Daily Readings

Mass Readings for
03 - Oct- 2025
Friday, October 3, 2025
SEASON OF ELIJAH-CROSS-MOSES
Third Friday of Cross


തീത്തൊസ് 2:6-10
ലൂക്കോസ് 11:5-13

ലതീൻ ദൈനംദിന വായനകൾ

Liturgical Year C, Cycle I
Friday of the Twenty‑sixth week in Ordinary Time

ആദ്യ വായന: ബാറൂക്ക്‌ 1:15-22
പ്രതികരണ സങ്കീർത്തനം: സങ്കീര്‍ത്തനങ്ങള്‍ 79:1-2, 3-5, 8, 9
സുവിശേഷം: ലൂക്കോസ് 10:13-16

ഇന്നത്തെ ജപമാല ദു :ഖ രഹസ്യങ്ങൾ


Friday of the Twenty‑sixth week in Ordinary Time

First Reading: ബാറൂക്ക്‌ 1:15-22
Responsorial Psalm: സങ്കീര്‍ത്തനങ്ങള്‍ 79:1-2, 3-5, 8, 9
Gospel: ലൂക്കോസ് 10:13-16

First Reading
ബാറൂക്ക്‌ 1:15-22
14. ഉത്‌സവദിവസങ്ങളിലും നിര്‍ദിഷ്‌ട കാലങ്ങളിലും കര്‍ത്താവിന്‍െറ ആലയത്തില്‍ വച്ച്‌ നിങ്ങള്‍ ഏറ്റു പറയുന്നതിനുവേണ്ടി ഞങ്ങള്‍ അയച്ചുതരുന്ന ഈ പുസ്‌തകം വായിക്കണം.
15. നിങ്ങള്‍ പറയണം: നീതി നമ്മുടെ ദൈവമായ കര്‍ത്താവിന്‍േറതാണ്‌.
16. യൂദായിലെ ജനവും ജറുസലെം നിവാസികളും നമ്മുടെ രാജാക്കന്‍മാരും പ്രഭുക്കന്‍മാരും പുരോഹിതന്‍മാരും പിതാക്കന്‍മാരും ഉള്‍പ്പെടെ ഞങ്ങള്‍ എല്ലാവരും ഇന്നുവരെ ലജ്‌ജിതരാണ്‌.
17. എന്തെന്നാല്‍, കര്‍ത്താവിന്‍െറ സന്നിധിയില്‍ ഞങ്ങള്‍ പാപം ചെയ്‌തു.
18. ഞങ്ങള്‍ അവിടുത്തെ അനുസരിച്ചില്ല. ഞങ്ങളുടെദൈവമായ കര്‍ത്താവിന്‍െറ സ്വരം ശ്രവിക്കുകയോ അവിടുന്ന്‌ നല്‍കിയ കല്‍പനകള്‍ അനുസരിക്കുകയോ ചെയ്‌തില്ല.
19. ഈജിപ്‌തുദേശത്തുനിന്നു ഞങ്ങളുടെ പിതാക്കന്‍മാരെ കൊണ്ടുവന്ന നാള്‍മുതല്‍ ഇന്നുവരെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെ അനുസരിക്കാത്തവരും അവിടുത്തെ സ്വരം ശ്രവിക്കുന്നതില്‍ ഉദാസീനരും ആണ്‌.
20. തേനും പാലും ഒഴുകുന്ന ഒരു ദേശത്തിന്‌ അവകാശികളാക്കാന്‍ വേണ്ടി ഞങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്‌തുദേശത്തുനിന്നുകൊണ്ടുവന്ന നാളില്‍ തന്‍െറ ദാസനായമോശവഴി കര്‍ത്താവ്‌ അരുളിച്ചെയ്‌ത ശാപങ്ങളും അനര്‍ഥങ്ങളും ഇന്നും ഞങ്ങളുടെമേല്‍ ഉണ്ട്‌.
21. ഞങ്ങളുടെ ദൈവമായ കര്‍ത്താവ്‌ ഞങ്ങളുടെ അടുത്തേക്ക്‌ അയ ച്ചപ്രവാചകന്‍മാര്‍ അറിയി ച്ചഅവിടുത്തെ വചനം ഞങ്ങള്‍ ശ്രവിച്ചില്ല. എന്നാല്‍, അന്യദേവന്‍മാരെ സേവിച്ചും ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ ദൃഷ്‌ടിയില്‍ തിന്‍മയായതു പ്രവര്‍ത്തിച്ചും ഞങ്ങള്‍ തന്നിഷ്‌ടംപോലെ നടന്നു.

Responsorial Psalm
സങ്കീര്‍ത്തനങ്ങള്‍ 79:1-2, 3-5, 8, 9
1. ദൈവമേ, വിജാതീയര്‍ അങ്ങയുടെഅവകാശത്തില്‍ കടന്നിരിക്കുന്നു; അവര്‍ അങ്ങയുടെ വിശുദ്‌ധമന്‌ദിരത്തെഅശുദ്‌ധമാക്കുകയും ജറുസലെമിനെ നാശക്കൂമ്പാരമാക്കുകയും ചെയ്‌തു.
2. അവര്‍ അങ്ങയുടെ ദാസരുടെ ശരീരംആകാശപ്പറവകള്‍ക്കും അങ്ങയുടെവിശുദ്‌ധരുടെ മാംസം വന്യമൃഗങ്ങള്‍ക്കും ഇരയായിക്കൊടുത്തു.
3. അവരുടെ രക്‌തം ജലംപോലെ ഒഴുക്കി. അവരെ സംസ്‌കരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
4. ഞങ്ങള്‍ അയല്‍ക്കാര്‍ക്കു നിന്‌ദാപാത്രമായി; ചുറ്റുമുള്ളവര്‍ ഞങ്ങളെ പരിഹസിക്കുകയും അധിക്‌ഷേപിക്കുകയും ചെയ്യുന്നു.
5. കര്‍ത്താവേ, ഇത്‌ എത്രകാലത്തേക്ക്‌? അവിടുന്ന്‌ എന്നേക്കും കോപിച്ചിരിക്കുമോ? അവിടുത്തെ അസൂയ അഗ്‌നിപോലെജ്വലിക്കുമോ?

8. ഞങ്ങളുടെ പൂര്‍വ്വികന്‍മാരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ക്കെതിരായി ഓര്‍ക്കരുതേ! അങ്ങയുടെ കൃപ അതിവേഗം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ തീര്‍ത്തും നിലംപറ്റിയിരിക്കുന്നു.
9. ഞങ്ങളുടെ രക്‌ഷയായ ദൈവമേ, അങ്ങയുടെ നാമത്തിന്‍െറ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ! അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യണമേ!

Gospel
ലൂക്കോസ് 10:13-16
13. കൊറാസീന്‍, നിനക്കു ദുരിതം! ബേത്‌സയ്‌ദാ, നിനക്കു ദുരിതം! നിങ്ങളില്‍ നടന്ന അദ്‌ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നുവെങ്കില്‍ അവിടത്തെ ജനങ്ങള്‍ ചാക്കുടുത്തും ചാരംപൂശിയും പണ്ടേ തന്നെ പശ്‌ചാത്തപിക്കുമായിരുന്നു.
14. ആ കയാല്‍, വിധിദിനത്തില്‍ ടയിറിന്‍െറയും സീദോന്‍െറയും സ്‌ഥിതി നിങ്ങളുടേതിനെക്കാള്‍ സഹനീയമായിരിക്കും.
15. കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്‌ത്തപ്പെടും.
16. നിങ്ങളുടെ വാക്കുകേള്‍ക്കുന്നവന്‍ എന്‍െറ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു.