Sirach - Chapter 17
Holy Bible

1. കര്‍ത്താവ്‌ മനുഷ്യരെ മണ്ണില്‍നിന്നു സൃഷ്‌ടിക്കുകയും അതിലേക്കുതന്നെ മടക്കി അയയ്‌ക്കുകയും ചെയ്‌തു.
2. ചുരുങ്ങിയകാലം മാത്രം അവിടുന്നുമനുഷ്യര്‍ക്കു നല്‍കി; എന്നാല്‍, ഭൂമിയിലുള്ള സകലത്തിന്‍െറയുംമേല്‍ അവര്‍ക്ക്‌ അധികാരം കൊടുത്തു.
3. അവിടുന്ന്‌ അവര്‍ക്ക്‌ തന്‍െറ ശക്‌തിക്കുസദൃശമായ ശക്‌തി നല്‍കുകയുംതന്‍െറ സാദൃശ്യത്തില്‍ അവരെസൃഷ്‌ടിക്കുകയും ചെയ്‌തു.
4. എല്ലാ ജീവജാലങ്ങളിലും അവരെക്കുറിച്ചുള്ള ഭീതി അവിടുന്ന്‌ ഉളവാക്കി;
5. മൃഗങ്ങളുടെയും പക്‌ഷികളുടെയുംമേല്‍ അവിടുന്ന്‌ അവര്‍ക്ക്‌ അധികാരം നല്‍കി.
6. അവിടുന്ന്‌ അവര്‍ക്കു നാവും കണ്ണുകളും ചെവികളും ചിന്തിക്കാന്‍മനസ്‌സും നല്‍കി.
7. അവിടുന്ന്‌ അറിവും വിവേകവുംകൊണ്ട്‌അവരെ നിറയ്‌ക്കുകയും നന്‍മയും തിന്‍മയും അവര്‍ക്ക്‌ കാണിച്ചുകൊടുക്കുകയും ചെയ്‌തു.
8. തന്‍െറ പ്രവൃത്തികളുടെ മഹത്വംഅവര്‍ കാണുന്നതിന്‌
9. ്‌ അവിടുന്ന്‌ തന്‍െറ പ്രകാശം അവരുടെ ഹൃദയങ്ങളില്‍ നിറച്ചു.
10. അവര്‍ അവിടുത്തെ പ്രവൃത്തികളുടെമഹത്വം പ്രഖ്യാപിച്ച്‌, അവിടുത്തെ വിശുദ്‌ധനാമം സ്‌തുതിക്കും.
11. അവിടുന്ന്‌ അവരുടെമേല്‍ ജ്‌ഞാനംവര്‍ഷിക്കുകയും ജീവന്‍െറ നിയമംഅവര്‍ക്കു നല്‍കുകയും ചെയ്‌തു.
12. അവിടുന്ന്‌ അവരുമായി ശാശ്വതമായഒരു ഉടമ്പടി ഉറപ്പിക്കുകയും തന്‍െറ നീതിവിധികള്‍ അവര്‍ക്കുവെളിപ്പെടുത്തുകയും ചെയ്‌തു.
13. അവരുടെ കണ്ണുകള്‍ അവിടുത്തെമഹത്വപൂര്‍ണമായ പ്രതാപം ദര്‍ശിക്കുകയും അവരുടെ കാതുകള്‍ അവിടുത്തെനാദത്തിന്‍െറ മഹിമ ആസ്വദിക്കുകയും ചെയ്‌തു.
14. എല്ലാ അനീതികള്‍ക്കുമെതിരേജാഗരൂകത പാലിക്കുവിന്‍ എന്ന്‌അവിടുന്ന്‌ അവരോടു പറഞ്ഞു: അയല്‍ക്കാരനോടുള്ള കടമ അവിടുന്ന്‌ഓരോരുത്തരെയും പഠിപ്പിച്ചു.
15. അവരുടെ മാര്‍ഗങ്ങള്‍ എപ്പോഴുംഅവിടുത്തെ മുമ്പിലുണ്ട്‌;
16. അവിടുത്തെ ദൃഷ്‌ടികളില്‍നിന്ന്‌അതു മറഞ്ഞിരിക്കുകയില്ല.
17. ഓരോ രാജ്യത്തിനും അവിടുന്ന്‌ഭരണാധികാരിയെ നല്‍കി;
18. എന്നാല്‍ ഇസ്രായേലിനെ സ്വന്തംഅവകാശമായി തിരഞ്ഞെടുത്തു.
19. അവരുടെ പ്രവൃത്തികള്‍ അവിടുത്തെ മുമ്പില്‍ സൂര്യപ്രകാശംപോലെ വ്യക്‌തമാണ്‌; അവരുടെ മാര്‍ഗങ്ങളില്‍ അവിടുത്തെ ദൃഷ്‌ടി പതിഞ്ഞിരിക്കുന്നു.
20. അവരുടെ അകൃത്യങ്ങള്‍ കര്‍ത്താവില്‍നിന്ന്‌ മറഞ്ഞിരിക്കുന്നില്ല;
21. അവരുടെ പാപങ്ങള്‍ കര്‍ത്താവ്‌ വീക്‌ഷിക്കുന്നു.
22. മനുഷ്യന്‍െറ ദാനധര്‍മത്തെമുദ്രമോതിരത്തെ എന്നപോലെകര്‍ത്താവ്‌ വിലമതിക്കുന്നു; അവന്‍െറ കാരുണ്യത്തെ കണ്ണിലെകൃഷ്‌ണമണിപോലെ അവിടുന്ന്‌ കരുതുന്നു.
23. അവിടുന്ന്‌ അവരോടു പകരംചോദിക്കും; അവരുടെ പ്രതിഫലം അവരുടെശിരസ്‌സില്‍ പതിക്കും.
24. പശ്‌ചാത്തപിക്കുന്നവര്‍ക്കു തിരിച്ചുവരാന്‍ അവിടുന്ന്‌ അവസരം നല്‍കും; ചഞ്ചലഹൃദയര്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍അവിടുന്ന്‌ പ്രാത്‌സാഹനം നല്‍കും.
25. കര്‍ത്താവിലേക്കു തിരിഞ്ഞുപാപം പരിത്യജിക്കുവിന്‍; അവിടുത്തെ സന്നിധിയില്‍ പ്രാര്‍ഥിക്കുകയും അകൃത്യങ്ങള്‍ പരിത്യജിക്കുകയും ചെയ്യുവിന്‍.
26. അത്യുന്നതനിലേക്കു തിരിയുകയുംഅകൃത്യങ്ങള്‍ ഉപേക്‌ഷിക്കുകയുംമ്ലേച്ഛതകളെ കഠിനമായിവെറുക്കുകയും ചെയ്യുവിന്‍.
27. ജീവിക്കുന്നവര്‍ അത്യുന്നതനുസ്‌തുതിഗീതം പാടുന്നതുപോലെ പാതാളത്തില്‍ ആര്‌ അവിടുത്തെ സ്‌തുതിക്കും?
28. അസ്‌തിത്വമില്ലാത്തവനില്‍ നിന്നെന്നപോലെ, മനുഷ്യന്‍മരിക്കുമ്പോള്‍, അവന്‍െറ സ്‌തുതികള്‍ നിലയ്‌ക്കുന്നു; ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നവരാണ്‌ കര്‍ത്താവിനെ സ്‌തുതിക്കുന്നത്‌.
29. കര്‍ത്താവ്‌ തന്‍െറ അടുക്കലേക്കുതിരിയുന്നവരോടു പ്രദര്‍ശിപ്പിക്കുന്നകാരുണ്യവും ക്‌ഷമയും എത്ര വലുതാണ്‌!
30. മനുഷ്യന്‍ അമര്‍ത്യനല്ലാത്തതുകൊണ്ട്‌എല്ലാം അവനു പ്രാപ്യമല്ല.
31. സൂര്യനെക്കാള്‍ ശോഭയുള്ളതെന്തുണ്ട്‌? എന്നിട്ടും അതിന്‍െറ പ്രകാശം അസ്‌തമിക്കുന്നു. അതുപോലെ മാംസവും രക്‌തവുമായമനുഷ്യന്‍ തിന്‍മ നിരൂപിക്കുന്നു.
32. കര്‍ത്താവ്‌ സ്വര്‍ഗത്തിലെ സൈന്യങ്ങളെ അണിനിരത്തുന്നു; എന്നാല്‍, മനുഷ്യന്‍ പൊടിയും ചാരവുമാണ്‌.

Holydivine