Sirach - Chapter 39
Holy Bible

1. അത്യുന്നതന്‍െറ നിയമങ്ങള്‍ പഠിക്കുന്നതില്‍ താത്‌പര്യമുള്ളവന്‍ എല്ലാ പൗരാണികജ്‌ഞാനവും ആരാഞ്ഞ്‌ അറിയുകയും പ്രവചനങ്ങളില്‍ ഒൗത്‌സുക്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
2. അവന്‍ വിശ്രുതരുടെ വാക്കു വിലമതിക്കുകയും ഉപമകളുടെ പൊരുള്‍ സൂക്‌ഷ്‌മമായി അപഗ്രഥിക്കുകയും ചെയ്യും.
3. അവന്‍ ആപ്‌തവാക്യങ്ങളുടെ ആന്തരാര്‍ഥം തേടുകയും ഉപമകളുടെ നിഗൂഢതകളെ സ്വായത്തമാക്കുകയും ചെയ്യുന്നു.
4. അവന്‍ മഹാന്‍മാരെ സേവിക്കുന്നു; ഭരണാധിപന്‍മാരുടെ മുമ്പിലുംഅവനു പ്രവേശനമുണ്ട്‌. വിദേശരാജ്യങ്ങളില്‍ അവന്‍ സഞ്ചരിക്കും; മനുഷ്യരുടെ നന്‍മതിന്‍മകള്‍ അവന്‍ വേര്‍തിരിച്ചറിയുന്നു.
5. സ്രഷ്‌ടാവായ കര്‍ത്താവിനെ അന്വേഷിക്കാന്‍ അവന്‍ അതിരാവിലെ താത്‌പര്യപൂര്‍വംഎഴുന്നേല്‍ക്കുന്നു; അവന്‍ അത്യുന്നതന്‍െറ മുമ്പില്‍പ്രാര്‍ഥനകള്‍ അര്‍പ്പിക്കുന്നു; അവന്‍ പാപമോചനത്തിനായിയാചിക്കുന്നു.
6. സര്‍വശക്‌തനായ കര്‍ത്താവു കനിഞ്ഞാല്‍ ജ്‌ഞാനത്തിന്‍െറ ചൈതന്യം അവനില്‍ നിറയും; വിജ്‌ഞാനവചസ്‌സുകള്‍ പൊഴിഞ്ഞ്‌പ്രാര്‍ഥനാപൂര്‍വം അവന്‍ കര്‍ത്താവിനു നന്‌ദി പറയും.
7. അവന്‍െറ ചിന്തയും അറിവുംനേരായ മാര്‍ഗത്തിലേക്കു തിരിയും; അവിടുത്തെ രഹസ്യങ്ങളെക്കുറിച്ചുധ്യാനിക്കുകയും ചെയ്യും.
8. അവന്‍ പ്രബോധനങ്ങളിലൂടെഅറിവു പ്രകടമാക്കുകയും കര്‍ത്താവിന്‍െറ ഉടമ്പടിയുടെ നിബന്‌ധനകളില്‍ അഭിമാനം കൊള്ളുകയും ചെയ്യും.
9. അനേകര്‍ അവന്‍െറ ജ്‌ഞാനത്തെ പുകഴ്‌ത്തും; അതൊരിക്കലും മാഞ്ഞുപോവുകയില്ല; അവന്‍െറ സ്‌മരണ അപ്രത്യക്‌ഷമാവുകയില്ല; അവന്‍െറ നാമം തലമുറകളിലൂടെ ജീവിക്കും.
10. ജനതകള്‍ അവന്‍െറ വിജ്‌ഞാനംപ്രഘോഷിക്കും; സമൂഹം അവന്‍െറ സ്‌തുതി ഉദ്‌ഘോഷിക്കും.
11. ദീര്‍ഘകാലം ജീവിച്ചിരുന്നാല്‍ആയിരങ്ങളുടേതിനെക്കാള്‍ ശ്രഷ്‌ഠമായ ഒരു നാമം അവന്‍ അവശേഷിപ്പിക്കും; അവന്‍ മരണമടഞ്ഞാലും അതു നിലനില്‍ക്കും. സ്രഷ്‌ടാവായ ദൈവത്തിനു സ്‌തുതി
12. സുചിന്തിതമായ കാര്യങ്ങള്‍ എനിക്ക്‌ഇനിയും പറയാനുണ്ട്‌; പൂര്‍ണചന്‌ദ്രനെപ്പോലെഞാന്‍ പൂരിതനാണ്‌.
13. വിശ്വസ്‌തന്‍മാരായ പുത്രന്‍മാരേ,എന്‍െറ വാക്കുകേട്ട്‌ അരുവിക്കരയിലെ പനിനീര്‍ച്ചെടിപോലെ മൊട്ടിടുവിന്‍.
14. കുന്തുരുക്കംപോലെ സൗരഭ്യം പരത്തുകയും ലില്ലിപോലെ പൂവണിയുകയും ചെയ്യുവിന്‍. സുഗന്‌ധം പരത്തുകയും സ്‌തുതിഗീതംആലപിക്കുകയും ചെയ്യുവിന്‍; കര്‍ത്താവിന്‍െറ എല്ലാ പ്രവൃത്തികളും നിമിത്തം അവിടുത്തെ വാഴ്‌ത്തുവിന്‍.
15. സ്‌തുതികളോടും ഗാനാലാപത്തോടുംവീണാനാദത്തോടും കൂടെ അവിടുത്തെനാമത്തെ മഹത്വപ്പെടുത്തുകയും അവിടുത്തോടുനന്‌ദി പറയുകയും ചെയ്യുവിന്‍. നിങ്ങള്‍ ഇങ്ങനെ പറയണം:
16. എല്ലാം കര്‍ത്താവിന്‍െറ പ്രവൃത്തിയാണ്‌, അവയെല്ലാം അത്യുത്തമമാണ്‌, അവിടുന്ന്‌ കല്‍പിക്കുന്നതൊക്കെയുംഅവിടുത്തെനാമത്തില്‍ നിര്‍വഹിക്കപ്പെടും.
17. ഇതെന്ത്‌? എന്തുകൊണ്ട്‌? എന്നിങ്ങനെആര്‍ക്കും ചോദിക്കാന്‍ സാധിക്കുകയില്ല; യഥാകാലം എല്ലാം വെളിവാകും. അവിടുന്ന്‌ അരുളിച്ചെയ്‌തപ്പോള്‍ ജലം കുന്നുകൂടി. അവിടുന്ന്‌ കല്‍പിച്ചപ്പോള്‍ജലാശയങ്ങള്‍ ഉണ്ടായി.
18. അവിടുന്ന്‌ കല്‍പിക്കുമ്പോള്‍അവിടുത്തെ ഇഷ്‌ടം നിറവേറുന്നു; അവിടുത്തെ രക്‌ഷാകരശക്‌തിയെപരിമിതമാക്കുക ആര്‍ക്കും സാധ്യമല്ല.
19. മര്‍ത്ത്യന്‍െറ പ്രവൃത്തികള്‍അവിടുന്ന്‌ കാണുന്നു; അവിടുത്തെ ദൃഷ്‌ടിയില്‍നിന്ന്‌ഒന്നും മറഞ്ഞിരിക്കുന്നില്ല.
20. അനാദിമുതല്‍ അനന്തതവരെഅവിടുന്ന്‌ അവയെ കണ്ടുകൊണ്ടിരിക്കുന്നു; അവിടുത്തേക്ക്‌ ഒന്നും വിസ്‌മയകരമല്ല.
21. ഇതെന്ത്‌? എന്തുകൊണ്ട്‌? എന്നിങ്ങനെ ആര്‍ക്കും ചോദിക്കാന്‍ സാധിക്കുകയില്ല; ഓരോന്നും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌നിശ്‌ചിതോപയോഗത്തിനാണ്‌.
22. അവിടുത്തെ അനുഗ്രഹം നദിയെന്നപോലെ വരണ്ട ഭൂമിയെ ആവരണം ചെയ്യുന്നു; വെള്ളപ്പൊക്കംപോലെ അതിനെ കുതിര്‍ക്കുന്നു.
23. അവിടുന്ന്‌ ശുദ്‌ധജലത്തെ ഉപ്പാക്കിമാറ്റുന്നതുപോലെ ജനതകള്‍അവിടുത്തെ കോപത്തിനിരയാകും.
24. വിശുദ്‌ധര്‍ക്ക്‌ അവിടുത്തെമാര്‍ഗം ഋജുവാണ്‌; ദുഷ്‌ടര്‍ക്ക്‌ പ്രതിബന്‌ധങ്ങള്‍ നിറഞ്ഞതും.
25. തിന്‍മ ദുഷ്‌ടര്‍ക്കെന്നപോലെനന്‍മ ശിഷ്‌ടര്‍ക്കുവേണ്ടിആദിമുതല്‍തന്നെ സൃഷ്‌ടിക്കപ്പെട്ടു.
26. മനുഷ്യന്‍െറ ജീവിതത്തിലെപ്രാഥമികാവശ്യങ്ങള്‍ ജലം, അഗ്‌നി,ഇരുമ്പ്‌, ഉപ്പ്‌, ഗോതമ്പ്‌, പാല്‌, തേന്‍വീഞ്ഞ്‌, എണ്ണ, വസ്‌ത്രം ഇവയാണ്‌.
27. ദൈവഭക്‌തര്‍ക്ക്‌ ഇവയെല്ലാം നന്‍മയായുംദുഷ്‌ടര്‍ക്കു തിന്‍മയായും പരിണമിക്കുന്നു.
28. പ്രതികാരത്തിനായി സൃഷ്‌ടിക്കപ്പെട്ടകാറ്റുകള്‍ ഉണ്ട്‌; കോപാവേശത്താല്‍ അവ ആഞ്ഞടിക്കുന്നു; സംഹാരമുഹൂര്‍ത്തത്തില്‍ അവശക്‌തി മുഴുവന്‍ ചൊരിഞ്ഞ്‌സ്രഷ്‌ടാവിന്‍െറ കോപം ശമിപ്പിക്കും.
29. അഗ്‌നിയും കന്‍മഴയുംക്‌ഷാമവും മഹാമാരിയും പ്രതികാരത്തിനുവേണ്ടിസൃഷ്‌ടിക്കപ്പെട്ടവയത്ര.
30. ഹിംസ്രജന്തുക്കളുടെ ദംഷ്‌ട്രകളുംതേളുകളും അണലികളും,ദൈവഭയമില്ലാത്തവനെ ശിക്‌ഷിച്ചുനശിപ്പിക്കാനുള്ള വാളും അങ്ങനെതന്നെ.
31. അവിടുത്തെ കല്‍പനയില്‍ അവആഹ്‌ളാദം കൊള്ളുകയും കര്‍ത്തവ്യനിര്‍വഹണത്തിനുവേണ്ടിഒരുങ്ങിയിരിക്കുകയും ചെയ്യുന്നു; സമയം വരുമ്പോള്‍ അവ അവിടുത്തെവാക്കു ലംഘിക്കുകയില്ല.
32. ആദിമുതല്‍ തന്നെ ഇത്‌ എനിക്കുബോധ്യപ്പെടുകയാല്‍ ഞാന്‍ അതെപ്പറ്റി ചിന്തിച്ചു രേഖപ്പെടുത്തി.
33. കര്‍ത്താവിന്‍െറ പ്രവൃത്തികള്‍ ഉത്തമമാണ്‌; യഥാസമയം അവിടുന്ന്‌ആവശ്യങ്ങള്‍ നിറവേറ്റുന്നു.
34. ഒന്ന്‌ മറ്റൊന്നിനെക്കാള്‍ മോശമാണെന്നു പറയാനാവില്ല; ഓരോന്നും യഥാകാലം നന്‍മയായി തെളിയും.
35. അതിനാല്‍, പൂര്‍ണഹൃദയത്തോടെഉച്ചത്തില്‍ ഗീതം ആലപിച്ച്‌കര്‍ത്താവിന്‍െറ നാമം വാഴ്‌ത്തുവിന്‍.

Holydivine