Sirach - Chapter 8
Holy Bible

1. ശക്‌തനോടു മത്‌സരിക്കരുത്‌നീ അവന്‍െറ പിടിയില്‍പ്പെടും.
2. ധനവാനുമായി കലഹിക്കരുത്‌;അവന്‍ നിന്നെ നശിപ്പിക്കും. സ്വര്‍ണം അനേകരെ നശിപ്പിച്ചിട്ടുണ്ട്‌; രാജാക്കന്‍മാരെ വഴിതെറ്റിച്ചിട്ടുണ്ട്‌.
3. വായാടിയോടു വാദിച്ച്‌ അവന്‍െറ അഗ്‌നിയില്‍ വിറകിട്ടു കൊടുക്കരുത്‌.
4. സംസ്‌കാരശൂന്യനോട്‌ അധികം അടുക്കരുത്‌; നിന്‍െറ പൂര്‍വികന്‍മാര്‍കൂടി അപമാനമേല്‍ക്കും.
5. പശ്‌ചാത്തപിക്കുന്ന പാപിയെപരിഹസിക്കരുത്‌; നമുക്കും തെറ്റുപറ്റിയിട്ടുണ്ടെന്ന്‌ ഓര്‍ക്കണം.
6. വൃദ്‌ധരെ നിന്‌ദിക്കരുത്‌; നമുക്കും പ്രായമാവുകയല്ലേ?
7. ആരുടെയും മരണത്തില്‍ സന്തോഷിക്കരുത്‌; നമുക്കും മരണമുണ്ട്‌.
8. ജ്‌ഞാനികളുടെ മൊഴികളെ നിസ്‌സാരമാക്കരുത്‌; ആപ്‌തവാക്യങ്ങള്‍ ഹൃദിസ്‌ഥമാക്കുക; അവനിന്നെ പ്രബോധിപ്പിക്കും; മഹാന്‍മാരെ സേവിക്കേണ്ടതെങ്ങനെയെന്നു നീ ശീലിക്കുകയും ചെയ്യും.
9. വൃദ്‌ധരുടെ ഉപദേശം ആദരിക്കുക; എന്തുകൊണ്ടെന്നാല്‍, അവര്‍തന്നെതങ്ങളുടെ പിതാക്കന്‍മാരില്‍നിന്നാണു പഠിച്ചത്‌. അവരില്‍നിന്നു നിനക്ക്‌ അറിവു ലഭിക്കും; അവസരത്തിനൊത്തു മറുപടിപറയാന്‍ നിനക്കു കഴിയും.
10. പാപിയുടെ കനല്‍ ഊതിക്കത്തിക്കരുത്‌; അതിന്‍െറ ജ്വാലയില്‍ നീ ദഹിച്ചുപോകും.
11. ഉദ്‌ധതനോടു കിടമത്‌സരം വേണ്ടാ; നിന്‍െറ വാക്കുകള്‍കൊണ്ടുതന്നെ അവന്‍ നിനക്കു കെണിയൊരുക്കും.
12. നിന്നെക്കാള്‍ പ്രബലനു കടംകൊടുക്കരുത്‌; കൊടുത്താല്‍, പോയതുതന്നെ.
13. കഴിവിനപ്പുറം ജാമ്യം നില്‍ക്കരുത്‌; നിന്നാല്‍, പണം കരുതിക്കൊള്ളുക.
14. ന്യായാധിപനെതിരേ വ്യവഹരിക്കരുത്‌; വിധി അവന്‌ അനുകൂലമായേവരൂ.
15. വഴക്കാളിയോടുകൂടെ നടക്കരുത്‌; അവന്‍ നിനക്കു ഭാരമായിത്തീരും; അവന്‍ തോന്നുംപടി നടന്ന്‌ നിന്നെയും അപകടത്തില്‍ ചാടിക്കും.
16. ക്‌ഷിപ്രകോപിയോടു വഴക്കിനു നില്‍ക്കുകയോ അവനോടൊത്തു വിജനപ്രദേശത്തുസഞ്ചരിക്കുകയോ അരുത്‌; രക്‌തംചൊരിയാന്‍ അവനു മടിയില്ല; സഹായിക്കാന്‍ ആരുമില്ലെന്നു കണ്ടാല്‍,അവന്‍ അടിച്ചു വീഴ്‌ത്തും.
17. ഭോഷന്‍െറ ഉപദേശം തേടരുത്‌; അവനു രഹസ്യം സൂക്‌ഷിക്കാനാവില്ല.
18. ഗോപ്യമായിരിക്കേണ്ടതൊന്നും അന്യര്‍ കാണ്‍കെ ചെയ്യരുത്‌. അവന്‍ അത്‌ എങ്ങനെ മുതലാക്കുമെന്ന്‌ആര്‍ക്കറിയാം!
19. എല്ലാവരോടും എല്ലാം തുറന്നുപറയരുത്‌; അതു നിന്‍െറ സന്തോഷം കെടുത്തിയേക്കാം.

Holydivine