Sirach - Chapter 46
Holy Bible

1. നൂനിന്‍െറ പുത്രന്‍ ജോഷ്വയുദ്‌ധവീരനും പ്രവാചകന്‍മാരില്‍ മോശയുടെ പിന്‍ഗാമിയും ആയിരുന്നു; അവന്‍ തന്‍െറ നാമത്തിനൊത്ത്‌ ദൈവത്തിന്‍െറ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌ഉത്തമനായരക്‌ഷകനുമായിരുന്നു. ഇസ്രായേലിനെ ആക്രമി ച്ചശത്രുക്കളോട്‌ പ്രതികാരം ചെയ്‌ത്‌ അവന്‍ അവരുടെ അവകാശം നേടിക്കൊടുത്തു.
2. നഗരങ്ങള്‍ക്കെതിരേ വാളുയര്‍ത്തിയപ്പോള്‍ അവന്‍ എത്ര പ്രതാപശാലിയായിരുന്നു!
3. അവനുമുമ്പ്‌ ആരാണ്‌ ഇത്ര ശക്‌തനായി നിലകൊണ്ടിട്ടുള്ളത്‌? അവന്‍ കര്‍ത്താവിനുവേണ്ടിയാണ്‌യുദ്‌ധം ചെയ്‌തത്‌.
4. അവന്‍െറ കരം സൂര്യനെ തടഞ്ഞുനിര്‍ത്തിയില്ലേ? ഒരു ദിവസത്തിനു രണ്ടുദിവസത്തെദൈര്‍ഘ്യമുണ്ടായില്ലേ?
5. ശത്രുക്കള്‍ ചുറ്റും വളഞ്ഞപ്പോള്‍അവന്‍ ശക്‌തനായവനെ, അത്യുന്നതനെ, വിളിച്ചപേക്‌ഷിച്ചു.
6. ഉന്നതനായ കര്‍ത്താവ്‌ ശക്‌തമായകന്‍മഴ അയച്ച്‌ അവന്‌ ഉത്തരമരുളി; ആ ജനതയെ അവന്‍ യുദ്‌ധത്തില്‍ കീഴടക്കി; ബത്‌ഹോറോണ്‍ ഇറക്കത്തില്‍വച്ച്‌അവന്‍ ശത്രുക്കളെ നശിപ്പിച്ചു; അങ്ങനെ ജനതകള്‍ അവന്‍െറ സേനാബലം കാണുകയും ദൈവസന്നിധിയിലാണ്‌ അവന്‍ യുദ്‌ധംചെയ്യുന്നതെന്നുമനസ്‌സിലാക്കുകയും ചെയ്‌തു. ശക്‌തനായവനെ അവന്‍ പൂര്‍ണമായിപിന്‍ചെന്നു.
7. മോശയുടെ കാലത്ത്‌ അവന്‍ ഒരു വിശ്വസ്‌തകര്‍മം അനുഷ്‌ഠിച്ചു; യഫുന്നയുടെ പുത്രന്‍ കാലെബിനോടൊത്ത്‌സമൂഹത്തെ ഒന്നാകെ നേരിട്ടു; ജനത്തെ പാപത്തില്‍നിന്നു പിന്തിരിപ്പിക്കുകയും അവരുടെ ദുഷ്‌ടമായ പിറുപിറുപ്പുനിര്‍ത്തുകയും ചെയ്‌തു.
8. ജനത്തെ അവരുടെ അവകാശത്തിലേക്കു കൊണ്ടുവരുന്നതിന്‌, തേനും പാലും ഒഴുകുന്ന നാട്ടില്‍പ്രവേശിപ്പിക്കുന്നതിന്‌, ആറുലക്‌ഷം യോദ്‌ധാക്കളില്‍ ഇവര്‍രണ്ടുപേര്‍ മാത്രമേ അവശേഷിച്ചുള്ളു.
9. കര്‍ത്താവ്‌ കാലെബിന്‌ ശക്‌തികൊടുക്കുകയും അതു വാര്‍ധക്യംവരെ നിലനില്‍ക്കുകയും ചെയ്‌തു. അവന്‍ മലമ്പ്രദേശം കൈയടക്കി മക്കള്‍ക്ക്‌ അവകാശമായി നല്‍കി.
10. കര്‍ത്താവിനെ അനുഗമിക്കുന്നത്‌നല്ലതാണെന്ന്‌ അങ്ങനെ എല്ലാഇസ്രായേല്‍ക്കാരും മനസ്‌സിലാക്കി.
11. അവിശ്വസ്‌തത അറിയാത്ത ഹൃദയത്തോടു കൂടിയ, കര്‍ത്താവില്‍നിന്നു പിന്തിരിഞ്ഞുപോകാത്ത, അനേകംന്യായാധിപന്‍മാരുണ്ട്‌; അവരുടെ സ്‌മരണ അനുഗൃഹീതമായിരിക്കട്ടെ!
12. ശവകുടീരങ്ങളില്‍നിന്ന്‌ അവരുടെഅസ്‌ഥികള്‍ നവജീവന്‍ പ്രാപിക്കട്ടെ! സംപൂജ്യരായ അവരുടെ നാമംപുത്രന്‍മാരിലൂടെ ജീവിക്കട്ടെ!
13. കര്‍ത്താവിനു പ്രിയങ്കരനും അവിടുത്തെ പ്രവാചകനുമായ സാമുവല്‍ രാജ്യം സ്‌ഥാപിക്കുകയും ജനത്തിന്‌ അധികാരികളെഅഭിഷേചിക്കുകയും ചെയ്‌തു.
14. കര്‍ത്താവിന്‍െറ നിയമമനുസരിച്ച്‌അവന്‍ സമൂഹത്തില്‍ന്യായം നടത്തി; കര്‍ത്താവ്‌ യാക്കോബിനെ സംരക്‌ഷിച്ചു.
15. വിശ്വസ്‌തത നിമിത്തം അവന്‍ പ്രവാചകനാണെന്നു തെളിഞ്ഞു; വാക്കുകളിലൂടെ വിശ്വാസ്യനായദീര്‍ഘദര്‍ശിയായി അറിയപ്പെടുകയും ചെയ്‌തു.
16. ശത്രുക്കള്‍ എല്ലാവശത്തും നിന്ന്‌ഞെരുക്കിയപ്പോള്‍ അവന്‍ ശക്‌തനായ കര്‍ത്താവിനെ വിളിച്ചപേക്‌ഷിക്കുകയും മുലകുടിക്കുന്ന ആട്ടിന്‍കുട്ടിയെ ബലിയര്‍പ്പിക്കുകയും ചെയ്‌തു.
17. അപ്പോള്‍, കര്‍ത്താവ്‌ ആകാശത്തില്‍ഇടി മുഴക്കി; അവിടുത്തെ ശബ്‌ദം ശക്‌തമായി മുഴങ്ങി.
18. ടയിറിലെ ജനനേതാക്കളെയുംഫിലിസ്‌ത്യ ഭരണാധികാരികളെയുംഅവിടുന്ന്‌ നിര്‍മാര്‍ജനം ചെയ്‌തു.
19. നിത്യനിദ്രയ്‌ക്കു മുമ്പായി സാമുവല്‍, കര്‍ത്താവിന്‍െറയും അവിടുത്തെഅഭിഷിക്‌തന്‍െറയും മുമ്പില്‍ ജനത്തെ സാക്‌ഷിനിര്‍ത്തി വിളിച്ചുപറഞ്ഞു: ഞാന്‍ ആരുടെയും സ്വത്ത്‌ കൈയേറിയിട്ടില്ല; ഒരു ജോടി ചെരിപ്പുപോലും എടുത്തിട്ടില്ല. ആരും അവനില്‍ കുറ്റം ആരോപിച്ചില്ല.
20. നിദ്രപ്രാപിച്ചതിനുശേഷംപോലുംഅവന്‍ പ്രവചിച്ചു; രാജാവിനെ അവന്‍െറ മരണംമുന്‍കൂട്ടി അറിയിച്ചു; ജനത്തിന്‍െറ ദുഷ്‌ടത മായിച്ചുകളയാന്‍മണ്ണില്‍നിന്ന്‌ അവന്‍ സ്വരമുയര്‍ത്തിപ്രവചിച്ചു.

Holydivine