Sirach - Chapter 38
Holy Bible

1. വൈദ്യനെ ബഹുമാനിക്കുക; നിനക്ക്‌ അവനെ ആവശ്യമുണ്ട്‌; കര്‍ത്താവാണ്‌ അവനെ നിയോഗിച്ചത്‌.
2. വൈദ്യന്‍െറ ജ്‌ഞാനം അത്യുന്നതനില്‍നിന്നു വരുന്നു; രാജാവ്‌ അവനെ സമ്മാനിക്കുന്നു.
3. വൈദ്യന്‍െറ വൈഭവം അവനെ ഉന്നതനാക്കുന്നു; മഹാന്‍മാര്‍ അവനെ പ്രശംസിക്കുന്നു.
4. കര്‍ത്താവ്‌ ഭൂമിയില്‍നിന്ന്‌ഒൗഷധങ്ങള്‍ സൃഷ്‌ടിച്ചു; ബുദ്‌ധിയുള്ളവന്‍ അവയെഅവഗണിക്കുകയില്ല.
5. അവിടുന്ന്‌ വെള്ളത്തെ തടിക്കഷണംകൊണ്ടു മധുരീകരിച്ച്‌ തന്‍െറ ശക്‌തി വെളിപ്പെടുത്തിയില്ലേ?
6. മനുഷ്യന്‍െറ അദ്‌ഭുതകൃത്യങ്ങളില്‍മഹത്വപ്പെടേണ്ടതിന്‌ അവിടുന്ന്‌മനുഷ്യര്‍ക്കു സിദ്‌ധികള്‍ നല്‍കി.
7. അതുമുഖേന അവന്‍ വേദനയകറ്റുകയും രോഗം സുഖമാക്കുകയും ചെയ്യുന്നു;
8. ഒൗഷധനിര്‍മാതാവ്‌ അതുപയോഗിച്ചുമിശ്രിതം ഉണ്ടാക്കുന്നു. അവിടുത്തെ പ്രവൃത്തികള്‍ക്ക്‌ അന്തമില്ല; ഭൂമുഖത്ത്‌ അവിടുന്ന്‌ ആരോഗ്യം വ്യാപിപ്പിക്കുന്നു.
9. മകനേ, രോഗം വരുമ്പോള്‍ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക; അവിടുന്ന്‌ നിന്നെ സുഖപ്പെടുത്തും.
10. നീ തെറ്റുകള്‍ തിരുത്തി നേരായമാര്‍ഗത്തിലേക്കു തിരിയുകയും ഹൃദയത്തില്‍നിന്നു പാപംകഴുകിക്കളയുകയും ചെയ്യുക.
11. സുരഭിലബലിയും സ്‌മരണാംശമായിനേര്‍ത്ത മാവും സമര്‍പ്പിക്കുക; കാഴ്‌ചവസ്‌തുക്കളില്‍ കഴിവിനൊത്ത്‌ എണ്ണ പകരുക.
12. വൈദ്യന്‌ അര്‍ഹമായ സ്‌ഥാനം നല്‍കുക; കര്‍ത്താവാണ്‌ അവനെ നിയോഗിച്ചത്‌; അവനെ ഉപേക്‌ഷിക്കരുത്‌; അവനെക്കൊണ്ട്‌ നിനക്കാവശ്യമുണ്ട്‌.
13. വിജയം വൈദ്യന്‍െറ കൈകളില്‍സ്‌ഥിതിചെയ്യുന്ന അവസരമുണ്ട്‌.
14. രോഗം നിര്‍ണയിച്ചു സുഖപ്പെടുത്തിജീവന്‍ രക്‌ഷിക്കാന്‍ അവിടുത്തെഅനുഗ്രഹത്തിനുവേണ്ടി അവനുംകര്‍ത്താവിനോട്‌ പ്രാര്‍ഥിച്ചിട്ടുണ്ട്‌.
15. സ്രഷ്‌ടാവിന്‍െറ മുമ്പില്‍ പാപം ചെയ്യുന്നവന്‌ വൈദ്യസഹായം തേടേണ്ടിവരും.
16. മകനേ, മരിച്ചവനെ ഓര്‍ത്തു കരയുക; കഠിനവേദനകൊണ്ട്‌ എന്നപോലെ വിലപിക്കുക; അവന്‍െറ മൃതദേഹം സമര്‍ഹമായിസംസ്‌കരിക്കുക; അതില്‍ ഉദാസീനത കാണിക്കരുത്‌.
17. നിന്‍െറ കരച്ചില്‍ വേദനാപൂര്‍ണവുംവിലാപം തീക്‌ഷണതയുള്ളതും ആയിരിക്കട്ടെ; ആരും ആക്‌ഷേപിക്കാതിരിക്കാന്‍അവന്‍െറ യോഗ്യതയ്‌ക്കനുസൃതം ഒന്നോ രണ്ടോ ദിവസം ദുഃഖം ആചരിക്കുക; പിന്നെ ആശ്വസിക്കുക.
18. ദുഃഖം മരണത്തില്‍ കലാശിക്കുന്നു; ഹൃദയവേദന ശക്‌തികെടുത്തുന്നു;
19. വിനാശത്തില്‍ ദുഃഖം ശമിക്കുകയില്ല; ദരിദ്രന്‍െറ ജീവിതം ഹൃദയഭാരം നിറഞ്ഞതാണ്‌.
20. നിന്‍െറ ഹൃദയം ദുഃഖത്തിന്‌ അധീനമാകരുത്‌; ജീവിതാന്തം ഓര്‍ത്ത്‌ അതിനെഅകറ്റിക്കളയുക.
21. തിരിച്ചുവരവ്‌ അസാധ്യമെന്ന്‌ ഓര്‍ക്കുക; മരിച്ചവര്‍ക്ക്‌ നീ ഒരു നന്‍മയും ചെയ്യുന്നില്ല; നിന്നെത്തന്നെ ഉപദ്രവിക്കുകയാണ്‌.
22. എന്‍െറ അവസാനം അനുസ്‌മരിക്കുക;നിന്‍േറ തും അപ്രകാരംതന്നെ; ഇന്നലെ ഞാന്‍; ഇന്നു നീ.
23. മരിച്ചവന്‍ വിശ്രമിക്കുമ്പോള്‍അവനെക്കുറിച്ചുള്ള സ്‌മരണയും അവസാനിക്കട്ടെ; അവന്‍െറ ആത്‌മാവ്‌ വേര്‍പെട്ടുകഴിയുമ്പോള്‍ ആശ്വസിക്കുക.
24. പണ്‍ഡിതന്‍െറ വിജ്‌ഞാനംവിശ്രമത്തെ ആശ്രയിച്ചിരിക്കുന്നു; വ്യഗ്രതകള്‍ ഒഴിഞ്ഞാലേ ജ്‌ഞാനം ലഭിക്കൂ.
25. കല പ്പപിടിക്കുകയും ചാട്ടയില്‍അഭിമാനിക്കുകയും ചെയ്യുന്നവന്‍, കാളകളെ തെളിക്കുകയും നോക്കുകയുംഅവയെപ്പറ്റി സംസാരിക്കുകയുംചെയ്യുന്നവന്‍, എങ്ങനെ വിജ്‌ഞനാകും?
26. അവന്‍ ഉഴവുചാലുകളെപ്പറ്റി ചിന്തിക്കുകയും പശുക്കുട്ടികള്‍ക്കുള്ള തീറ്റിയുടെ കാര്യത്തില്‍ ശ്രദ്‌ധിക്കുകയും ചെയ്യുന്നു.
27. രാവും പകലും അധ്വാനിച്ച്‌ മുദ്രകൊത്തുന്ന കൊത്തുപണിക്കാരും കരവേലവിദഗ്‌ദ്‌ധരും ഇങ്ങനെതന്നെ; പുതിയരൂപങ്ങള്‍ നിര്‍മിക്കുന്നതിലുംചൈതന്യമുള്ള ചിത്രങ്ങള്‍ രചിക്കുന്നതിലും പണിക്കുറ തീര്‍ക്കുന്നതിലും അവര്‍ മനസ്‌സിരുത്തുന്നു.
28. ഉലയൂതുന്ന ഇരുമ്പുപണിക്കാരനുംഅങ്ങനെതന്നെ; അഗ്‌നിയില്‍ തട്ടിവരുന്ന കാറ്റ്‌അവന്‍െറ മാംസം ഉരുക്കിക്കളയുന്നു. ഉലയിലെ ചൂടേറ്റ്‌ അവന്‍ ഇല്ലാതാവുകയാണ്‌; കൂടമടിക്കുന്ന ശബ്‌ദമാണ്‌ അവന്‍െറ കാതുകളില്‍. അവന്‍െറ കണ്ണുകള്‍ പണിത്തരങ്ങളുടെരൂപഭംഗിയില്‍ പതിയുന്നു; അവ പണിക്കുറ തീര്‍ത്ത്‌ അലങ്കരിക്കാന്‍അവന്‍ ദത്തശ്രദ്‌ധനാണ്‌.
29. കാലുകൊണ്ട്‌ ചക്രംതിരിച്ചു ജോലിചെയ്യുന്ന കുശവനും അങ്ങനെതന്നെ. അവന്‍ സര്‍വദാ കൃത്യനിര്‍വഹണത്തില്‍മുഴുകിയിരിക്കുന്നു; എണ്ണംനോക്കിയാണ്‌ അവന്‍െറ പ്രയത്‌നം നിര്‍ണയിക്കുന്നത്‌
30. അവന്‍ കൈകൊണ്ടു കളിമണ്ണിനുരൂപം കൊടുക്കുന്നു; കാലുകൊണ്ടു കുഴച്ചു പാകമാക്കുന്നു. മിനുക്കുന്നതില്‍ അവന്‍ ശ്രദ്‌ധ പതിക്കുന്നു; തീച്ചൂള വൃത്തിയാക്കുന്നതിലുംഅവന്‍ ശ്രദ്‌ധിക്കുന്നു.
31. ഇവരെല്ലാം കരവിരുതിനെ ആശ്രയിച്ചിരിക്കുന്നു; ഓരോരുത്തരും താന്താങ്ങളുടെതൊഴിലില്‍ സമര്‍ഥരാണ്‌.
32. അവരെ കൂടാതെ നഗരം പണിയാനാവില്ല; ആളുകള്‍ക്കവിടെ വരുന്നതിനോതാമസിക്കുന്നതിനോ സാധിക്കുകയില്ല.
33. എങ്കിലും പൗരസമിതികളിലേക്ക്‌അവര്‍ വിളിക്കപ്പെടുന്നില്ല; പൊതുസഭയില്‍ അവര്‍ക്കു പ്രാമുഖ്യമില്ല. ന്യായാസനത്തില്‍ അവര്‍ ഇരിക്കുന്നില്ല; വിധിപ്രസ്‌താവം അവര്‍ ഗ്രഹിക്കുന്നില്ല. അനുശാസനമോ വിധിപ്രസ്‌താവമോവ്യാഖ്യാനിക്കാന്‍ അവര്‍ക്കു സാധിക്കുകയില്ല; ആപ്‌തവാക്യങ്ങള്‍ അവര്‍ പ്രയോഗിക്കുന്നില്ല.
34. എന്നാല്‍, ലോകത്തിന്‍െറ ഘടനഅവര്‍ നിലനിര്‍ത്തുന്നു; തങ്ങളുടെ തൊഴിലിനെക്കുറിച്ചാണ്‌അവരുടെ പ്രാര്‍ഥന.

Holydivine