1. കര്‍ത്താവു വാഴുന്നു; ജനതകള്‍വിറകൊള്ളട്ടെ; അവിടുന്നു കെരൂബുകളുടെമേല്‍ സിംഹാസനസ്ഥനായിരിക്കുന്നു; ഭൂമി കുലുങ്ങട്ടെ!
2. കര്‍ത്താവു സീയോനില്‍ വലിയവനാണ്; അവിടുന്നു സകല ജനതകളുടെയുംമേല്‍ ഉന്നതനാണ്.
3. അവിടുത്തെ മഹത്തും ഭീതിജനകവുമായ നാമത്തെ അവര്‍ സ്തുതിക്കട്ടെ! അവിടുന്നു പരിശുദ്ധനാണ്.
4. ശക്തനായരാജാവേ, നീതിയെസ്നേഹിക്കുന്നവനേ, അവിടുന്നുന്യായത്തെ സുസ്ഥാപിതമാക്കിയിരിക്കുന്നു; അവിടുന്നു യാക്കോബില്‍ നീതിയുംന്യായവും നടത്തി.
5. നമ്മുടെ ദൈവമായ കര്ത്താവിനെപുകഴ്ത്തുവിന്; അവിടുത്തെ പാദപീഠത്തിങ്കല്‍ പ്രണമിക്കുവിന്‍;അവിടുന്നു പരിശുദ്ധനാണ്.
6. മോശയും അഹറോനും അവിടുത്തെപുരോഹിതന്‍മാരില്‍പെട്ടവരാണ്; അവിടുത്തെനാമം വിളിച്ചപേക്ഷിച്ചവരില്‍ സാമുവേലും ഉള്‍പ്പെടുന്നു; അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; അവിടുന്ന് അവര്‍ക്ക് ഉത്തരമരുളി.
7. മേഘസ്തംഭത്തില്‍നിന്ന് അവിടുന്ന്അവരോടു സംസാരിച്ചു; അവര്‍ അവിടുത്തെ കല്പനകളും ചട്ടങ്ങളും അനുസരിച്ചു.
8. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ് അവര്‍ക്ക് ഉത്തരമരുളി; അങ്ങ് അവര്‍ക്ക് ക്ഷമിക്കുന്ന ദൈവമായിരുന്നു; തെറ്റുകള്‍ക്കു ശിക്ഷ നല്കുന്നവനും.
9. ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍! അവിടുത്തെ വിശുദ്ധപര്‍വതത്തില്‍ ആരാധന അര്‍പ്പിക്കുവിന്‍; നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.