John - Chapter 20
Holy Bible

1. ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്‌ദലേനമറിയം ശവകുടീരത്തിന്‍െറ സമീപത്തേക്കു വന്നു. ശവകുടീരത്തിന്‍െറ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു.
2. അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്‍െറയും യേശു സ്‌നേഹിച്ചിരുന്ന മറ്റേ ശിഷ്യന്‍െറയും അടുത്തെത്തി പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന്‌ ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
3. പത്രോസ്‌ ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ച്‌ ഓടി.
4. എന്നാല്‍, മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി.
5. കുനിഞ്ഞു നോക്കിയപ്പോള്‍ ക ച്ചകിടക്കുന്നത്‌ അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു പ്രവേശിച്ചില്ല.
6. അവന്‍െറ പിന്നാലെ വന്ന ശിമയോന്‍ പത്രോസ്‌ കല്ലറയില്‍ പ്രവേശിച്ചു.
7. ക ച്ചഅവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്നതൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച്‌ ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന്‍ കണ്ടു.
8. അപ്പോള്‍ കല്ലറയുടെ സമീപത്ത്‌ ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച്‌ കണ്ടു വിശ്വസിച്ചു.
9. അവന്‍ മരിച്ചവരില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു എന്നതിരുവെഴുത്ത്‌ അവര്‍ അതുവരെ മനസ്‌സിലാക്കിയിരുന്നില്ല.
10. അനന്തരം ശിഷ്യന്‍മാര്‍ മടങ്ങിപ്പോയി.
11. മറിയം കല്ലറയ്‌ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. അവള്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുനിഞ്ഞു കല്ലറയിലേക്കു നോക്കി.
12. വെള്ളവസ്‌ത്രം ധരി ച്ചരണ്ടു ദൂതന്‍മാര്‍ യേശുവിന്‍െറ ശരീരം വച്ചിരുന്നിടത്ത്‌, ഒരുവന്‍ തലയ്‌ക്കലും ഇതരന്‍ കാല്‍ക്കലുമായി ഇരിക്കുന്നത്‌ അവള്‍ കണ്ടു.
13. അവര്‍ അവളോടു ചോദിച്ചു: സ്‌ത്രീയേ, എന്തിനാണു നീ കരയുന്നത്‌? അവള്‍ പറഞ്ഞു: എന്‍െറ കര്‍ത്താവിനെ അവര്‍ എടുത്തുകൊണ്ടുപോയി; അവര്‍ അവനെ എവിടെയാണു വച്ചിരിക്കുന്നത്‌ എന്ന്‌ എനിക്കറിഞ്ഞുകൂടാ.
14. ഇതു പറഞ്ഞിട്ട്‌ പുറകോട്ടു തിരിഞ്ഞപ്പോള്‍ യേശു നില്‍ക്കുന്നത്‌ അവള്‍ കണ്ടു. എന്നാല്‍, അത്‌ യേശുവാണെന്ന്‌ അവള്‍ക്കു മനസ്‌സിലായില്ല.
15. യേശു അവളോടു ചോദിച്ചു: സ്‌ത്രീയേ, എന്തിനാണ്‌ നീ കരയുന്നത്‌? നീ ആരെയാണ്‌ അന്വേഷിക്കുന്നത്‌? അതു തോട്ടക്കാരനാണെന്നു വിചാരിച്ച്‌ അവള്‍ പറഞ്ഞു: പ്രഭോ, അങ്ങ്‌ അവനെ എടുത്തുകൊണ്ടു പോയെങ്കില്‍ എവിടെ വച്ചു എന്ന്‌ എന്നോടു പറയുക. ഞാന്‍ അവനെ എടുത്തുകൊണ്ടുപൊയ്‌ക്കൊള്ളാം.
16. യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ്‌ റബ്‌ബോനി എന്ന്‌ ഹെബ്രായ ഭാഷയില്‍ വിളിച്ചു വേഗുരു എന്നര്‍ഥം.
17. യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്‍െറ അടുത്തേക്ക്‌ ഇതുവരെയും കയറിയിട്ടില്ല. നീ എന്‍െറ സഹോദരന്‍മാരുടെ അടുത്തുചെന്ന്‌ അവരോട്‌ ഞാന്‍ എന്‍െറ പിതാവിന്‍െറയും നിങ്ങളുടെ പിതാവിന്‍െറയും എന്‍െറ ദൈവത്തിന്‍െറയും നിങ്ങളുടെദൈവത്തിന്‍െറയും അടുത്തേക്ക്‌ ആരോഹണം ചെയ്യുന്നു എന്നു പറയുക.
18. മഗ്‌ദലേനമറിയം ചെന്ന്‌ ഞാന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞു എന്നും ശിഷ്യന്‍മാരെ അറിയിച്ചു.
19. ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട്‌ ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന്‌ കതകടച്ചിരിക്കെ, യേശു വന്ന്‌ അവരുടെ മധ്യേ നിന്ന്‌ അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
20. ഇപ്രകാരം പറഞ്ഞുകൊണ്ട്‌ അവന്‍ തന്‍െറ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട്‌ ശിഷ്യന്‍മാര്‍ സന്തോഷിച്ചു.
21. യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ്‌ എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‌ക്കുന്നു.
22. ഇതു പറഞ്ഞിട്ട്‌ അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട്‌ അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍.
23. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.
24. പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ്‌ എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്‌ യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല.
25. അതുകൊണ്ടു മറ്റു ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്‍െറ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്‍െറ വിരല്‍ ഇടുകയും അവന്‍െറ പാര്‍ശ്വത്തില്‍ എന്‍െറ കൈ വയ്‌ക്കുകയും ചെയ്‌തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.
26. എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്‍െറ ശിഷ്യന്‍മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന്‌ അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
27. അവന്‍ തോമസിനോടു പറഞ്ഞു: നിന്‍െറ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്‍െറ കൈകള്‍ കാണുക; നിന്‍െറ കൈ നീട്ടി എന്‍െറ പാര്‍ശ്വത്തില്‍ വയ്‌ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.
28. തോമസ്‌ പറഞ്ഞു: എന്‍െറ കര്‍ത്താവേ, എന്‍െറ ദൈവമേ!
29. യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
30. ഈ ഗ്രന്‌ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു.
31. എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്‌, യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക്‌ അവന്‍െറ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്‌.

Holydivine