Sirach - Chapter 24
Holy Bible

1. ജ്‌ഞാനത്തിന്‍െറ വാക്കുകള്‍അവള്‍ക്കുതന്നെ പുകഴ്‌ചയാണ്‌; തന്‍െറ ജനത്തിന്‍െറ മധ്യത്തില്‍അവള്‍ മഹത്ത്വമാര്‍ജിക്കുന്നു.
2. അത്യുന്നതന്‍െറ സഭയില്‍അവള്‍ വായ്‌ തുറക്കുന്നു; അവിടുത്തെ സൈന്യത്തിന്‍െറ മുമ്പാകെഅവള്‍ പ്രഘോഷിക്കുന്നു;
3. അത്യുന്നതന്‍െറ നാവില്‍നിന്നു പുറപ്പെട്ട്‌ മൂടല്‍മഞ്ഞുപോലെ ഞാന്‍ ഭൂമിയെ ആവരണം ചെയ്‌തു.
4. ഉന്നതങ്ങളില്‍ ഞാന്‍ വസിച്ചു;മേഘത്തൂണിലായിരുന്നുഎന്‍െറ സിംഹാസനം.
5. ഞാന്‍ തനിയേ ആകാശത്തിനു പ്രദക്‌ഷിണം വയ്‌ക്കുകയും പാതാളത്തിന്‍െറ ആഴങ്ങളില്‍ സഞ്ചരിക്കുകയും ചെയ്‌തു.
6. ആഴിയിലെ അലകളിലും ഊഴിയിലുംഎല്ലാ ജനതകളിലും രാജ്യങ്ങളിലുംഎനിക്ക്‌ ആധിപത്യം ലഭിച്ചു.
7. ഇവയിലെല്ലാം ഞാന്‍ വിശ്രമസങ്കേതംഅന്വേഷിച്ചു; ആരുടെ ദേശത്തു വസിക്കണമെന്നുഞാന്‍ ആലോചിച്ചു.
8. അപ്പോള്‍ സകലത്തിന്‍െറയും സ്രഷ്‌ടാവ്‌ എനിക്കു കല്‍പന നല്‍കി; എന്‍െറ സ്രഷ്‌ടാവ്‌ എനിക്കു കൂടാരത്തിനു സ്‌ഥലം നിശ്‌ചയിച്ചുതന്നു. അവിടുന്ന്‌ പറഞ്ഞു: യാക്കോബില്‍വാസമുറപ്പിക്കുക, ഇസ്രായേലില്‍നിന്‍െറ അവകാശം സ്വീകരിക്കുക.
9. കാലം ആരംഭിക്കുന്നതിനുമുമ്പ്‌അവിടുന്ന്‌ എന്നെ സൃഷ്‌ടിച്ചു; ഞാന്‍ അനന്തമായി നിലനില്‍ക്കുന്നു.
10. വിശുദ്‌ധമന്‌ദിരത്തില്‍ അവിടുത്തെ മുമ്പില്‍ ഞാന്‍ ശുശ്രൂഷചെയ്‌തു; സീയോനില്‍ ഞാന്‍ വാസമുറപ്പിച്ചു.
11. അങ്ങനെ പ്രിയങ്കരമായ നഗരത്തില്‍അവിടുന്ന്‌ എനിക്കു വിശ്രമംനല്‍കി; ജറുസലെമില്‍ എനിക്ക്‌ ആധിപത്യവും.
12. ഒരു ബഹുമാന്യജനതയുടെ ഇടയില്‍അവരുടെ അവകാശമായ കര്‍ത്താവിന്‍െറ ഓഹരിയില്‍ ഞാന്‍ വേരുറച്ചു.
13. ലബനോനിലെ ദേവദാരുപോലെയുംഹെര്‍മോനിലെ സരളമരംപോലെയുംഞാന്‍ ഉയര്‍ന്നു.
14. എന്‍ഗേദിയിലെ ഈന്തപ്പനപോലെയും ജറീക്കോയിലെ പനിനീര്‍ച്ചെടിപോലെയും ഞാന്‍ വളര്‍ന്നു; വയലിലെ ഒലിവുമരംപോലെയുംനദീതടത്തിലെ വൃക്‌ഷംപോലെയുംഞാന്‍ പുഷ്‌ടി പ്രാപിച്ചു.
15. ഇലവങ്‌ഗംപോലെയും സുഗന്‌ധതൈലം പോലെയും ഞാന്‍ പരിമളംപരത്തി; വിശിഷ്‌ടമായ മീറപോലെഞാന്‍ സൗരഭ്യം വീശി; നറുംപശ, ചന്‌ദനം, കുങ്കുമം,ദേവാലയത്തിലെ കുന്തുരുക്കംഎന്നിവപോലെയും ഞാന്‍ സുഗന്‌ധം പ്രസരിപ്പിച്ചു.
16. കരുവേലമരംപോലെ ഞാന്‍ ശാഖവീശുന്നു; എന്‍െറ ശാഖകള്‍ മഹത്വവുംമനോഹാരിതയും നിറഞ്ഞവയാണ്‌;
17. മുന്തിരിച്ചെടിപോലെ എന്‍െറ മുകുളങ്ങള്‍ക്കു ഞാന്‍ സൗന്‌ദര്യം പകര്‍ന്നു;
18. എന്‍െറ പുഷ്‌പങ്ങള്‍ മഹത്വമാര്‍ന്നസമൃദ്‌ധഫലങ്ങളായി പരിണമിക്കുന്നു.
19. എന്നെ അഭിലഷിക്കുന്നവന്‍ അടുത്തുവന്നു തൃപ്‌തിയാവോളം എന്‍െറ വിഭവങ്ങള്‍ ആസ്വദിക്കട്ടെ.
20. എന്നെ സ്‌മരിക്കുന്നത്‌ തേനിനെക്കാളും എന്നെ സ്വന്തമാക്കുന്നത്‌തേന്‍കട്ടയെക്കാളും മാധുര്യം പകരും.
21. എന്നെ ഭുജിക്കുന്നവന്‍െറ വിശപ്പ്‌ ശമിക്കുകയില്ല; പിന്നെയും ആഗ്രഹിക്കും; എന്നെ പാനം ചെയ്യുന്നവന്‍വീണ്ടും അഭിലഷിക്കും.
22. എന്നെ അനുസരിക്കുന്നവന്‍ലജ്‌ജിതനാവുകയില്ല; എന്‍െറ സഹായത്തോടെ അദ്‌ധ്വാനിക്കുന്നവന്‍പാപത്തില്‍ വീഴുകയില്ല.
23. ഇതെല്ലാമാണ്‌ അത്യുന്നതദൈവത്തിന്‍െറ ഉടമ്പടിഗ്രന്‌ഥം;
24. യാക്കോബിന്‍െറ സമൂഹങ്ങള്‍ക്ക്‌അവകാശമായി മോശ നമുക്കുകല്‍പിച്ചു നല്‍കിയ നിയമം.
25. അതു മനുഷ്യരെ ജ്‌ഞാനംകൊണ്ടുപിഷോന്‍നദിപോലെയും ആദ്യഫലകാലത്തെ ടൈഗ്രീസ്‌ നദിപോലെയും നിറയ്‌ക്കുന്നു.
26. യൂഫ്രട്ടീസ്‌പോലെയും വിളവെടുപ്പുകാലത്തെ ജോര്‍ദാന്‍പോലെയുംഅത്‌ അവരെ ജ്‌ഞാനപൂരിതരാക്കുന്നു.
27. അത്‌ നൈല്‍പോലെയും മുന്തിരിപഴുക്കുംകാലത്തെ ഗീഹോന്‍പോലെയുംപ്രബോധനത്തെ പ്രവഹിപ്പിക്കുന്നു.
28. ആദിമനുഷ്യന്‍ അവളെ പൂര്‍ണമായി അറിഞ്ഞില്ല; അവസാനത്തെ മനുഷ്യനുംഅവളുടെ ആഴം അളക്കുകയില്ല.
29. അവളുടെ ചിന്തസമുദ്രത്തെക്കാള്‍ വിശാലവും അവളുടെ പ്രബോധനം അഗാധത്തെക്കാള്‍ ആഴമേറിയതും ആണ്‌.
30. നദിയില്‍നിന്നുള്ള തോടുപോലെയുംഉദ്യാനത്തിലേക്കുള്ള നീര്‍ച്ചാലുപോലെയും ഞാന്‍ ഒഴുകി.
31. ഞാന്‍ എന്‍െറ ഉപവനം നനയ്‌ക്കുകയുംതോട്ടം കുതിര്‍ക്കുകയും ചെയ്യുംഎന്ന്‌ ഞാന്‍ പറഞ്ഞു. ഇതാ, എന്‍െറ തോട്‌ നദിയായി,എന്‍െറ നദി സമുദ്രമായി.
32. ഞാന്‍ വീണ്ടും എന്‍െറ ഉപദേശത്തെപ്രഭാതംപോലെ പ്രകാശമാനമാക്കും; അതിന്‍െറ കാന്തി വിദൂരങ്ങളിലുംപ്രസരിപ്പിക്കും.
33. ഞാന്‍ ഇനിയും എന്‍െറ പ്രബോധനങ്ങള്‍ പ്രവചനംപോലെ ചൊരിയുകയും ഭാവിതലമുറകള്‍ക്കു നല്‍കുകയും ചെയ്യും.
34. ഞാന്‍ എനിക്കുവേണ്ടി മാത്രമല്ല,ഉപദേശം തേടുന്ന എല്ലാവര്‍ക്കുംവേണ്ടിയാണ്‌ അദ്‌ധ്വാനിച്ചതെന്ന്‌ അറിയുക.

Holydivine