Sirach - Chapter 18
Holy Bible

1. എന്നേക്കും ജീവിക്കുന്നവന്‍പ്രപഞ്ചം സൃഷ്‌ടിച്ചു.
2. കര്‍ത്താവ്‌ മാത്രമാണ്‌ നീതിമാന്‍.
3. അവിടുത്തെ പ്രവൃത്തി വിളംബരംചെയ്യാന്‍ പോരുന്ന ശക്‌തി ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ല.
4. അവിടുത്തെ മഹത്തായ പ്രവൃത്തികള്‍അളക്കാന്‍ ആര്‍ക്കു കഴിയും?
5. അവിടുത്തെ മഹത്വപൂര്‍ണമായ ശക്‌തിതിട്ടപ്പെടുത്താന്‍ ആര്‍ക്കു സാധിക്കും? അവിടുത്തെ കാരുണ്യം വര്‍ണിക്കാന്‍ആര്‍ക്കു കഴിയും?
6. അവ കൂട്ടുകയോ കുറയ്‌ക്കുകയോ സാധ്യമല്ല; അവിടുത്തെ അദ്‌ഭുതങ്ങളെ അളക്കാന്‍ആര്‍ക്കും കഴിയുകയില്ല.
7. മനുഷ്യന്‍െറ അന്വേഷണംഅങ്ങേയറ്റത്തെത്തിയാലും അവന്‍ ആരംഭത്തില്‍ത്തന്നെ നില്‍ക്കുകയേ ഉള്ളു; അവന്‌ അത്‌ എന്നും പ്രഹേളികയായിരിക്കും.
8. മനുഷ്യന്‍ എന്താണ്‌? അവനെക്കൊണ്ട്‌ എന്തു പ്രയോജനം? എന്താണ്‌ അവനിലെ നന്‍മയും തിന്‍മയും?
9. മനുഷ്യന്‍ നൂറു വയസ്‌സുവരെ ജീവിച്ചാല്‍ അതു ദീര്‍ഘായുസ്‌സാണ്‌.
10. നിത്യതയോടു തുലനംചെയ്യുമ്പോള്‍ഈ ഏതാനും വത്‌സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളിവെള്ളം പോലെയും ഒരു മണല്‍ത്തരിപോലെയും മാത്രം.
11. അതിനാല്‍, കത്താവ്‌ അവരോടുക്‌ഷമിക്കുകയും അവരുടെമേല്‍കാരുണ്യം വര്‍ഷിക്കുകയും ചെയ്യുന്നു.
12. അവരുടെ അവസാനം തിക്‌തമാണെന്ന്‌അവിടുന്ന്‌ കണ്ടറിയുന്നു; അതിനാല്‍, അവരോടു വലിയ ക്‌ഷമ കാണിക്കുന്നു.
13. മനുഷ്യന്‍െറ സഹതാപം അയല്‍ക്കാരോടാണ്‌; എന്നാല്‍, കര്‍ത്താവ്‌ സകല ജീവജാലങ്ങളോടും ആര്‍ദ്രത കാണിക്കുന്നു. അവിടുന്ന്‌ അവരെ ശാസിക്കുന്നു; അവര്‍ക്കു ശിക്‌ഷണവുംപ്രബോധനവും നല്‍കുന്നു; ഇടയന്‍ ആടുകളെ എന്നപോലെ അവരെ തിരിച്ചു കൊണ്ടുവരുകയും ചെയ്യുന്നു.
14. തന്‍െറ നീതിവിധികളില്‍ താത്‌പര്യമുള്ളവരോടും തന്‍െറ ശിക്‌ഷണം സ്വീകരിക്കുന്നവരോടുംഅവിടുന്ന്‌ ആര്‍ദ്രത കാണിക്കുന്നു.
15. മകനേ, നിന്‍െറ സത്‌പ്രവൃത്തികളില്‍നിന്‌ദകലര്‍ത്തരുത്‌; സമ്മാനം നല്‍കുമ്പോള്‍ വേദനാജനകമായി സംസാരിക്കരുത്‌.
16. മഞ്ഞ്‌ കഠിനമായ ചൂടു കുറയ്‌ക്കുന്നില്ലേ? നല്ല വാക്ക്‌ ദാനത്തെക്കാള്‍ വിശിഷ്‌ടമാണ്‌.
17. നല്ല വാക്ക്‌ വിലയുറ്റ സമ്മാനത്തെഅതിശയിക്കുകയില്ലേ? കാരുണ്യവാനില്‍ ഇവ രണ്ടും കാണപ്പെടുന്നു.
18. ഭോഷന്‍ കാരുണ്യരഹിതനും നിന്‌ദകനുമാണ്‌; വിദ്വേഷത്തോടെയുള്ള ദാനംകണ്ണിന്‍െറ തിളക്കം കെടുത്തുന്നു.
19. കാര്യം ഗ്രഹിച്ചതിനുശേഷം സംസാരിക്കുക; രോഗം പിടിപെടുന്നതിനുമുമ്പ്‌ആരോഗ്യത്തെക്കുറിച്ചു ചിന്തിക്കുക.
20. ന്യായവിധിക്കു മുമ്പു നിന്നെത്തന്നെപരിശോധിക്കുക; വിധിവേളയില്‍ നിനക്കു മാപ്പു ലഭിക്കും.
21. വീഴുംമുമ്പ്‌ വിനീതനാവുക; പാപം ചെയ്‌തുപോകുംമുമ്പ്‌ പിന്തിരിയുക.
22. നേര്‍ ച്ചയഥാകാലം നിറവേറ്റുന്നതില്‍നിന്ന്‌ ഒന്നും നിന്നെതടസ്‌സപ്പെടുത്താതിരിക്കട്ടെ; അതു നിറവേറ്റുവാന്‍മരണംവരെകാത്തിരിക്കരുത്‌.
23. നേര്‍ ച്ചനേരുന്നതിനു മുമ്പു നന്നായിചിന്തിക്കുക; കര്‍ത്താവിനെ പരീക്‌ഷിക്കുന്നവനെപ്പോലെ ആകരുത്‌.
24. മരണദിനത്തില്‍ നിനക്കു നേരിടേണ്ട അവിടുത്തെ കോപത്തെക്കുറിച്ചും അവിടുന്ന്‌ മുഖം തിരിച്ചുകളയുന്ന പ്രതികാര നിമിഷത്തെക്കുറിച്ചും ചിന്തിക്കുക.
25. സമൃദ്‌ധിയുടെ കാലത്ത്‌ വിശപ്പിനെക്കുറിച്ചും , സമ്പത്തുകാലത്ത്‌ ദാരിദ്യ്രത്തെയുംവറുതിയെയും കുറിച്ചും ചിന്തിക്കുക.
26. പ്രഭാതംമുതല്‍ പ്രദോഷംവരെഅവസ്‌ഥാഭേദം വന്നുകൊണ്ടിരിക്കുന്നു. കര്‍ത്താവിന്‍െറ മുമ്പില്‍ എല്ലാ വസ്‌തുക്കളും അതിവേഗം ചരിക്കുന്നു.
27. ബുദ്‌ധിമാന്‍ എല്ലാ കാര്യങ്ങളിലുംശ്രദ്‌ധാലുവായിരിക്കും; പാപത്തിന്‍െറ നാളുകളില്‍ദുഷ്‌പ്രവൃത്തികള്‍ക്കെതിരേഅവന്‍ ജാഗരൂകത പുലര്‍ത്തും.
28. ബുദ്‌ധിമാന്‍ ജ്‌ഞാനത്തെ അറിയുന്നു; അവളെ കണ്ടെത്തുന്നവനെ അവന്‍ പുകഴ്‌ത്തുകയും ചെയ്യും.
29. ജ്‌ഞാനത്തിന്‍െറ വചസ്‌സുകള്‍ ഗ്രഹിക്കുന്നവന്‍ പാണ്‍ഡിത്യം നേടും; അവന്‍ സൂക്‌തങ്ങള്‍ അവസരോചിതമായി മൊഴിയും.
30. അധമവികാരങ്ങള്‍ക്കു കീഴടങ്ങാതെതൃഷ്‌ണ നിയന്ത്രിക്കുക.
31. അധമവികാരങ്ങളില്‍ ആനന്‌ദിച്ചാല്‍,നീ ശത്രുക്കള്‍ക്കുപരിഹാസപാത്രമായിത്തീരും.
32. ആഡംബരത്തില്‍ മതിമറക്കരുത്‌;അതു നിന്നെ ദരിദ്രനാക്കും,
33. കൈയില്‍ ഒന്നുമില്ലാത്തപ്പോള്‍ കടം വാങ്ങി, വിരുന്നു നടത്തി,ഭിക്‌ഷക്കാരനായിത്തീരരുത്‌.

Holydivine