Sirach - Chapter 26
Holy Bible

1. ഉത്തമയായ ഭാര്യയുള്ളവന്‍ ഭാഗ്യവാന്‍; അവന്‍െറ ആയുസ്‌സ്‌ ഇരട്ടിക്കും.
2. വിശ്വസ്‌തയായ ഭാര്യ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്നു; അവന്‍ സമാധാനത്തോടെ ആയുസ്‌സു തികയ്‌ക്കും.
3. ഉത്തമയായ ഭാര്യ മഹത്തായ അനുഗ്രഹമാണ്‌; കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ക്കുലഭിക്കുന്ന ദാനങ്ങളില്‍ ഒന്നാണ്‌ അവള്‍.
4. ധനവാനോ ദരിദ്രനോ ആകട്ടെ, അവന്‍െറ ഹൃദയം സന്തുഷ്‌ടവുംഅവന്‍െറ മുഖം സദാ പ്രസന്നവുമായിരിക്കും.
5. മൂന്നു കാര്യങ്ങള്‍ എനിക്കു ഭയമാണ്‌; നാലാമതൊന്ന്‌ എന്നെ നടുക്കുന്നു. നഗരത്തില്‍ പരന്ന അപകീര്‍ത്തി, ആള്‍ക്കൂട്ടത്തിന്‍െറ മുമ്പില്‍വച്ചുള്ളവിസ്‌താരം, വ്യാജസാക്‌ഷ്യം -ഇവ മരണത്തെക്കാള്‍ ഭയാനകമാണ്‌.
6. മറ്റൊരുവളില്‍ ഭാര്യയ്‌ക്കു തോന്നുന്ന അസൂയ ഹൃദയവേദനയും ദുഃഖവും ഉണ്ടാക്കുന്നു; അവളുടെ വാക്‌പ്രഹരം അത്‌ പരസ്യമാക്കുന്നു.
7. ദുഷ്‌ടയായ ഭാര്യ ഉരസുന്ന നുകംപോലെയാണ്‌; അവളെ സ്വീകരിക്കുന്നത്‌ തേളിനെ പിടിക്കുന്നതുപോലെയാണ്‌.
8. ഭാര്യയുടെ മദ്യപാനം പ്രകോപനം ഉളവാക്കുന്നു; അവള്‍ അവമതി മറച്ചുവയ്‌ക്കുകയില്ല.
9. സ്വൈരിണിയായ ഭാര്യയെ കാമാര്‍ത്തമായ കടാക്‌ഷത്തിലൂടെ തിരിച്ചറിയാം.
10. ദുശ്‌ശാഠ്യക്കാരിയായ പുത്രിയെകര്‍ക്കശമായി നിയന്ത്രിക്കുക; സ്വാതന്ത്യ്രം അവള്‍ ദുരുപയോഗപ്പെടുത്തും.
11. അവളുടെ നിര്‍ലജ്‌ജമായ നോട്ടത്തില്‍ കരുതല്‍ വേണം; അവള്‍ നിന്നെ വഞ്ചിച്ചാല്‍ അദ്‌ഭുതമില്ല.
12. ദാഹാര്‍ത്തനായ പഥികന്‍ കിട്ടുന്നിടത്തു നിന്നെല്ലാം കുടിക്കുന്നതുപോലെ അവള്‍ ഏതു വേലിക്കരികിലും ഇരിക്കും; ഏത്‌ അസ്‌ത്രത്തിനും ആവനാഴിതുറന്നുകൊടുക്കും.
13. ഭാര്യയുടെ വശ്യത ഭര്‍ത്താവിനെപ്രമോദിപ്പിക്കുന്നു; അവളുടെ വൈഭവം അവനെപുഷ്‌ടിപ്പെടുത്തുന്നു;
14. മിതഭാഷിണിയായ ഭാര്യകര്‍ത്താവിന്‍െറ ദാനമാണ്‌. സുശിക്‌ഷിതമായ ഹൃദയത്തെപ്പോലെഅമൂല്യമായി മറ്റൊന്നില്ല.
15. ശാലീനത ഭാര്യയുടെ സൗഷ്‌ഠവംഅതീവവര്‍ദ്‌ധനമാക്കുന്നു; നിര്‍മലമായ ഹൃദയത്തിന്‍െറ മൂല്യം നിര്‍ണയാതീതമാണ്‌.
16. കര്‍ത്താവിന്‍െറ ഉന്നതങ്ങളില്‍ഉദിക്കുന്ന സൂര്യനെപ്പോലെയാണ്‌ചിട്ടയുള്ള കുടുംബത്തില്‍ഉത്തമയായ ഭാര്യയുടെ സൗന്‌ദര്യം.
17. വിശുദ്‌ധമായ തണ്ടില്‍ പ്രകാശിക്കുന്ന ദീപംപോലെയാണ്‌ സുഭഗമായ ശരീരത്തില്‍ മനോഹരമായ മുഖം.
18. രജതപീഠത്തിലെ സുവര്‍ണസ്‌തംഭങ്ങള്‍പോലെയാണ്‌
19. നിശ്‌ചയദാര്‍ഢ്യമുള്ളവന്‍െറ
20. മനോഹരമായ കാലുകള്‍.
21. അങ്ങനെ നിന്‍െറ സന്തതി നിലനില്‍ക്കും; തങ്ങളുടെ ആഭിജാത്യത്തില്‍അടിയുറച്ച്‌ അവര്‍ മഹനീയരാകും.
22. വേശ്യ തുപ്പലിനെക്കാള്‍ വിലകെട്ടതാണ്‌ വിവാഹിത കാമുകര്‍ക്കു ശവപ്പുരയാണ്‌.
23. ദൈവഭയമില്ലാത്ത ഭാര്യ അധാര്‍മികനു പറ്റിയ തുണ; ഭക്‌ത ദൈവഭക്‌തനു തുണയും.
24. നിര്‍ലജ്‌ജയായ സ്‌ത്രീ സദാനിന്‌ദ്യമായി വര്‍ത്തിക്കുന്നു; വിനയവതി ഭര്‍ത്തൃസന്നിധിയിലുംസങ്കോചം കാണിക്കും.
25. ധിക്കാരിണിയായ ഭാര്യ ശ്വാവിനു സദൃശയാണ്‌; ശാലീനയായ ഭാര്യ കര്‍ത്താവിനെ ഭയപ്പെടുന്നു.
26. ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഭാര്യയെ സകലരും വിവേകവതിയായി കാണും. അവനെ അഹമ്മതിപൂണ്ട്‌ അവഹേളിക്കുന്നവള്‍അധര്‍മിണിയായി എണ്ണപ്പെടും.
27. ഉത്തമയായ സ്‌ത്രീയുടെ ഭര്‍ത്താവ്‌സന്തുഷ്‌ടനാണ്‌; അവന്‍െറ ആയുസ്‌സ്‌ ഇരട്ടിക്കും.
28. രണ്ടു കാര്യങ്ങളെക്കുറിച്ച്‌എന്‍െറ ഹൃദയം ദുഃഖിക്കുന്നു; മൂന്നാമതൊന്ന്‌ എന്നെ കോപിപ്പിക്കുന്നു: ദാരിദ്യ്രത്താല്‍ ക്ലേശിക്കുന്ന പടയാളി,നിന്‌ദിക്കപ്പെടുന്ന ജ്‌ഞാനി, നീതിവെടിഞ്ഞ്‌ പാപമാര്‍ഗത്തില്‍ചരിക്കുന്നവന്‍ - അവനുവേണ്ടികര്‍ത്താവ്‌ വാളൊരുക്കുന്നു.
29. കച്ചവടക്കാരനു കാപട്യത്തില്‍ നിന്നൊഴിഞ്ഞിരിക്കുക ദുഷ്‌കരം; വ്യാപാരിക്കു നിഷ്‌കളങ്കനാവുക പ്രയാസം.

Holydivine