1. കര്‍ത്താവിന്‍െറ ദൂതന്‍ ഗില്‍ഗാലില്‍ നിന്നു ബോക്കിമിലേക്കു ചെന്നു. അവന്‍ പറഞ്ഞു: നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു കൊടുക്കാമെന്നു വാഗ്‌ദാനംചെയ്‌ത ദേശത്തേക്കു ഞാന്‍ നിങ്ങളെ ഈജിപ്‌തില്‍ നിന്നു കൊണ്ടുവന്നിരിക്കുന്നു.
2. നിങ്ങളോടു ചെയ്‌ത ഉടമ്പടി ഞാന്‍ ഒരിക്കലും ലംഘിക്കുകയില്ലെന്നും, ഈ ദേശവാസികളുമായിയാതൊരു സഖ്യവും നിങ്ങള്‍ ചെയ്യരുതെന്നും അവരുടെ ബലിപീഠങ്ങളെ നശിപ്പിച്ചു കളയണമെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്നാല്‍, നിങ്ങള്‍ എന്‍െറ കല്‍പന അനുസരിച്ചില്ല. നിങ്ങള്‍ ഈ ചെയ്‌തത് എന്താണ്?
3. അതിനാല്‍, ഞാന്‍ പറയുന്നു: നിങ്ങളുടെ മുന്‍പില്‍നിന്നു ഞാന്‍ അവരെ പുറത്താക്കുകയില്ല; അവര്‍ നിങ്ങളുടെ എതിരാളികളായിത്തീരും. അവരുടെദേവന്‍മാര്‍ നിങ്ങള്‍ക്കു കെണിയാവുകയുംചെയ്യും.
4. കര്‍ത്താവിന്‍െറ ദൂതന്‍ ഇത് അറിയിച്ചപ്പോള്‍ ഇസ്രായേല്‍ജനം ഉച്ചത്തില്‍ കരഞ്ഞു.
5. അവര്‍ ആ സ്‌ഥലത്തിന് ബോക്കിം എന്നു പേരിട്ടു. അവര്‍ അവിടെ കര്‍ത്താവിനു ബലിയര്‍പ്പിച്ചു.
6. ജോഷ്വ ഇസ്രായേല്‍ജനത്തെ പറഞ്ഞയച്ചു. അവര്‍ ഓരോരുത്തരും തങ്ങള്‍ക്ക് അവകാശമായിലഭി ച്ചദേശം കൈവശമാക്കാന്‍ പോയി.
7. ജോഷ്വയുടെയും, കര്‍ത്താവ് ഇസ്രായേലിനു ചെയ്‌ത വലിയ കാര്യങ്ങള്‍ നേരിട്ടു കാണുകയും ജോഷ്വയ്‌ക്കുശേഷവും ജീവിച്ചിരിക്കുകയും ചെയ്‌ത ശ്രഷ്‌ഠന്‍മാരുടെയും കാലത്തു ജനം കര്‍ത്താവിനെ സേവിച്ചു.
8. കര്‍ത്താവിന്‍െറ ദാസനും നൂനിന്‍െറ മകനുമായ ജോഷ്വ നൂറ്റിപ്പത്താമത്തെ വയ സ്‌സില്‍ മരിച്ചു.
9. അവനെ ഗാഷ്‌പര്‍വതത്തിനു വടക്ക് എഫ്രായിം മലനാട്ടില്‍ തിമ്‌നാത്ത്‌ഹെറെസില്‍ അവന്‍െറ അവകാശഭൂമിയുടെ അതിര്‍ത്തിക്കുള്ളില്‍ അടക്കി.
10. ആ തലമുറമുഴുവന്‍ തങ്ങളുടെ പിതാക്കന്‍മാരോടു ചേര്‍ന്നു. അവര്‍ക്കുശേഷം കര്‍ത്താവിനെയോ ഇസ്രായേലിന് അവിടുന്ന് ചെയ്‌ത വലിയ കാര്യങ്ങളെയോ അറിയാത്ത മറ്റൊരു തലമുറവന്നു.
11. ഇസ്രായേല്‍ജനം കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മചെയ്‌തു. ബാല്‍ദേവന്‍മാരെ സേവിച്ചു.
12. തങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്‌തില്‍ നിന്നു കൊണ്ടുവന്ന ദൈവമായ കര്‍ത്താവിനെ അവര്‍ ഉപേക്‌ഷിച്ചു. ചുറ്റുമുള്ള ജനങ്ങളുടെ ദേവന്‍മാരുടെ പിന്നാലെ അവര്‍ പോയി; അവയ്‌ക്കു മുന്‍പില്‍ കുമ്പിട്ടു. അങ്ങനെ, അവര്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു.
13. അവര്‍ കര്‍ത്താവിനെ ഉപേക്‌ഷിച്ച് ബാല്‍ദേവന്‍മാരെയും അസ് താര്‍ത്തെ ദേവതകളെയും സേവിച്ചു.
14. ഇസ്രായേലിനെതിരേ കര്‍ത്താവിന്‍െറ കോപം ജ്വലിച്ചു; അവിടുന്ന് അവരെ കവര്‍ച്ചക്കാര്‍ക്ക് ഏല്‍പിച്ചു കൊടുത്തു. അവര്‍ അവരെ കൊള്ളയടിച്ചു. ചുറ്റുമുള്ള ശത്രുക്കളുടെ ആധിപത്യത്തിന് അവരെ വിട്ടുകൊടുത്തു; അവരോട് എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
15. കര്‍ത്താവ് ശപഥം ചെയ്‌ത് അവര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതുപോലെ ചെന്നിടത്തൊക്കെയും നാശം വരത്തക്കവിധം കര്‍ത്താവിന്‍െറ കരം അവര്‍ക്ക് എതിരായിരുന്നു; അവര്‍ വളരെ കഷ്‌ടത അനുഭവിച്ചു.
16. അപ്പോള്‍ കര്‍ത്താവ്‌ന്യായാധിപന്‍മാരെ നിയമിച്ചു. കവര്‍ ച്ചചെയ്‌തിരുന്നവരുടെ ആധിപത്യത്തില്‍നിന്ന് അവര്‍ അവരെ രക്‌ഷിച്ചു.
17. എങ്കിലുംന്യായാധിപന്‍മാരെ അവര്‍ അനുസരിച്ചില്ല; പ്രത്യുത, അന്യദേവന്‍മാരുടെ പുറകേ പോയി അവരെ വന്‌ദിച്ചു. കര്‍ത്താവിന്‍െറ കല്‍പനകള്‍ അനുസരിച്ചു ജീവി ച്ചപിതാക്കന്‍മാരുടെ മാര്‍ഗത്തില്‍നിന്ന് അവര്‍ വേഗം വ്യതിചലിച്ചു.
18. അവര്‍ അവരെ അനുകരിച്ചില്ല.ന്യായാധിപന്‍മാരെ നിയമിച്ചപ്പോഴൊക്കെ കര്‍ത്താവ് അവര്‍ ഓരോരുത്തരോടും കൂടെ ഉണ്ടായിരുന്നു. അവരുടെ കാലത്ത് കര്‍ത്താവു ശത്രുക്കളുടെ കൈയില്‍നിന്ന് ജനത്തെ രക്‌ഷിച്ചിരുന്നു. കാരണം, തങ്ങളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നവര്‍ നിമിത്തമുള്ള അവരുടെ രോദനം കേട്ട് കര്‍ത്താവിന് അവരില്‍ അനുകമ്പജനിച്ചിരുന്നു.
19. എന്നാല്‍, ന്യായാധിപന്‍മരിക്കുമ്പോള്‍ അവര്‍ വഴിതെറ്റി തങ്ങളുടെ പിതാക്കന്‍മാരെക്കാള്‍ വഷളായി ജീവിക്കും. മറ്റു ദേവന്‍മാരെ സേവിച്ചും നമസ്‌കരിച്ചും അവരുടെ പിന്നാലെ പോകും. തങ്ങളുടെ ആചാരങ്ങളും മര്‍ക്കടമുഷ്‌ടിയും അവര്‍ ഉപേക്‌ഷിച്ചില്ല.
20. കര്‍ത്താവിന്‍െറ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്നു പറഞ്ഞു: ഈ ജനം അവരുടെ പിതാക്കന്‍മാരോടു ഞാന്‍ ചെയ്‌ത ഉടമ്പടി ലംഘിച്ചിരിക്കുന്നു; എന്‍െറ വാക്കുകള്‍ അവര്‍ അനുസരിച്ചില്ല.
21. അതിനാല്‍, ജോഷ്വ മരിക്കുമ്പോള്‍ അവശേഷിച്ചിരുന്ന ജനതകളെ അവരുടെ മുന്‍പില്‍ നിന്നു ഞാന്‍ നീക്കിക്കളയുകയില്ല.
22. അങ്ങനെ തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ കര്‍ത്താവിന്‍െറ വഴികളില്‍ നടക്കാന്‍ അവര്‍ ശ്രദ്‌ധിക്കുമോ ഇല്ലയോ എന്ന് എനിക്കു പരീക്‌ഷിക്കണം.
23. അതുകൊണ്ട്, കര്‍ത്താവ് ആ ജനതകളെ ഉടനെ നീക്കിക്കളയുകയോ ജോഷ്വയുടെകൈകളില്‍ ഏല്‍പിച്ചുകൊടുക്കുകയോചെയ്‌തില്ല.