെ വഷളാക്കുന്നവന്‌ മുറിവു വച്ചുകെട്ടേണ്ടിവരും; അവന്‍െറ ഓരോ നിലവിളിയും പിതാവിനെ വേദനിപ്പിക്കും.
8. മെരുക്കാത്ത കുതിര ദുശ്‌ശാഠ്യം കാണിക്കും; ശിക്‌ഷണം ലഭിക്കാത്ത പുത്രന്‍തന്നിഷ്‌ടക്കാരനാകും.
9. പുത്രനെ അമിതമായി ലാളിച്ചാല്‍അവന്‍ നിന്നെ ഭയപ്പെടുത്തും; അവനോടുകൂടെ കളിക്കുക,അവന്‍ നിന്നെ ദുഃഖിപ്പിക്കും.
10. അവനോടുകൂടെ ഉല്ലസിക്കരുത്‌; ഒടുക്കം നീ ദുഃഖിച്ചു പല്ലു ഞെരിക്കും.
11. അവനുയൗവനത്തില്‍ അധികാരം നല്‍കുകയോ അവന്‍െറ തെറ്റുകള്‍ അവഗണിക്കുകയോ അരുത്‌.
12. ചെറുപ്പത്തിലേതന്നെ അവനെ വിനയംഅഭ്യസിപ്പിക്കുകയും ശിക്‌ഷിക്കുകയും ചെയ്യുക; അല്ലെങ്കില്‍ അവന്‍ അനുസരണമില്ലാത്തനിര്‍ബന്‌ധ ബുദ്‌ധിയായിത്തീര്‍ന്ന്‌ നിന്നെ ദുഃഖിപ്പിക്കും.
13. മകന്‍െറ ലജ്‌ജാകരമായ പ്രവൃത്തികള്‍ നിമിത്തം ദുഃഖിക്കാതിരിക്കേണ്ടതിന്‌ അവനെ ശിക്‌ഷണത്തില്‍ വളര്‍ത്താന്‍ ശ്രദ്‌ധിക്കുക.
14. കഠിനമായ ശാരീരികവേദന അനുഭവിക്കുന്ന ധനികനെക്കാള്‍ അരോഗദൃഢഗാത്രനായ ദരിദ്രനാണ്‌ ഭാഗ്യവാന്‍.
15. ആരോഗ്യം സ്വര്‍ണത്തെക്കാള്‍ ശ്രഷ്‌ഠമാണ്‌; ബലിഷ്‌ഠമായ ശരീരം അളവറ്റധനത്തെക്കാളും.
16. ശരീരത്തിന്‍െറ ആരോഗ്യത്തെക്കാള്‍ മെച്ചപ്പെട്ട സമ്പത്തോ ഹൃദയാനന്‌ദത്തിലുപരിയായസന്തോഷമോ ഇല്ല.
17. ദുരിതപൂര്‍ണമായ ജീവിതത്തെക്കാള്‍ മരണവും മാറാരോഗത്തെക്കാള്‍ നിത്യവിശ്രമവും മെച്ചപ്പെട്ടതാണ്‌.
18. വിശപ്പില്ലാത്തവന്‍െറ മുമ്പില്‍ വിളമ്പിയവിഭവങ്ങള്‍ ശവകുടീരത്തില്‍ നിവേദി ച്ചഭക്‌ഷണപദാര്‍ഥങ്ങള്‍ പോലെയാണ്‌.
19. വിഗ്രഹത്തിനു ഫലങ്ങള്‍അര്‍പ്പിക്കുന്നതുകൊണ്ട്‌ എന്തു പ്രയോജനം? ഭുജിക്കാനോ ഘ്രാണം ആസ്വദിക്കാനോഅതിനു കഴിവില്ല; കര്‍ത്താവിനാല്‍ പീഡിതനാകുന്നവനുംഅങ്ങനെതന്നെ.
20. അവന്‍ ഭക്‌ഷണപദാര്‍ഥങ്ങള്‍ നോക്കിഏങ്ങിക്കരയുന്നു; കന്യകയെ ആലിംഗനം ചെയ്‌തിട്ടുവിലപിക്കുന്ന ഷണ്‍ഡനെപ്പോലെതന്നെ.
21. നീ അമിതമായി ദുഃഖിക്കുകയോ നിന്നെത്തന്നെ മനഃപൂര്‍വം പീഡിപ്പിക്കുകയോ അരുത്‌.
22. ഹൃദയാനന്‌ദം ഒരുവന്‍െറ ജീവനും സന്തോഷം അവന്‍െറ ആയുസ്‌സും ആണ്‌.
23. ദുഃഖമകറ്റി ആത്‌മാവിനെസന്തോഷിപ്പിക്കുകയും ഹൃദയത്തെആശ്വസിപ്പിക്കുകയും ചെയ്യുക; ദുഃഖം അനേകരെ നശിപ്പിച്ചിട്ടുണ്ട്‌; അത്‌ നിഷ്‌പ്രയോജനമാണ്‌.
24. അസൂയയും കോപവും ജീവിതത്തെവെട്ടിച്ചുരുക്കുന്നു; ഉത്‌കണ്‌ഠ അകാല വാര്‍ദ്‌ധക്യം വരുത്തുന്നു.
25. സന്തോഷവും നന്‍മയും നിറഞ്ഞവന്‍ഭക്‌ഷണം ആസ്വദിക്കുന്നു.

Holydivine