Sirach - Chapter 44
Holy Bible

1. നമുക്കിപ്പോള്‍ മഹത്തുക്കളെയുംനമ്മുടെ പൂര്‍വപിതാക്കന്‍മാരെയും തലമുറക്രമത്തില്‍ പ്രകീര്‍ത്തിക്കാം.
2. കര്‍ത്താവ്‌ ആദിമുതല്‍ത്തന്നെതന്‍െറ പ്രതാപവും മഹത്വവും അവര്‍ക്ക്‌ഓഹരിയായി നല്‍കി.
3. രാജാക്കന്‍മാരും, കീര്‍ത്തിയുറ്റ ബലശാലികളും, ജ്‌ഞാനത്താല്‍ ഉപദേശം നല്‍കിയവരും, പ്രവാചകന്‍മാരും അവരുടെയിടയില്‍ഉണ്ടായിരുന്നു.
4. ആലോചനകളാലും നിയമപരിജ്‌ഞാനത്താലും ജനത്തിനു നേതൃത്വം കൊടുത്തവരും, വിവേകപൂര്‍വമായ ഉപദേശം നല്‍കിയവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
5. ചിലര്‍ സംഗീതജ്‌ഞന്‍മാരുംകവികളും ആയിരുന്നു.
6. വിഭവസമൃദ്‌ധിയുള്ളവരും സ്വവസതികളില്‍ സമാധാനപൂര്‍വം വസിച്ചവരുമാണ്‌ ചിലര്‍.
7. ഇവര്‍ തങ്ങളുടെ തലമുറകളില്‍ ബഹുമാനിതരും കാലത്തിന്‍െറ മഹിമയും ആയിരുന്നു.
8. ജനങ്ങള്‍ പ്രകീര്‍ത്തി ച്ചപ്രസിദ്‌ധരാണു ചിലര്‍.
9. സ്‌മരണ അവശേഷിപ്പിക്കാതെമാഞ്ഞുപോയവരുമുണ്ട്‌; ജീവിക്കുകയോ ജനിക്കുകപോലുമോചെയ്‌തില്ലെന്നു തോന്നുമാറ്‌അവര്‍ മണ്‍മറഞ്ഞു; അവരുടെ മക്കളും അങ്ങനെതന്നെ.
10. എന്നാല്‍, അവര്‍ കാരുണ്യമുള്ളവരായിരുന്നു; അവരുടെ സത്‌പ്രവൃത്തികള്‍വിസ്‌മരിക്കപ്പെട്ടിട്ടില്ല.
11. അവരുടെ ഐശ്വര്യം അവരുടെപിന്‍ഗാമികളിലും അവരുടെ അവകാശം മക്കളുടെമക്കളിലും നിലനില്‍ക്കും.
12. അവരുടെ സന്തതികള്‍ ഉടമ്പടികള്‍ പാലിക്കും; അവരുടെ മക്കളും അവയ്‌ക്കുവേണ്ടിനിലകൊള്ളും.
13. അവരുടെ ഭാവിതലമുറകള്‍എന്നേക്കും നിലനില്‍ക്കും; അവരുടെ പ്രതാപം മാഞ്ഞുപോവുകയില്ല.
14. അവര്‍ സമാധാനത്തില്‍ സംസ്‌കരിക്കപ്പെട്ടു; അവരുടെ പേരു തലമുറകള്‍തോറുംനിലനില്‍ക്കും.
15. അവരുടെ വിജ്‌ഞാനം ജനതകള്‍ പ്രഘോഷിക്കും; സമൂഹം അവരെ പ്രകീര്‍ത്തിക്കുകയും ചെയ്യും.
16. ഹെനോക്ക്‌ കര്‍ത്താവിനെ പ്രീതിപ്പെടുത്തി; അവന്‍ ഉന്നതത്തിലേക്കു സംവഹിക്കപ്പെട്ടു; എല്ലാ തലമുറകള്‍ക്കും അവന്‍ അനുതാപത്തിന്‍െറ മാതൃകയാണ്‌.
17. നോഹ തികഞ്ഞനീതിമാനായിരുന്നു; വിനാശത്തിന്‍െറ നാളില്‍ ഒഴിവാക്കപ്പെട്ടമുളയായിരുന്നു അവന്‍ ; അങ്ങനെ ജലപ്രളയത്തിനുശേഷംഭൂമിയില്‍ ഒരുഭാഗം നിലനിന്നു.
18. മര്‍ത്യകുലം ജലപ്രളയത്താല്‍നശിപ്പിക്കപ്പെടുകയില്ലെന്ന നിത്യമായ ഉടമ്പടി അവനുമായി ചെയ്യപ്പെട്ടു.
19. അനേകജനതകളുടെ പൂര്‍വപിതാവായിരുന്നു അബ്രാഹം. മഹത്വത്തില്‍ അവനു സമനായി ആരുമില്ല.
20. അവന്‍ അത്യുന്നതന്‍െറ നിയമംപാലിക്കുകയും അവിടുന്ന്‌അവനുമായി ഉടമ്പടിയില്‍ഏര്‍പ്പെടുകയും ചെയ്‌തു. അവന്‍ സ്വശരീരത്തില്‍ഉടമ്പടിയുടെ മുദ്രപതിച്ചു; പരീക്‌ഷിക്കപ്പെട്ടപ്പോള്‍ അവന്‍ വിശ്വസ്‌തത തെളിയിച്ചു.
21. അതിനാല്‍, അവന്‍െറ സന്തതിവഴിജനതകള്‍ അനുഗ്രഹിക്കപ്പെടുമെന്ന്‌കര്‍ത്താവ്‌ അവനോടു ശപഥം ചെയ്‌തു. ഭൂമിയിലെ മണല്‍ത്തരിപോലെഅവനെ വര്‍ധിപ്പിക്കുമെന്നും, അവന്‍െറ സന്തതി ആകാശത്തിലെനക്‌ഷത്രങ്ങള്‍പോലെ പെരുകുമെന്നും, അവര്‍ സമുദ്രംമുതല്‍ സമുദ്രംവരെയും,മഹാനദിമുതല്‍ ഭൂമിയുടെഅതിര്‍ത്തികള്‍വരെയും, അവകാശമാക്കാന്‍ ഇടവരുത്തുമെന്നുംഅവനു വാഗ്‌ദാനം ലഭിച്ചു.
22. ഇസഹാക്കിനും പിതാവായ അബ്രാഹംമൂലം അതേ വാഗ്‌ദാനം നല്‍കപ്പെട്ടു.
23. എല്ലാ മനുഷ്യര്‍ക്കുംവേണ്ടിയുള്ളഅനുഗ്രഹവും ഉടമ്പടിയും യാക്കോബിന്‍െറ ശിരസ്‌സില്‍ അവിടുന്ന്‌ വച്ചു; അവിടുന്ന്‌ അവനെ അംഗീകരിച്ച്‌പൈതൃകാവകാശം നല്‍കി; അവിടുന്ന്‌ ഓഹരി നിശ്‌ചയിച്ച്‌അത്‌ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായിഭാഗിച്ചുകൊടുത്തു.

Holydivine