Luke - Chapter 20
Holy Bible

1. ഒരു ദിവസം അവന്‍ ദേവാലയത്തില്‍ ജനങ്ങളെ പഠിപ്പിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍, പുരോഹിതപ്രമുഖന്‍മാരും നിയമജ്‌ഞരും ജനപ്രമാണികളോടുകൂടെ അവന്‍െറ അടുത്തുവന്നു.
2. അവര്‍ അവനോടു പറഞ്ഞു: എന്തധികാരത്താലാണ്‌ നീ ഇതൊക്കെചെയ്യുന്നത്‌, അഥവാ നിനക്ക്‌ ഈ അധികാരം നല്‍കിയതാരാണ്‌ എന്നു ഞങ്ങളോടു പറയുക.
3. അവന്‍ മറുപടി പറഞ്ഞു: ഞാനും നിങ്ങളോട്‌ ഒന്നു ചോദിക്കട്ടെ; ഉത്തരം പറയുവിന്‍.
4. യോഹന്നാന്‍െറ ജ്‌ഞാനസ്‌നാനം സ്വര്‍ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ?
5. അവര്‍ പരസ്‌പരം ആലോചിച്ചു: സ്വര്‍ഗത്തില്‍നിന്ന്‌ എന്നു നാം പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ടു നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന്‌ അവന്‍ ചോദിക്കും.
6. മനുഷ്യരില്‍നിന്ന്‌ എന്നു പറഞ്ഞാല്‍, ജനങ്ങളെല്ലാം നമ്മെകല്ലെറിയും. എന്തെന്നാല്‍, യോഹന്നാന്‍ ഒരുപ്രവാചകനാണെന്ന്‌ അവര്‍ വിശ്വസിച്ചിരുന്നു.
7. അതിനാല്‍, അവര്‍ മറുപടി പറഞ്ഞു: എവിടെനിന്ന്‌ എന്നു ഞങ്ങള്‍ക്കറിഞ്ഞു കൂടാ.
8. അപ്പോള്‍ യേശു പറഞ്ഞു: എന്തധികാരത്താലാണ്‌ ഞാന്‍ ഇതു ചെയ്യുന്നതെന്നു ഞാനും നിങ്ങളോടു പറയുന്നില്ല.
9. അവന്‍ ജനങ്ങളോട്‌ ഈ ഉപമ പറഞ്ഞു: ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതു കൃഷിക്കാരെ ഏല്‍പിച്ചതിനുശേഷം ദീര്‍ഘനാളത്തേക്ക്‌ അവിടെനിന്നുപോയി.
10. സമയമായപ്പോള്‍ മുന്തിരിപ്പഴങ്ങളില്‍നിന്ന്‌ ഓഹരി ലഭിക്കേണ്ട തിന്‌ അവന്‍ ഒരു ഭൃത്യനെ കൃഷിക്കാരുടെ അടുത്തേക്ക്‌ അയച്ചു. എന്നാല്‍, കൃഷിക്കാര്‍ അവനെ അടിക്കുകയും വെറും കൈയോടെ തിരിച്ചയയ്‌ക്കുകയും ചെയ്‌തു.
11. അവന്‍ മറ്റൊരു ഭൃത്യനെ അയച്ചു. അവനെയും അവര്‍ അടിക്കുകയും അപമാനിക്കുകയും വെറുംകൈയോടെ തിരിച്ചയയ്‌ക്കുകയും ചെയ്‌തു.
12. അവന്‍ മൂന്നാമതൊരുവനെ അയച്ചു. അവര്‍ അവനെ പരിക്കേല്‍പിക്കുകയും പുറത്തേക്കെറിയുകയും ചെയ്‌തു.
13. അപ്പോള്‍ തോട്ടത്തിന്‍െറ ഉടമസ്‌ഥന്‍പറഞ്ഞു: ഞാന്‍ എന്താണുചെയ്യുക? എന്‍െറ പ്രിയപുത്രനെ ഞാന്‍ അയയ്‌ക്കും. അവനെ അവര്‍ മാനിച്ചേക്കും.
14. പക്‌ഷേ, കൃഷിക്കാര്‍ അവനെ കണ്ടപ്പോള്‍ പരസ്‌പരം പറഞ്ഞു: ഇവനാണ്‌ അവകാശി; ഇവനെ നമുക്കു കൊന്നുകളയാം. അപ്പോള്‍ അവകാശം നമ്മുടേതാകും.
15. അവര്‍ അവനെ മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. ആകയാല്‍, മുന്തിരിത്തോട്ടത്തിന്‍െറ ഉടമസ്‌ഥന്‍ അവരോട്‌ എന്തുചെയ്യും?
16. അവന്‍ വന്ന്‌ ആ കൃഷിക്കാരെ നശിപ്പിക്കുകയും മുന്തിരിത്തോട്ടം മറ്റാളുകളെ ഏല്‍പിക്കുകയും ചെയ്യും. അവര്‍ ഇതു കേട്ടപ്പോള്‍, ഇതു സംഭവിക്കാതിരിക്കട്ടെ എന്നു പറഞ്ഞു.
17. യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു: പണിക്കാര്‍ ഉപേക്‌ഷിച്ചുകളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു എന്ന്‌ എഴുതപ്പെട്ടിരിക്കുന്നതെന്താണ്‌?
18. ആ കല്ലിന്മേല്‍ നിപതിക്കുന്ന ഏതൊരുവനും തകരും. അത്‌ ആരുടെമേല്‍ പതിക്കുന്നുവോ അവനെ അതു ധൂളിയാക്കും.
19. തങ്ങള്‍ക്കെതിരായിട്ടാണ്‌ ഈ ഉപമ അവന്‍ പറഞ്ഞതെന്ന്‌ നിയമജ്‌ഞരും പ്രധാനപുരോഹിതന്‍മാരും മനസ്‌സിലാക്കി, അവനെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ജനങ്ങളെ ഭയപ്പെട്ടു.
20. അതിനാല്‍ അവര്‍, നീതിമാന്‍മാരെന്നു ഭാവിക്കുന്ന ചാരന്‍മാരെ അയച്ച്‌ അവനെ ദേശാധിപതിയുടെ അധികാരത്തിനും വിധിക്കും ഏല്‍പിച്ചുകൊടുക്കത്തക്കവിധം അവന്‍െറ വാക്കില്‍നിന്ന്‌ എന്തെങ്കിലും പിടിച്ചെടുക്കാന്‍ അവസരം കാത്തിരുന്നു.
21. അവര്‍ അവനോടു പറഞ്ഞു: ഗുരോ നീ ശരിയായി സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനും മുഖം നോക്കാതെദൈവത്തിന്‍െറ വഴി സത്യമായി പഠിപ്പിക്കുന്നവനുമാണെന്നു ഞങ്ങള്‍ക്കറിയാം.
22. ഞങ്ങള്‍ സീസറിനു നികുതി കൊടുക്കുന്നത്‌ നിയമാനുസൃതമോ, അല്ലയോ?
23. അവന്‍ അവരുടെ കൗശലം മനസ്‌സിലാക്കി അവരോടു പറഞ്ഞു:
24. നിങ്ങള്‍ ഒരു ദനാറ എന്നെ കാണിക്കുവിന്‍. ആരുടെ രൂപവും ലിഖിതവുമാണ്‌ ഇതിലുള്ളത്‌? സീസറിന്‍േറ ത്‌ എന്ന്‌ അവര്‍ പറഞ്ഞു.
25. അവന്‍ അവരോടു പറഞ്ഞു: എങ്കില്‍ സീസറിനുള്ളത്‌ സീസറിനും ദൈവത്തിനുള്ളത്‌ ദൈവത്തിനും കൊടുക്കുവിന്‍.
26. ജനങ്ങളുടെ സാന്നിധ്യത്തില്‍വച്ച്‌ അവനെ വാക്കില്‍ കുടുക്കുവാന്‍ അവര്‍ക്കു സാധിച്ചില്ല. അവന്‍െറ മറുപടിയില്‍ ആശ്‌ചര്യപ്പെട്ട്‌ അവര്‍ മൗനം അവലംബിച്ചു.
27. പുനരുത്‌ഥാനം നിഷേധിക്കുന്ന സദുക്കായരില്‍ ചിലര്‍ അവനെ സമീപിച്ചു ചോദിച്ചു:
28. ഗുരോ, ഒരാളുടെ വിവാഹിതനായ സഹോദരന്‍ സന്താനമില്ലാതെ മരിച്ചാല്‍, അവന്‍ ആ സഹോദരന്‍െറ വിധവയെ സ്വീകരിച്ച്‌ അവനുവേണ്ടി സന്താനത്തെ ഉത്‌പാദിപ്പിക്കണമെന്ന്‌ മോശ കല്‍പിച്ചിട്ടുണ്ട്‌.
29. ഒ രിടത്ത്‌ ഏഴു സഹോദരന്‍മാര്‍ ഉണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹം ചെയ്‌തു; അവന്‍ സന്താനമില്ലാതെ മരിച്ചു.
30. അനന്തരം, രണ്ടാമനും
31. പിന്നെ മൂന്നാമനും അവളെ ഭാര്യയായി സ്വീകരിച്ചു. അങ്ങനെ ഏ ഴുപേരും സന്താനമില്ലാതെ മരിച്ചു.
32. അവ സാനം ആ സ്‌ത്രീയും മരിച്ചു.
33. പുനരുത്‌ഥാനത്തില്‍ അവള്‍ അവരില്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.
34. യേശു അവരോടു പറഞ്ഞു: ഈയുഗത്തിന്‍െറ സന്താനങ്ങള്‍ വിവാഹം ചെയ്യുകയും ചെയ്‌തു കൊടുക്കുകയും ചെയ്യുന്നു.
35. എന്നാല്‍, വ രാനിരിക്കുന്നയുഗത്തെ പ്രാപിക്കുന്നതി നും മരിച്ചവരില്‍നിന്ന്‌ ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ വിവാഹം ചെയ്യുകയോ ചെയ്‌തുകൊടുക്കുകയോ ഇല്ല.
36. പുനരുത്‌ഥാനത്തിന്‍െറ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്‍മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്‌. ആകയാല്‍, അവര്‍ക്ക്‌ ഇനിയും മരിക്കാന്‍ സാധിക്കുകയില്ല.
37. മോശ പോലും മുള്‍പ്പടര്‍പ്പിങ്കല്‍ വച്ചു കര്‍ത്താവിനെ, അബ്രാഹത്തിന്‍െറ ദൈവമെന്നും ഇസഹാക്കിന്‍െറ ദൈവമെന്നും യാക്കോബിന്‍െറ ദൈവമെന്നുംവിളിച്ചുകൊണ്ട്‌, മരിച്ചവര്‍ ഉയിര്‍ക്കുമെന്നു കാണിച്ചു തന്നിട്ടുണ്ട്‌.
38. അവിടുന്ന്‌ മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്‌. അവിടുത്തേക്ക്‌ എല്ലാവരും ജീവിക്കുന്നവര്‍ തന്നെ.
39. നിയമജ്‌ഞരില്‍ ചിലര്‍ ഗുരോ, നീ ശരിയായി സംസാരിക്കുന്നു എന്നുപറഞ്ഞു.
40. അവനോട്‌ എന്തെങ്കിലും ചോദിക്കാന്‍ പിന്നീട്‌ അവര്‍ മുതിര്‍ന്നില്ല.
41. അപ്പോള്‍ അവന്‍ അവരോടു ചോദി ച്ചു: ക്രിസ്‌തു ദാവീദിന്‍െറ പുത്രന്‍ ആണ്‌ എന്നു പറയാന്‍ എങ്ങനെ കഴിയും?
42. ദാവീദ്‌ തന്നെയും സങ്കീര്‍ത്തനപുസ്‌തകത്തില്‍ പറയുന്നു: കര്‍ത്താവ്‌ എന്‍െറ കര്‍ത്താവി നോടരുളിച്ചെയ്‌തു,
43. ഞാന്‍ നിന്‍െറ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്‍െറ വലത്തുഭാഗത്ത്‌ ഇരിക്കുക.
44. ദാവീദ്‌ അവനെ കര്‍ത്താവ്‌ എന്നു വിളിക്കുന്നു. പിന്നെ എങ്ങനെയാണ്‌ അവന്‍ ദാവീദിന്‍െറ പുത്രനാകുന്നത്‌?
45. സകല മനുഷ്യരും കേള്‍ക്കേ, അവന്‍ ശിഷ്യരോടു പറഞ്ഞു:
46. നിയമജ്‌ഞരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. അവര്‍ നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതുസ്‌ഥലങ്ങളില്‍ അഭിവാദനങ്ങളും സിനഗോഗുകളില്‍ പ്രമുഖസ്‌ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും ആഗ്രഹിക്കുന്നു.
47. അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ഥിക്കുന്നതായി നടിക്കുകയും ചെയ്യുന്നു. അവര്‍ക്കു കൂ ടുതല്‍ കഠിനമായ ശിക്‌ഷാവിധി ലഭിക്കും.

Holydivine