Sirach - Chapter 27
Holy Bible

1. നിസ്‌സാരലാഭത്തിനുവേണ്ടിപാപം ചെയ്‌തിട്ടുള്ളവര്‍ ഏറെയുണ്ട്‌. ദ്രവ്യാഗ്രഹി പലതും കണ്ടില്ലെന്നു നടിക്കുന്നു
2. കല്ലുകള്‍ക്കിടയില്‍ കുറ്റി ഉറച്ചിരിക്കുന്നതു പോലെ ക്രയവിക്രയങ്ങള്‍ക്കിടയില്‍ പാപം ഉറയ്‌ക്കുന്നു.
3. ദൈവഭക്‌തിയില്‍ ദൃഢതയുംതീക്‌ഷ്‌ണതയും ഇല്ലാത്തവന്‍െറഭവനം അതിവേഗം നശിക്കും.
4. ഉപയോഗശൂന്യമായവ അരിപ്പയില്‍ശേഷിക്കുന്നതുപോലെ മനുഷ്യന്‍െറ ചിന്തയില്‍ മാലിന്യം തങ്ങിനില്‍ക്കും.
5. കുശവന്‍െറ പാത്രങ്ങള്‍ചൂളയിലെന്നപോലെ മനുഷ്യന്‍ന്യായവാദത്തിലൂടെ പരിശോധിക്കപ്പെടുന്നു.
6. വൃക്‌ഷത്തിന്‍െറ ഫലം കര്‍ഷകന്‍െറ സാമര്‍ഥ്യം വെളിവാക്കുന്നു; ചിന്തയുടെ പ്രകടനം മനുഷ്യന്‍െറ സ്വഭാവത്തെയും.
7. ഒരുവന്‍െറ ന്യായവാദം കേള്‍ക്കാതെഅവനെ പുകഴ്‌ത്തരുത്‌; അതാണ്‌ മനുഷ്യനെ പരീക്‌ഷിക്കാനുള്ള മാര്‍ഗം.
8. നീതിയെ പിന്തുടര്‍ന്നാല്‍ നിനക്കതു ലഭിക്കും; മഹനീയ അങ്കിപോലെ അതു ധരിക്കുക.
9. പക്‌ഷികള്‍ സ്വന്തം വര്‍ഗത്തോടുകൂട്ടംചേരുന്നതുപോലെ സത്യസന്‌ധത സത്യസന്‌ധനോടു ചേരുന്നു.
10. സിംഹം ഇരയ്‌ക്കുവേണ്ടി പതിയിരിക്കുന്നു; പാപം പാപിയെ കാത്തിരിക്കുന്നു.
11. ദൈവഭക്‌തന്‍െറ വിവേകം സുദൃഢമാണ്‌. മൂഢനു ചന്‌ദ്രനെപ്പോലെ മാറ്റം സംഭവിക്കുന്നു.
12. മൂഢനെ വിട്ടൊഴിയാന്‍ നോക്കുക;ബുദ്‌ധിമാനെ വിട്ടുപോകരുത്‌.
13. ഭോഷന്‍െറ സംസാരം നിന്‌ദ്യവുംഅവന്‍െറ ചിരി അനിയന്ത്രിതവുംപാപകരവുമാണ്‌.
14. ആണയിടുന്നവരുടെ സംസാരംകേള്‍ക്കുമ്പോള്‍ രോമഹര്‍ഷം ഉണ്ടാവുന്നു; അവരുടെ കലഹം കേള്‍ക്കുന്നവന്‍ചെവി പൊത്തുന്നു.
15. അഹങ്കാരികളുടെ മത്‌സരംരക്‌തച്ചൊരിച്ചിലിനിടയാക്കുന്നു. അവരുടെ ദൂഷണം കര്‍ണകഠോരമാണ്‌.
16. രഹസ്യം പാലിക്കാത്തവനുവിശ്വസ്‌തത നഷ്‌ടപ്പെടുന്നു; അവന്‌ ആപ്‌തമിത്രം ഉണ്ടാവുകയില്ല.
17. സുഹൃത്തിനെ സ്‌നേഹിക്കുകയും അവനോടു വിശ്വസ്‌തത പാലിക്കുകയും ചെയ്യുക; നീ അവന്‍െറ രഹസ്യം വെളിപ്പെടുത്താന്‍ ഇടയായാല്‍ അവനോടുകൂടെ നടക്കരുത്‌.
18. എന്തെന്നാല്‍, ശത്രുവിനെ നശിപ്പിക്കുന്നതു പോലെ നീ അയല്‍ക്കാരന്‍െറ സൗഹൃദം നശിപ്പിച്ചു.
19. കൈയിലിരുന്ന പക്‌ഷിയെ തുറന്നു വിടുന്നതു പോലെ നീ അയല്‍ക്കാരനെ അകറ്റി; അവനെ വീണ്ടും കിട്ടുകയില്ല.
20. പിന്‍തുടരാന്‍ ആകാത്തവിധംഅവന്‍ അകന്നിരിക്കുന്നു, വലയില്‍നിന്നു മാന്‍ എന്നപോലെഅവന്‍ രക്‌ഷപെട്ടിരിക്കുന്നു.
21. മുറിവാണെങ്കില്‍ വച്ചുകെട്ടാം,ദൂഷണത്തിനു ശേഷവുംഅനുരഞ്‌ജന സാധ്യതയുണ്ട്‌; രഹസ്യം വെളിപ്പെടുത്തിയാല്‍, പിന്നെപ്രതീക്‌ഷയ്‌ക്കു വകയില്ല.
22. കണ്ണു ചിമ്മുന്നവന്‍ തിന്‍മ നിനയ്‌ക്കുന്നു; അവനെ തടയാന്‍ ആര്‍ക്കും കഴിയുകയില്ല.
23. നീ കേള്‍ക്കേ അവന്‍ മധുരമായി സംസാരിക്കും, നിന്‍െറ വാക്കുകളെ അവന്‍ ശ്ലാഘിക്കും. എന്നാല്‍, പിന്നീട്‌ അവന്‍ സ്വരം മാറ്റും; നിന്‍െറ വാക്കുകൊണ്ടുതന്നെ നിന്നെ കുടുക്കും.
24. ഞാന്‍ വെറുക്കുന്ന പലതുമുണ്ട്‌.എന്നാല്‍, ഒന്നും അവനു തുല്യമല്ല; കര്‍ത്താവുപോലും അവനെ വെറുക്കും.
25. നേരേ മുകളിലേക്കു കല്ലെറിയുന്നവന്‍തന്‍െറ തലയിലേക്കു തന്നെയാണ്‌എറിയുന്നത്‌; ചതിപ്രയോഗം ചുറ്റും മുറിപ്പെടുത്തുന്നു.
26. താന്‍ കുഴി ച്ചകുഴിയില്‍ താന്‍തന്നെ വീഴും; താന്‍ വ ച്ചകെണിയില്‍ താന്‍തന്നെ കുടുങ്ങും.
27. താന്‍ ചെയ്‌ത തിന്‍മ തന്‍െറ മേല്‍തന്നെ പതിക്കും. അത്‌ എവിടെനിന്നു വന്നെന്ന്‌അവന്‍ അറിയുകയില്ല.
28. അഹങ്കാരിയില്‍നിന്ന്‌ പരിഹാസവുംദൂഷണവും പുറപ്പെടുന്നു; പ്രതികാരം സിംഹത്തെപ്പോലെഅവനുവേണ്ടി പതിയിരിക്കുന്നു.
29. ഭക്‌തന്‍ വീഴുമ്പോള്‍ ആനന്‌ദിക്കുന്നവന്‍ കെണിയില്‍ കുടുങ്ങും; മരണത്തിനുമുമ്പ്‌ വേദന അവനെ വിഴുങ്ങും.
30. കോപവും ക്രോധവും മ്ലേച്ഛമാണ്‌; അവ എപ്പോഴും ദുഷ്‌ടനോടുകൂടെയുണ്ട്‌.

Holydivine