Sirach - Chapter 22
Holy Bible

1. ചെളിയില്‍ പൂണ്ട കല്ലുപോലെയാണ്‌അലസന്‍; അവന്‍െറ നിന്‌ദ്യാവസ്‌ഥയെഎല്ലാവരും പരിഹസിക്കുന്നു.
2. അലസന്‍ ശുചിത്വമില്ലാത്ത ചാണകക്കൂനയിലെ ചേറിനുതുല്യം; അതിനെ സ്‌പര്‍ശിക്കുന്നവന്‍കൈ കുടഞ്ഞുകളയുന്നു.
3. ദുര്‍മാര്‍ഗിയുടെ പിതാവായിരിക്കുകഅപകീര്‍ത്തികരമാണ്‌; പെണ്‍കുട്ടി ജനിക്കുന്നതു നഷ്‌ടമാണ്‌.
4. വിവേകമുള്ള പുത്രിക്കു വരനെ ലഭിക്കും; ലജ്‌ജാകരമായി പ്രവര്‍ത്തിക്കുന്ന പുത്രിപിതാവിനു ദുഃഖഹേതുവാണ്‌.
5. അടക്കമില്ലാത്ത മകള്‍ പിതാവിനുംഭര്‍ത്താവിനും അപകീര്‍ത്തി വരുത്തുകയും ഇരുവരാലും വെറുക്കപ്പെടുകയും ചെയ്യുന്നു.
6. അനവസരത്തില്‍ പറയുന്ന കഥവിലാപവേളയില്‍ സംഗീതംപോലെയാണ്‌; എന്നാല്‍, ജ്‌ഞാനത്തിന്‍െറ ശിക്‌ഷണംഎപ്പോഴും ഉചിതമാണ്‌.
7. മൂഢനെ വിദ്യ അഭ്യസിപ്പിക്കുന്നത്‌പൊട്ടിയ കലത്തിന്‍െറ കഷണങ്ങള്‍ഒട്ടിച്ചു ചേര്‍ക്കുന്നതുപോലെയാണ്‌; അല്ലെങ്കില്‍, ഗാഢനിദ്രയില്‍ ലയിച്ചവനെ ഉണര്‍ത്തുന്നതുപോലെയാണ്‌.
8. മൂഢനോടു കഥ പറയുന്നവന്‍അര്‍ദ്‌ധനിദ്രാവസ്‌ഥയില്‍കഴിയുന്നവനോടാണ്‌ പറയുന്നത്‌; പറഞ്ഞുകഴിയുമ്പോള്‍ എന്താണുപറഞ്ഞതെന്ന്‌ അവന്‍ ചോദിക്കും.
11. മരിച്ചവനെയോര്‍ത്തു കരയുക;അവന്‍െറ പ്രകാശം അണഞ്ഞുപോയി. ഭോഷനെയോര്‍ത്തു കരയുക;അവന്‍െറ ബുദ്‌ധി കെട്ടുപോയി. മരിച്ചവനെയോര്‍ത്ത്‌ ഏറെ കരയേണ്ടാ;അവനു വിശ്രമം ലഭിച്ചു; ഭോഷന്‍െറ ജീവിതം മരണത്തെക്കാള്‍കഷ്‌ടമാണ്‌.
12. മരിച്ചവനുവേണ്ടിയുള്ള വിലാപംഏഴു ദിവസംകൊണ്ട്‌ അവസാനിക്കുന്നു; ഭോഷനുവേണ്ടിയോ ദൈവഭയമില്ലാത്തവനുവേണ്ടിയോ ഉള്ളത്‌ അവന്‍െറ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നു.
13. മൂഢനുമായി അധികം സംസാരിക്കുകയോ ബുദ്‌ധിശൂന്യനെ സന്‌ദര്‍ശിക്കുകയോ അരുത്‌. അവനില്‍നിന്ന്‌ അകന്നു നില്‍ക്കുക; അവന്‍ നിന്നെ കുഴപ്പത്തിലാക്കും. തന്നെത്തന്നെ കുടഞ്ഞ്‌ അവന്‍ നിന്‍െറ മേല്‍ ചെളി തെറിപ്പിക്കും; അവനെ ഒഴിവാക്കുക; നിനക്കു സ്വസ്‌ഥത ലഭിക്കും; അവന്‍െറ ഭോഷത്തം നിന്നെ വലയ്‌ക്കുകയില്ല.
14. ഈയത്തെക്കാള്‍ ഭാരമുള്ളത്‌ എന്താണ്‌? അതിന്‍െറ പേര്‌ ഭോഷന്‍എന്നല്ലാതെ മറ്റെന്താണ്‌?
15. മണലും ഉപ്പും ഇരുമ്പുകട്ടിയുംഭോഷനെക്കാള്‍ എളുപ്പത്തില്‍വഹിക്കാവുന്നതാണ്‌.
16. കെട്ടിടത്തിന്‍െറ ശക്‌തിയായിഉറപ്പിച്ചിരിക്കുന്ന ഉത്തരംഭൂമികുലുക്കത്തിലും ഇളകുകയില്ല;
17. ബുദ്‌ധിപൂര്‍വമായ ആലോചനകൊണ്ടുദൃഢമായ മനസ്‌സ്‌ ഏതു വിപത്‌സന്‌ധിയിലും കുലുങ്ങുകയില്ല. ബുദ്‌ധിപൂര്‍വമായ ചിന്തയില്‍ഉറപ്പി ച്ചമനസ്‌സ്‌ സ്‌തൂപനിരയിലെവെണ്‍കളിയലങ്കാരംപോലെയാണ്‌.
18. മലമുകളിലെ വേലി കാറ്റത്തിളകിപ്പോകുന്നതുപോലെ മൂഢലക്‌ഷ്യമുള്ള അധീരമനസ്‌സ്‌ അപകടത്തില്‍ ചഞ്ചലമാകും.
19. കണ്ണില്‍ കുത്തിയാല്‍ അശ്രുക്കളൊഴുകും; ഹൃദയം നോവിച്ചാല്‍, വികാരം പ്രകടമാകും.
20. പക്‌ഷികളെ എറിഞ്ഞാല്‍, അവഭയപ്പെട്ടു പറന്നുപോകും; സ്‌നേഹിതനെ നിന്‌ദിച്ചാല്‍സൗഹൃദം അവസാനിക്കും.
21. സ്‌നേഹിതനെതിരേ നീവാളെടുത്തുപോയാല്‍പോലുംനിരാശനാകേണ്ടാ; സൗഹൃദം വീണ്ടെടുക്കാന്‍ സാധിക്കും,
22. സ്‌നേഹിതനെതിരേ നീസംസാരിച്ചാലും അസ്വസ്‌ഥനാകേണ്ടാ;അനുരഞ്‌ജനസാധ്യതയുണ്ട്‌; എന്നാല്‍ നിന്‌ദ, ധിക്കാരം, രഹസ്യം വെളിപ്പെടുത്തല്‍, ചതി എന്നിവസ്‌നേഹിതരെ ഓടിച്ചുകളയുന്നു.
23. അയല്‍ക്കാരന്‍െറ ദാരിദ്യ്രത്തില്‍അവന്‍െറ വിശ്വാസം ആര്‍ജിച്ചാല്‍ അവന്‍െറ ഐശ്വര്യത്തില്‍ നിനക്കും പങ്കുചേരാം. കഷ്‌ടകാലത്ത്‌ അവനോടു ചേര്‍ന്നു നിന്നാല്‍ അവന്‍െറ അവകാശത്തില്‍ നിനക്കും പങ്കാളിയാകാം.
24. തീച്ചൂളയില്‍നിന്നു നീരാവിയുംപുകയും ജ്വാലയ്‌ക്കുമുമ്പേബഹിര്‍ഗമിക്കുന്നതുപോലെ നിന്‌ദരക്‌തച്ചൊരിച്ചിലിന്‍െറ മുന്നോടിയാണ്‌.
25. സ്‌നേഹിതനെ രക്‌ഷിക്കുന്നതില്‍ഞാന്‍ ലജ്‌ജിക്കുകയില്ല; ഞാന്‍ അവനില്‍നിന്നു മറഞ്ഞിരിക്കുകയുമില്ല.
26. എന്നാല്‍, അവന്‍ നിമിത്തംഎനിക്കെന്തെങ്കിലും ഉപദ്രവം സംഭവിച്ചാല്‍, അതെപ്പറ്റി കേള്‍ക്കുന്നവരെല്ലാംഅവനെ സൂക്‌ഷിച്ചുകൊള്ളും.
27. എന്‍െറ വായ്‌ക്ക്‌ കാവല്‍കാരനുംഎന്‍െറ ചുണ്ടുകളില്‍ വിവേകത്തിന്‍െറ മുദ്രയും ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ വീഴുകയോ നാവുമൂലംനശിക്കുകയോ ചെയ്യുകയില്ലായിരുന്നു.

Holydivine