Numbers - Chapter 29
Holy Bible

1. ഏഴാം മാസം ഒന്നാം ദിവസം വിശുദ്‌ധ സമ്മേളനം ഉണ്ടായിരിക്കണം. അന്നു ശ്രമ കരമായ ജോലിയൊന്നും ചെയ്യരുത്‌. അത്‌ നിങ്ങള്‍ക്കു കാഹളം മുഴക്കാനുള്ള ദിവസമാകുന്നു.
2. കര്‍ത്താവിന്‍െറ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്‌, ഒരു വയസ്സുള്ള ഏഴ്‌ആണ്‍ചെമ്മരിയാടുകള്‍ ഇവ അര്‍പ്പിക്കണം.
3. അവയുടെ കൂടെ ധാന്യബലിയായി കാളക്കുട്ടിക്ക്‌ ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടിനു പത്തില്‍ രണ്ടും,
4. ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നും വീതം നേരിയ മാവ്‌ എണ്ണ ചേര്‍ത്ത്‌ അര്‍പ്പിക്കണം.
5. അതോടൊപ്പം നിങ്ങള്‍ക്കുവേണ്ടി പരിഹാരം ചെയ്യുന്നതിന്‌ ഒരു കോലാട്ടിന്‍മുട്ടനെ പാപപരിഹാരബലിയായി അര്‍പ്പിക്കണം.
6. അമാവാസികളില്‍ അര്‍പ്പിക്കുന്ന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, അനുദിന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, നിയമപ്രകാരമുള്ള അവയുടെ പാനീയബലി എന്നിവയ്‌ക്കു പുറമേ കര്‍ത്താവിന്‍െറ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയാണിത്‌.
7. ഏഴാം മാസം പത്താം ദിവസം നിങ്ങള്‍ക്കു വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം. അന്നു നിങ്ങള്‍ ഉപവസിക്കണം. ജോലിയൊന്നും ചെയ്യരുത്‌.
8. എന്നാല്‍, ഒരു കാളക്കുട്ടി, ഒരു മുട്ടാട്‌, ഒരു വയസ്സുള്ള ഏഴ്‌ആണ്‍ചെമ്മരിയാടുകള്‍ ഇവയെ കര്‍ത്താവിനു മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി അര്‍പ്പിക്കണം; അവ ഊനമറ്റതായിരിക്കണം.
9. അവയോടൊന്നിച്ചുള്ള ധാന്യബലിയായി, കാളക്കുട്ടിക്ക്‌ ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടിന്‌ പത്തില്‍ രണ്ടും
10. ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നും വീതം നേരിയ മാവ്‌ എണ്ണ ചേര്‍ത്ത്‌ അര്‍പ്പിക്കണം.
11. പരിഹാരദിനത്തില്‍ അര്‍പ്പിക്കുന്ന പാപപരിഹാര ബലി, അനുദിന ദഹനബലി, അവയോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി എന്നിവയ്‌ക്കു പുറമേ പാപപരിഹാരത്തിനായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
12. ഏഴാം മാസം പതിനഞ്ചാം ദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം. ശ്രമകരമായ ജോലിയൊന്നും അന്നു ചെയ്യരുത്‌. ഏഴു ദിവസം നിങ്ങള്‍ കര്‍ത്താവിന്‌ ഉത്‌സവമാഘോഷിക്കണം.
13. കര്‍ത്താവിന്‍െറ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി പതിമൂന്നു കാളക്കുട്ടികള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള പതിനാല്‌ ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ ദഹനബലിയായി അര്‍പ്പിക്കണം. അവ ഊനമറ്റവയായിരിക്കണം.
14. അവയോടൊന്നിച്ചു ധാന്യബലിയായി കാളക്കുട്ടി ഒന്നിന്‌ ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടൊന്നിനു പത്തില്‍ രണ്ടും,
15. ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നും വീതം നേരിയ മാവ്‌ എണ്ണ ചേര്‍ത്ത്‌ അര്‍പ്പിക്കണം.
16. അനുദിന ദഹനബലിക്കും അവയോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി ഇവയ്‌ക്കും പുറമേ പാപപരിഹാര ബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
17. രണ്ടാം ദിവസം പന്ത്രണ്ടു കാളക്കുട്ടികള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല്‌ ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ,
18. നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം.
19. അനുദിന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി ഇവയ്‌ക്കു പുറമേ പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
20. മൂന്നാം ദിവസം പതിനൊന്നു കാള, രണ്ടു മുട്ടാട്‌, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല്‌ ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ,
21. നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം.
22. അനുദിന ദഹനബലിക്കും അതോടൊന്നിച്ചുള്ള ധാന്യബലിക്കും പാനീയബലിക്കും പുറമേ പാപ പരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
23. നാലാം ദിവസം പത്തു കാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല്‌ ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ,
24. നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം.
25. അനുദിന ദഹനബലിക്കും അതോടൊന്നിച്ചുള്ള ധാന്യബലിക്കും പാനീയബലിക്കും പുറമേ പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
26. അഞ്ചാം ദിവസം ഒമ്പതു കാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല്‌ ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ,
27. നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം.
28. അനുദിന ദഹനബലിക്കും അതിന്‍െറ ധാന്യബലിക്കും പാനീയബലിക്കും പുറമേ പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
29. ആറാം ദിവസം എട്ടു കാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല്‌ ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ നിയമപ്രകാരം
30. അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം.
31. അനുദിന ദഹനബലിക്കും അതിന്‍െറ ധാന്യബലിക്കും പാനീയ ബലിക്കും പുറമേ പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
32. ഏഴാം ദിവസം ഏഴു കാളകള്‍, രണ്ടു മുട്ടാടുകള്‍,
33. ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല്‌ ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ, നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെ അര്‍പ്പിക്കണം.
34. അനുദിന ദഹനബലിക്കും അതിന്‍െറ ധാന്യബലിക്കും പാനീയബലിക്കും പുറമേ, പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
35. എട്ടാം ദിവസം നിങ്ങള്‍ക്കു വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം. ശ്രമകരമായ ജോലിയൊന്നും അന്നു ചെയ്യരുത്‌.
36. കര്‍ത്താവിന്‍െറ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി ഒരു കാളയെയും ഒരു മുട്ടാടിനെയും ഒരു വയസ്സുള്ള ഊനമറ്റ ഏഴ്‌ആണ്‍ചെമ്മരിയാടുകളെയും അര്‍പ്പിക്കണം.
37. നിയമപ്രകാരം അവയുടെ എണ്ണമനുസരിച്ചു ധാന്യബലിയും പാനീയബലിയും അര്‍പ്പിക്കണം.
38. അനുദിന ദഹനബലിക്കും അതിന്‍െറ ധാന്യബലിക്കും പാനീയബലിക്കും പുറമേ, പാപ പരിഹാര ബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
39. നേര്‍ച്ചകളും സ്വാഭീഷ്‌ടക്കാഴ്‌ചകളുമായി നിങ്ങള്‍ സമര്‍പ്പിക്കുന്ന ദഹനബലികള്‍, ധാന്യബലികള്‍, പാനീയ ബലികള്‍ എന്നിവയ്‌ക്കു പുറമേ നിര്‍ദിഷ്‌ട മായ ഉത്‌സവദിനങ്ങളില്‍ ഇവയും കര്‍ത്താവിന്‌ അര്‍പ്പിക്കണം.
40. കര്‍ത്താവു കല്‍പിച്ചതെല്ലാം മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു.

Holydivine