Sirach - Chapter 14
Holy Bible

1. വാക്കില്‍ പിഴയ്‌ക്കാത്തവന്‍അനുഗൃഹീതന്‍; അവനു പാപത്തെപ്രതിദുഃഖിക്കേണ്ടിവരുകയില്ല.
2. മനസ്‌സാക്‌ഷി കുറ്റപ്പെടുത്താത്തവനും പ്രത്യാശ കൈവെടിയാത്തവനും ഭാഗ്യവാന്‍.
3. ലുബ്‌ധന്‍ സമ്പത്ത്‌ അര്‍ഹിക്കുന്നില്ല; അസൂയാലുവിന്‌ സമ്പത്തുകൊണ്ട്‌എന്തു പ്രയോജനം?
4. സ്വന്തം കാര്യത്തില്‍ പിശുക്കു കാണിക്കുന്നവന്‍െറ സമ്പത്ത്‌ അന്യര്‍ക്കു പോകും; അവര്‍ അതുകൊണ്ട്‌ ആഡംബരപൂര്‍വംജീവിക്കും.
5. തന്നോടുതന്നെ പിശുക്കു കാണിക്കുന്നവന്‍ ആരോടെങ്കിലും ഒൗദാര്യം കാണിക്കുമോ? അവന്‍ സ്വന്തം സമ്പത്ത്‌ ആസ്വദിക്കുകയില്ല
6. സ്വന്തം കാര്യത്തില്‍ അല്‍പത്തംകാണിക്കുന്നതിനെക്കാള്‍ അല്‍പനായി ആരുമില്ല; അവനുള്ള ശിക്‌ഷയും അതുതന്നെ.
7. അവന്‍ നന്‍മ ചെയ്യുന്നെങ്കില്‍ അത്‌അറിയാതെയാണ്‌; അവസാനം അവന്‍ തന്‍െറ അല്‍പത്തം വെളിപ്പെടുത്തുകയും ചെയ്യുന്നു.
8. അസൂയാലുവിന്‍െറ കണ്ണു കുടിലമാണ്‌; അവന്‍ മറ്റുള്ളവരെ അവഗണിച്ച്‌മുഖം തിരിച്ചുകളയുന്നു.
9. അത്യാഗ്രഹിയുടെ കണ്ണ്‌ തന്‍െറ ഓഹരികൊണ്ടു തൃപ്‌തിപ്പെടുന്നില്ല; ദുരാഗ്രഹംകൊണ്ടുള്ള അനീതിആത്‌മാവിനെ ശുഷ്‌കമാക്കുന്നു.
10. ലുബ്‌ധന്‍െറ കണ്ണ്‌ അപ്പത്തെ വെറുക്കുന്നു; അവന്‍െറ ഭക്‌ഷണമേശയില്‍ അതുകാണുകയില്ല.
11. മകനേ, കഴിവിനൊത്തു ചെലവുചെയ്‌തുകൊള്ളുക; കര്‍ത്താവിനു യോഗ്യമായ കാഴ്‌ചകള്‍സമര്‍പ്പിക്കുകയും ചെയ്യുക.
12. മരണം വിദൂരമല്ലെന്ന്‌ ഓര്‍ക്കുക; പാതാളത്തില്‍ പ്രവേശിക്കേണ്ടസമയം നിനക്ക്‌ അജ്‌ഞാതമാണ്‌.
13. മരിക്കുന്നതിനു മുമ്പു സ്‌നേഹിതനുനന്‍മ ചെയ്യുക; ആവുന്നത്ര ഉദാരമായി അവനോടു പെരുമാറുക.
14. ഇന്നിന്‍െറ സന്തോഷങ്ങള്‍ നഷ്‌ടപ്പെടുത്തരുത്‌; നിനക്ക്‌ അര്‍ഹമായ സന്തോഷത്തിന്‍െറ ഓഹരി വേണ്ടെന്നു വയ്‌ക്കരുത്‌.
15. നിന്‍െറ പ്രയത്‌നത്തിന്‍െറ ഫലംമറ്റുള്ളവര്‍ക്കു വിട്ടിട്ടുപോകുകയും നീ അധ്വാനിച്ചു സമ്പാദിച്ചവ അവര്‍പങ്കിട്ടെടുക്കുകയും ചെയ്യുകയില്ലേ?
16. കൊണ്ടും കൊടുത്തും ജീവിതം ആസ്വദിക്കുക; പാതാളത്തില്‍ സുഖം അനുഭവിക്കാന്‍ കഴിയുകയില്ല.
17. ജീവനുള്ളതെല്ലാം വസ്‌ത്രംപോലെ ജീര്‍ണിക്കും. നീ മരിക്കണം എന്നാണ്‌ആദിയിലേയുള്ള നിയമം.
18. തഴച്ചുവളരുന്ന വൃക്‌ഷത്തില്‍ കൊഴിയുകയും വീണ്ടും തളിര്‍ക്കുകയും ചെയ്യുന്നഇലകള്‍പോലെയാണ്‌ മനുഷ്യന്‍െറ തലമുറകള്‍; ഒരുവന്‍ മരിക്കുന്നു, മറ്റൊരുവന്‍ ജനിക്കുന്നു.
19. ഉത്‌പന്നങ്ങള്‍ ജീര്‍ണിച്ചില്ലാതാകും; അവയുണ്ടാക്കിയ മനുഷ്യരും!
20. ജ്‌ഞാനത്തില്‍ മനസ്‌സുറപ്പിച്ചു ബുദ്‌ധിപൂര്‍വം ചിന്തിക്കുന്നവന്‍ അനുഗൃഹീതന്‍.
21. ജ്‌ഞാനത്തിന്‍െറ മാര്‍ഗങ്ങളെപ്പറ്റിമനനംചെയ്യുന്നവന്‍ അവളുടെരഹസ്യങ്ങള്‍ അറിയും.
22. അവന്‍ ജ്‌ഞാനത്തെനായാട്ടുകാരനെപ്പോലെ പിന്തുടരുകയും അവളുടെ വഴിയില്‍പതിയിരിക്കുകയും ചെയ്യും.
23. അവന്‍ ജാലകത്തിലൂടെ എത്തി നോക്കുകയും വാതില്‍ക്കല്‍ ചെവിയോര്‍ക്കുകയും ചെയ്യും.
24. അവന്‍ അവളുടെ വീട്ടിനടുത്തു വസിക്കുന്നു; അവളുടെ മതിലുകളില്‍ കൂടാരത്തിന്‍െറ കുറ്റികളുറപ്പിക്കുന്നു.
25. അവന്‍ അവളുടെ സമീപത്ത്‌കൂടാരം അടിക്കുന്നു; അതിനാല്‍, അതു മനോഹരമായ പാര്‍പ്പിടമാണ്‌.
26. അവന്‍ തന്‍െറ സന്താനങ്ങളെ അവളുടെ തണലില്‍ ഇരുത്തുകയും അവളുടെ ശാഖകളുടെ കീഴില്‍പാര്‍ക്കുകയും ചെയ്യുന്നു.
27. അവള്‍ അവന്‌ വെയിലില്‍ തണലേകുന്നു; അവളുടെ മഹത്വത്തിന്‍മധ്യേ അവന്‍ വസിക്കുകയും ചെയ്യുന്നു.

Holydivine