Sirach - Chapter 4
Holy Bible

1. മകനേ, പാവപ്പെട്ടവന്‍െറ ഉപജീവനംതടയരുത്‌; ആവശ്യക്കാരനെ കാത്തിരുത്തിവിഷമിപ്പിക്കരുത്‌.
2. വിശക്കുന്നവനെ ദുഃഖിപ്പിക്കരുത്‌; ഇല്ലാത്തവനെ ക്‌ഷോഭിപ്പിക്കരുത്‌.
3. കോപാകുലമായ മനസ്‌സിന്‍െറ അസ്വസ്‌ഥതകള്‍ വര്‍ദ്‌ധിപ്പിക്കരുത്‌; യാചകന്‌ ദാനം താമസിപ്പിക്കയുമരുത്‌.
4. കഷ്‌ടതയനുഭവിക്കുന്ന ശരണാര്‍ഥിയെനിരാകരിക്കുകയോ, ദരിദ്രനില്‍ നിന്നു മുഖം തിരിക്കുകയോ ചെയ്യരുത്‌.
5. ആവശ്യക്കാരനില്‍നിന്നു കണ്ണു തിരിക്കരുത്‌; നിന്നെ ശപിക്കാന്‍ ആര്‍ക്കും ഇട നല്‍കുകയുമരുത്‌.
6. എന്തെന്നാല്‍, മനം നൊന്തു ശപിച്ചാല്‍സ്രഷ്‌ടാവ്‌ അതു കൈക്കൊള്ളും.
7. സമൂഹത്തില്‍ സമ്മതനാവുക; നായകനെ നമിക്കുക.
8. പാവപ്പെട്ടവന്‍െറ വാക്കു ശ്രദ്‌ധിച്ചുകേട്ട്‌സമാധാനത്തോടും സൗമ്യതയോടുംകൂടി മറുപടി നല്‍കുക.
9. മര്‍ദകന്‍െറ കൈയില്‍നിന്നു മര്‍ദിതനെ രക്‌ഷിക്കുക; അചഞ്ചലനായിന്യായം വിധിക്കുക.
10. അനാഥര്‍ക്കു പിതാവും അവരുടെ അമ്മയ്‌ക്കു ഭര്‍ത്തൃതുല്യനും ആയിരിക്കുക; അപ്പോള്‍ അത്യുന്നതന്‍ നിന്നെ പുത്രനെന്നു വിളിക്കുകയും; അമ്മയുടേതിനെക്കാള്‍ വലിയ സ്‌നേഹംഅവിടുന്ന്‌ നിന്നോടു കാണിക്കുകയുംചെയ്യും.
11. ജ്‌ഞാനം തന്‍െറ പുത്രന്‍മാരെ മഹത്വത്തിലേക്ക്‌ ഉയര്‍ത്തുകയും തന്നെ തേടുന്നവനെ സഹായിക്കുകയുംചെയ്യുന്നു.
12. അവളെ സ്‌നേഹിക്കുന്നവന്‍ ജീവനെ സ്‌നേഹിക്കുന്നു; അവളെ അതിരാവിലെ അന്വേഷിക്കുന്നവര്‍ ആനന്‌ദംകൊണ്ടു നിറയും.
13. അവളെ ആശ്ലേഷിക്കുന്നവന്‍മഹത്വം പ്രാപിക്കും; അവന്‍ വസിക്കുന്നിടം കര്‍ത്താവിനാല്‍ അനുഗൃഹീതം.
14. അവളെ സേവിക്കുന്നവന്‍ പരിശുദ്‌ധനായവനെ സേവിക്കുന്നു; അവളെ സ്‌നേഹിക്കുന്നവനെകര്‍ത്താവ്‌ സ്‌നേഹിക്കുന്നു.
15. അവളെ അനുസരിക്കുന്നവന്‍ജനതകളെ വിധിക്കും; അവളുടെ വാക്കു കേള്‍ക്കുന്നവന്‍സുരക്‌ഷിതനായിരിക്കും.
16. അവളെ വിശ്വസിക്കുന്നവന്‌ അവളെ ലഭിക്കും; അവന്‍െറ സന്തതികള്‍ക്കും അവള്‍ അധീനയായിരിക്കും.
17. ആദ്യം അവനെ ക്‌ളിഷ്‌ടമാര്‍ഗങ്ങളിലൂടെ നയിക്കും; അങ്ങനെ അവനില്‍ ഭയവും ഭീരുത്വവുംഉളവാക്കും, അവനില്‍ വിശ്വാസമുറയ്‌ക്കുന്നതുവരെഅവള്‍ തന്‍െറ ശിക്‌ഷണത്താല്‍അവനെ പീഡിപ്പിക്കും; തന്‍െറ ശാസനങ്ങള്‍വഴി അവനെപരീക്‌ഷിക്കുകയും ചെയ്യും.
18. അതിനുശേഷം അവള്‍ നേര്‍വഴികാട്ടിഅവനെ ആനന്‌ദിപ്പിക്കുകയും അവനു തന്‍െറ രഹസ്യങ്ങള്‍വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.
19. അവന്‍ വഴിതെറ്റിപ്പോയാല്‍,അവള്‍ അവനെ പരിത്യജിക്കുകയുംനാശത്തിനു വിടുകയും ചെയ്യും.
20. തക്കസമയം വിവേചിച്ചറിയുകയുംതിന്‍മയ്‌ക്കെതിരേ ജാഗരൂകതപുലര്‍ത്തുകയും ചെയ്യുക; സ്വയം അവമാനം വരുത്തിവയ്‌ക്കരുത്‌.
21. എന്തെന്നാല്‍, പാപഹേതുവായ ലജ്‌ജയുണ്ട്‌; മഹത്വവും കൃപയും നല്‍കുന്ന ലജ്‌ജയുമുണ്ട്‌.
22. നിനക്കുതന്നെ ദ്രാഹം ചെയ്യുന്നവിധംപക്‌ഷപാതം കാണിക്കരുത്‌; നിന്‍െറ പതനത്തിനു കാരണമാകുംവിധംഅന്യര്‍ക്കു വഴങ്ങുകയുമരുത്‌.
23. ഉചിതമായ സന്‌ദര്‍ഭങ്ങളില്‍സംസാരിക്കാതെ പിന്‍വാങ്ങരുത്‌;ജ്‌ഞാനം നീ മറച്ചുവയ്‌ക്കരുത്‌.
24. ജ്‌ഞാനവും പ്രബോധനവും ഭാഷണത്തിലൂടെ പ്രകടമാകുന്നു.
25. സത്യവിരുദ്‌ധമായി ഒരിക്കലും വാദിക്കരുത്‌; സ്വന്തം അജ്‌ഞതയെക്കുറിച്ചുബോധവാനായിരിക്കണം.
26. തെറ്റു സമ്മതിക്കാന്‍ ലജ്‌ജിക്കേണ്ടതില്ല; ഒഴുക്കിനെതിരേ നീന്തരുത്‌.
27. വിഡ്‌ഢിക്കു കീഴ്‌പ്പെടരുത്‌; അധികാരികളോടു പക്‌ഷപാതംകാണിക്കയുമരുത്‌.
28. മരിക്കേണ്ടിവന്നാലും സത്യം വെടിയരുത്‌; ദൈവമായ കര്‍ത്താവ്‌ നിനക്കുവേണ്ടിപൊരുതിക്കൊള്ളും.
29. വിവേകം വിട്ടു സംസാരിക്കരുത്‌; പ്രവൃത്തിയില്‍ അശ്രദ്‌ധയുംആലസ്യവും പാടില്ല.
30. ഭവനത്തില്‍ സിംഹത്തെപ്പോലെ ആകരുത്‌; ഭൃത്യന്‍മാരുടെ കുറ്റംനോക്കി നടക്കരുത്‌.
31. വാങ്ങാന്‍ കൈ നീട്ടുകയോ കൊടുക്കുമ്പോള്‍ പിന്‍വലിക്കുകയോ അരുത്‌. സമ്പത്തില്‍ ഗര്‍വ്‌ അരുത്‌

Holydivine