1. നബുക്കദ്‌നേസര്‍രാജാവ് അറുപതു മുഴം ഉയരവും ആറു മുഴം വണ്ണവുമുള്ള ഒരു സ്വര്‍ണ വിഗ്രഹമുണ്ടാക്കി. ബാബിലോണ്‍ദേശത്തെ ദൂരാ താഴ്‌വരയില്‍ അവന്‍ അതു സ്‌ഥാപിച്ചു.
2. താന്‍ നിര്‍മി ച്ചപ്രതിമയുടെ പ്രതിഷ്‌ഠയ്‌ക്കു പ്രധാന ദേശാധിപതികളെയും സ്‌ഥാനപതികളെയും നാടുവാഴികളെയും ഉപദേശകരെയും ഭണ്‍ഡാരം വിചാരിപ്പുകാരെയുംന്യായാധിപന്‍മാരെയും നിയമജ്‌ഞരെയും ദേശത്തുള്ള സകല സ്‌ഥാനികളെയും വിളിച്ചുകൂട്ടാന്‍ നബുക്കദ്‌നേസര്‍ ആളയച്ചു.
3. എല്ലാവരും രാജാവ് നിര്‍മി ച്ചപ്രതിമയുടെ പ്രതിഷ്‌ഠയ്‌ക്കു വന്നു ചേര്‍ന്നു. അവര്‍ പ്രതിമയ്‌ക്കു ചുററുംനിന്നു.
4. അപ്പോള്‍ വിളംബ രം ചെയ്യുന്നവര്‍ വിളിച്ചുപറഞ്ഞു: ജനതകളേ, ജനപദങ്ങളേ, വിവിധ ഭാഷക്കാരേ, നിങ്ങളോടു കല്‍പിക്കുന്നു:
5. കൊമ്പ്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവിധ വാദ്യനാദവും കേള്‍ക്കുമ്പോള്‍, നിങ്ങള്‍ സാഷ്‌ടാംഗംവീണ് നബുക്കദ്‌നേസര്‍ രാജാവ് പ്രതിഷ്‌ഠി ച്ചസ്വര്‍ണബിംബത്തെ ആരാധിക്കണം.
6. ആരെങ്കിലും അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ അവനെ തത് ക്‌ഷണം എരിയുന്നതീച്ചൂളയില്‍ എറിയും.
7. അതുകൊണ്ട് കൊമ്പ്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ വാദ്യനാദങ്ങള്‍ കേട്ടമാത്രയില്‍ ആ ജനതകളും രാജ്യക്കാരും വിവിധഭാഷക്കാരും നബുക്കദ്‌നേസര്‍ സ്‌ഥാപി ച്ചസ്വര്‍ണബിംബത്തെ സാഷ്‌ടാംഗംവീണു നമസ്‌കരിച്ചു.
8. അപ്പോള്‍ ചില കല്‍ദായര്‍ മുന്‍പോട്ടു വന്നു ദുരുദ്ദേശത്തോടെ യഹൂദരുടെമേല്‍ കുറ്റം ചുമത്തി.
9. അവര്‍ നബുക്കദ്‌നേസര്‍ രാജാവിനോടു പറഞ്ഞു: രാജാവ് നീണാള്‍ വാഴട്ടെ!
10. രാജാവേ, കൊമ്പ്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ വാദ്യനാദങ്ങള്‍ മുഴങ്ങുമ്പോള്‍ എല്ലാവരും സ്വര്‍ണപ്രതിമയെ താണുവീണ് ആരാധിക്കണമെന്നു നീ കല്‍പിച്ചിരുന്നല്ലോ.
11. സാഷ്‌ടാംഗം വീണ് ആരാധന നടത്താത്തവന്‍ ആരായാലും അവന്‍ കത്തിക്കാളുന്ന അഗ്‌നികുണ്‍ഡത്തില്‍ എറിയപ്പെടുമെന്നും നീ കല്‍പിച്ചിരുന്നു.
12. രാജാവേ, ബാബിലോണ്‍ദേശത്തെ ഭരണാധികാരികളായി നീ നിയമിച്ചിരുന്ന ഷദ്രാക്, മെഷാക്, അബെദ്‌നെഗോ എന്നീ യഹൂദര്‍ നിന്നെ അനുസരിക്കുന്നില്ല. അവര്‍ നിന്‍െറ ദേവന്‍മാരെ സേവിക്കുകയോ നീ പ്രതിഷ്‌ഠി ച്ചസ്വര്‍ണവിഗ്രഹത്തെ ആരാധിക്കുകയോ ചെയ്യുന്നില്ല.
13. അപ്പോള്‍, ഉഗ്രകോപം പൂണ്ട നബുക്കദ്‌നേസര്‍ ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്‌നെഗോയെയും കൊണ്ടുവരാന്‍ കല്‍പിച്ചു. അവരെ രാജസന്നിധിയില്‍ കൊണ്ടുവന്നു.
14. നബുക്കദ്‌നേസര്‍ ചോദിച്ചു: ഹേ ഷദ്രാക്, മെഷാക്, അബെദ്‌നെഗോ, നിങ്ങള്‍ എന്‍െറ ദേവന്‍മാരെ സേവിക്കുന്നില്ലെന്നും ഞാന്‍ സ്‌ഥാപി ച്ചപ്രതിമയെ ആരാധിക്കുന്നില്ലെന്നും കേട്ട തു സത്യമാണോ?
15. കൊമ്പ്, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ വയുടെ നാദം കേള്‍ക്കുമ്പോള്‍, ഞാന്‍ പ്രതിഷ്‌ഠി ച്ചപ്രതിമയെ താണുവീണ് ആരാധിക്കുന്നെങ്കില്‍ നിങ്ങള്‍ക്കു നന്ന്, അല്ലെങ്കില്‍ ഉടന്‍ തന്നെ നിങ്ങളെ എരിയുന്നതീച്ചൂളയില്‍ എറിഞ്ഞുകളയും; ഏതു ദേവന്‍ എന്‍െറ കരങ്ങളില്‍നിന്നു നിങ്ങളെ രക്‌ഷിക്കും?
16. ഷദ്രാക്കും മെഷാക്കും അബെദ്‌നെഗോയും രാജാവിനോടു പറഞ്ഞു: അല്ലയോ, നബുക്കദ്‌നേസര്‍, ഇക്കാര്യത്തില്‍ ഞങ്ങള്‍ ഉത്തരം പറയേണ്ടതില്ല.
17. രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്നതീച്ചൂളയില്‍നിന്നു ഞങ്ങളെ രക്‌ഷിക്കാന്‍ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്‍െറ കൈയില്‍നിന്നു മോചിപ്പിക്കും.
18. ഇക്കാര്യം നീ അറിഞ്ഞുകൊള്ളുക. അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചില്ലെങ്കില്‍പ്പോലും ഞങ്ങള്‍ നിന്‍െറ ദേവന്‍മാരെയോ നീ നിര്‍മി ച്ചസ്വര്‍ണ ബിംബത്തെയോ ആരാധിക്കുകയില്ല.
19. ഷദ്രാക്കിനും മെഷാക്കിനും അബെദ്‌നെഗോയ്‌ക്കും നേരേ കോപംകൊണ്ടു നിറഞ്ഞനബുക്കദ്‌നേസറിന്‍െറ മുഖഭാവം മാറി. ചൂള പതിവില്‍ ഏഴു മടങ്ങ് ജ്വലിപ്പിക്കാന്‍ അവന്‍ കല്‍പിച്ചു.
20. ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്‌നെഗോയെയും ബന്‌ധിച്ച് ആളിക്കത്തുന്ന ചൂളയിലേക്കു വലിച്ചെറിയാന്‍ തന്‍െറ ശക്‌തരായ ഭടന്‍മാരോട് ആജ്‌ഞാപിച്ചു.
21. പടയാളികള്‍ അവരെ അങ്കി, തൊപ്പി, മറ്റുവസ്‌ത്രങ്ങള്‍ എന്നിവയോടുകൂടെ ബന്‌ധിച്ച് ആളിക്കത്തുന്ന അഗ്‌നികുണ്‍ഡത്തിലേക്ക് എറിഞ്ഞു.
22. കര്‍ശനമായരാജകല്‍പന അനുസരിച്ച് തീച്ചൂള അത്യുഗ്രമായി ജ്വലിച്ചിരുന്നതുകൊണ്ട്, ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്‌നെഗോയെയും ചൂളയിലേക്കു കൊണ്ടുചെന്നവരെ തീജ്വാലകള്‍ ദഹിപ്പിച്ചുകളഞ്ഞു.
23. ഷദ്രാക്, മെഷാക്, അബെദ്‌നെഗോ എന്നീ മൂന്നുപേരും ബന്‌ധിതരായി ജ്വലിക്കുന്നതീച്ചൂളയില്‍ പതിച്ചു.
23. 1 അവര്‍ ദൈവത്തിനു കീര്‍ത്തനം ആലപിച്ചുകൊണ്ടും കര്‍ത്താവിനെ സ്‌തുതിച്ചുകൊണ്ടും തീജ്വാലകളുടെ മധ്യേ നടന്നു. 2 അസറിയാ എഴുന്നേറ്റു നിന്നു പ്രാര്‍ഥിച്ചു; അഗ്‌നിയുടെ മധ്യത്തില്‍ അവന്‍െറ അധരങ്ങള്‍ കര്‍ത്താവിനെ പുകഴ്‌ത്തി: 3 കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമേ, അവിടുന്ന് വാഴ്‌ത്തപ്പെട്ടവനാണ്; അവിടുന്ന് സ്‌തുത്യര്‍ഹനാണ്. അങ്ങയുടെ നാമം എന്നേക്കും മഹത്വപ്പെടട്ടെ! 4 ഞങ്ങളോടു ചെയ്‌തിട്ടുള്ള എല്ലാക്കാര്യങ്ങളിലും അങ്ങ് നീതിമാനാണ്. അങ്ങയുടെ പ്രവൃത്തികള്‍ സത്യസന്‌ധവും മാര്‍ഗങ്ങള്‍ നീതിനിഷ്‌ഠവുമാണ്. അങ്ങയുടെ ന്യായവിധികള്‍ സത്യംതന്നെ. 5 ഞങ്ങള്‍ക്കുവേണ്ടി ചെയ്‌ത എല്ലാക്കാര്യങ്ങളിലും അങ്ങ് ഉചിതമായ വിധി നടത്തി; ഞങ്ങളുടെ പിതാക്കന്‍മാരുടെ വിശുദ്‌ധനഗരമായ ജറുസലെമിന്‍െറമേലും അങ്ങനെതന്നെ. ഞങ്ങളുടെ പാപങ്ങള്‍നിമിത്തമാണല്ലോ അങ്ങ് സത്യത്തിലും നീതിയിലും ഇവ ഞങ്ങളുടെമേല്‍ വരുത്തിയത്. 6 ഞങ്ങള്‍ നിയമം ലംഘിച്ചുപാപത്തില്‍ മുഴുകി, അങ്ങയില്‍ നിന്ന് അകന്നുപോയി. എല്ലാക്കാര്യങ്ങളിലും ഞങ്ങള്‍തിന്‍മ പ്രവര്‍ത്തിച്ചു; അങ്ങയുടെ കല്‍പനകള്‍ ഞങ്ങള്‍ അനുസരിച്ചില്ല. 7 ഞങ്ങള്‍ അവ പാലിക്കുകയോ അനുസരിക്കുകയോ ചെയ്‌തില്ല. ഞങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണല്ലോ അങ്ങ് ഞങ്ങള്‍ക്കു കല്‍പനകള്‍ നല്‍കിയത്. 8 ഞങ്ങളുടെമേല്‍ അങ്ങ് വരുത്തിയവയെല്ലാം, ഞങ്ങളോട് അങ്ങ് ചെയ്‌തവയെല്ലാം,ഉചിതമായ വിധിയോടെ ആയിരുന്നു. 9 നിയമലംഘകരായ ശത്രുക്കളുടെയും ഏറ്റവും നിന്‌ദ്യരായ ധിക്കാരികളുടെയും ലോകത്തിലെ ഏറ്റവും ദുഷ്‌ടനായ,അനീതി പ്രവര്‍ത്തിക്കുന്ന,ഒരു രാജാവിന്‍െറയും കരങ്ങളില്‍ അങ്ങ് ഞങ്ങളെ വിട്ടുകൊടുത്തിരിക്കുന്നു. 10 ഇപ്പോഴാകട്ടെ, വായ് തുറക്കുന്നതിനുപോലും ഞങ്ങള്‍ക്കു കഴിയുന്നില്ല; ലജ്‌ജയും അവമാനവും അങ്ങയുടെദാസരെയും ആരാധകരെയും ബാധിച്ചിരിക്കുന്നു. 11 അങ്ങയുടെ നാമത്തെപ്രതി, ഞങ്ങളെ തീര്‍ത്തും പരിത്യജിക്കരുതേ; അങ്ങയുടെ ഉടമ്പടി ലംഘിക്കരുതേ. 12 അങ്ങയുടെ സ്‌നേഹഭാജനമായ അബ്രാഹത്തെയും, അങ്ങയുടെ ദാസനായ ഇസഹാക്കിനെയും അങ്ങയുടെ പരിശുദ്‌ധനായ ഇസ്രായേലിനെയും അനുസ്‌മരിച്ച്, അങ്ങയുടെ കാരുണ്യംഞങ്ങളില്‍ നിന്നു പിന്‍വലിച്ചുകളയരുതേ! 13 ആകാശത്തിലെ നക്‌ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തെ മണല്‍പോലെയും അവരുടെ സന്തതികളെ വര്‍ധിപ്പിക്കുമെന്ന് അങ്ങ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ടല്ലോ. 14 കര്‍ത്താവേ, ഞങ്ങള്‍ മറ്റേതൊരു ജനതയെയുംകാള്‍ എണ്ണത്തില്‍ കുറവായി. ഞങ്ങളുടെ പാപങ്ങള്‍ നിമിത്തംഞങ്ങള്‍ ഇപ്പോഴിതാ, ലോകത്തില്‍ ഏറ്റവും നിന്‌ദ്യരായിരിക്കുന്നു. 15 ഇക്കാലത്ത്, രാജാവോ പ്രവാചകനോനായകനോ ദഹനബലിയോ മറ്റുബലികളോ അര്‍ച്ചനയോ ധൂപമോ ഞങ്ങള്‍ക്കില്ല. അങ്ങേക്കു ബലിയര്‍പ്പിക്കുന്നതിനോ അങ്ങയുടെ കാരുണ്യം തേടുന്നതിനോ ഒരിടവും ഞങ്ങള്‍ക്കില്ല. 16 പക്‌ഷേ, മുട്ടാടുകളും കാളകളും പതിനായിരക്കണക്കിന് ആടുകളുംകൊണ്ടുള്ള ബലിയാലെന്നപോലെ, പശ്‌ചാത്താപവിവശമായ ഹൃദയത്തോടുംവിനീതമനസ്‌സോടുംകൂടെ അങ്ങയെ സമീപിക്കുന്ന ഞങ്ങളെ സ്വീകരിക്കണമേ! 17 ഇന്ന് അങ്ങയുടെ സന്നിധിയില്‍ഞങ്ങളുടെ ബലി ഇങ്ങനെയാണ്. ഞങ്ങള്‍ പൂര്‍ണഹൃദയത്തോടെഅങ്ങയെ അനുഗമിക്കും; എന്തെന്നാല്‍, അങ്ങയില്‍ ആശ്രയിക്കുന്ന ആരും ലജ്‌ജിക്കേണ്ടി വരുകയില്ല. 18 ഇപ്പോള്‍ പൂര്‍ണഹൃദയത്തോടെഞങ്ങള്‍ അങ്ങയെ അനുഗമിക്കുന്നു; ഞങ്ങള്‍ അങ്ങയെ ഭയപ്പെടുകയും അങ്ങയുടെ മുഖം തേടുകയും ചെയ്യുന്നു. 19 ഞങ്ങള്‍ ലജ്‌ജിക്കാന്‍ ഇടയാക്കരുതേ! അങ്ങയുടെ അനന്തകാരുണ്യത്തിനുംക്‌ഷമയ്‌ക്കും അനുസൃതമായിഞങ്ങളോടു വര്‍ത്തിക്കണമേ! 20 അങ്ങയുടെ അദ്‌ഭുതപ്രവൃത്തികള്‍ക്കൊത്ത് ഞങ്ങള്‍ക്കു മോചനം നല്‍കണമേ! കര്‍ത്താവേ, അങ്ങയുടെ നാമത്തിനുമഹത്വം നല്‍കണമേ! അങ്ങയുടെ ദാസരെ ഉപദ്രവിക്കുന്നവര്‍ലജ്‌ജിതരാകട്ടെ! 21 അവര്‍ അവമാനിതരും അധികാരവുംആധിപത്യവും നഷ്‌ടപ്പെട്ടവരും ആകട്ടെ! അവരുടെ ശക്‌തി ക്ഷയിച്ചുപോകട്ടെ! 22 അഖിലലോകത്തിനുംമേല്‍മഹത്വപൂര്‍ണനുംഏകദൈവവുമായ കര്‍ത്താവ് അങ്ങാണെന്ന് അവര്‍ അറിയട്ടെ! 23 അവരെ തീച്ചൂളയിലെറിഞ്ഞ രാജസേവ കന്‍മാര്‍ ഗന്‌ധകവും കീലും ചണച്ചവറും വിറ കും ഇട്ട് തീച്ചൂളയെ ഉജ്വലിപ്പിക്കുന്നതില്‍ നിന്നു പിന്‍മാറിയില്ല. 24 തീജ്വാല ചൂളയില്‍നിന്നു നാല്‍പത്തൊന്‍പതു മുഴം ആളി ഉയര്‍ ന്നു; 25 ചൂളയുടെ ചുറ്റും നിലയുറപ്പി ച്ചകല്‍ദായരെ അതു ദഹിപ്പിച്ചു കളഞ്ഞു. 26 അസറിയായോടും കൂട്ടുകാരോടുംകൂടെ നില്‍ക്കു ന്നതിന് കര്‍ത്താവിന്‍െറ ദൂതന്‍ ചൂളയിലേ ക്കിറങ്ങിച്ചെന്നു. അവന്‍ ജ്വാലയെ ചൂളയില്‍ നിന്ന് ആട്ടിയകറ്റി. 27 ചൂളയുടെ മധ്യഭാഗം ജലകണങ്ങള്‍ നിറഞ്ഞ കാറ്റു വീശുന്ന സ്‌ഥലം പോലെയായി. അതുകൊണ്ട് അഗ്‌നി അവരെ സ്‌പര്‍ശിച്ചില്ല. അത് അവരെ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെ യ്‌തില്ല. 28 അപ്പോള്‍ അവര്‍ മൂവരും ഏക കണ്‍ഠമായി ദൈവത്തെ സ്‌തുതിക്കുകയും മഹത്വപ്പെടുത്തുകയും വാഴ്‌ത്തുകയും ചെയ്‌തു: 29 കര്‍ത്താവേ, ഞങ്ങളുടെപിതാക്കന്‍മാരുടെ ദൈവമേ, അങ്ങ് വാഴ്‌ത്തപ്പെട്ടവനാണ്; അങ്ങ് എന്നുമെന്നും സ്‌തുത്യര്‍ഹനുംഅത്യുന്നതനുമാണ്. 30 അങ്ങയുടെ മഹത്വപൂര്‍ണമായ പരിശുദ്‌ധനാമം വാഴ്‌ത്തപ്പെടട്ടെ! അത് എക്കാലവും എല്ലാറ്റിനുംഉപരി മഹത്വപ്പെടുകയുംസ്‌തുതിക്കപ്പെടുകയും ചെയ്യട്ടെ! 31 പരിശുദ്‌ധിയും മഹത്വവുംനിറഞ്ഞു തുളുമ്പുന്ന അങ്ങയുടെ ആലയത്തില്‍ അങ്ങ് വാഴ്‌ത്തപ്പെടട്ടെ! അങ്ങ് എന്നെന്നും പുകഴ്‌ത്തപ്പെടുകയുംഅത്യധികം മഹത്വപ്പെടുകയും ചെയ്യട്ടെ! 32 കെരൂബുകളുടെമേല്‍ ഇരുന്ന്‌അഗാധങ്ങളെ വീക്‌ഷിക്കുന്നഅങ്ങ് വാഴ്‌ത്തപ്പെടട്ടെ! അങ്ങ് എന്നേക്കും സ്‌തുതിക്കപ്പെടുകയുംഅത്യധികം വാഴ്‌ത്തപ്പെടുകയും ചെയ്യട്ടെ! 33 രാജകീയ സിംഹാസനത്തില്‍ഉപവിഷ്‌ടനായിരിക്കുന്നഅങ്ങ് വാഴ്‌ത്തപ്പെട്ടവനാണ്. അങ്ങ് എന്നെന്നും പുകഴ്‌ത്തപ്പെടുകയുംഅത്യധികം ഉന്നതനായിരിക്കുകയും ചെയ്യട്ടെ! 34 ആകാശവിതാനത്തില്‍ അങ്ങ്‌വാഴ്‌ത്തപ്പെട്ടവനാണ്. അനന്തമായ സ്‌തുതിക്കുംമഹിമയ്‌ക്കും അര്‍ഹനാണ്. 35 കര്‍ത്താവിന്‍െറ സൃഷ്‌ടികളേ,അവിടുത്തെ വാഴ്‌ത്തുവിന്‍. അവിടുത്തേക്കു സ്‌തുതി പാടുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 36 ആകാശങ്ങളേ, കര്‍ത്താവിനെ പുകഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 37 കര്‍ത്താവിന്‍െറ ദൂതന്‍മാരേ,അവിടുത്തെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 38 ആകാശത്തിനു മുകളിലുള്ള ജലസഞ്ചയമേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 39 ആധിപത്യങ്ങളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 40 സൂര്യനും ചന്ദ്രനും കര്‍ത്താവിനെവാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 41 ആകാശത്തിലെ നക്ഷത്രങ്ങളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 42 മഴയേ, മഞ്ഞേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 43 കാറ്റുകളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 44 അഗ്‌നിയേ, ചൂടേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 45 ഹേമന്തത്തിലെ ശൈത്യമേ,ഗ്രീഷ്‌മത്തിലെ ഉഷ്‌ണമേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 46 ഹിമകണങ്ങളേ, മഞ്ഞുകട്ടകളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 47 രാവുകളേ, പകലുകളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 48 പ്രകാശമേ, അന്‌ധകാരമേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 49 മഞ്ഞുകട്ടയേ, ശൈത്യമേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 50 മൂടല്‍മഞ്ഞേ, പൊടിമഞ്ഞേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 51 മിന്നലുകളേ, മേഘങ്ങളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 52 ഭൂമി കര്‍ത്താവിനെ വാഴ്‌ത്തട്ടെ!അത് എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തട്ടെ! 53 മലകളേ, കുന്നുകളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 54 ഭൂമിയില്‍ വളരുന്ന സമസ്‌തവസ്‌തുക്കളുംകര്‍ത്താവിനെ വാഴ്‌ത്തട്ടെ! എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തട്ടെ! 55 ഉറവകളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍;എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 56 സമുദ്രങ്ങളേ, നദികളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 57 തിമിംഗലങ്ങളേ, ജലജീവികളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 58 ആകാശപ്പറവകളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 59 വന്യമൃഗങ്ങളേ, വളര്‍ത്തുമൃഗങ്ങളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 60 മനുഷ്യമക്കളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 61 ഇസ്രായേലേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 62 കര്‍ത്താവിന്‍െറ പുരോഹിതരേ,അവിടുത്തെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 63 കര്‍ത്താവിന്‍െറ ദാസരേ,അവിടുത്തെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 64 ആത്‌മാക്കളേ, നീതിമാന്‍മാരുടെചേതസ്‌സുകളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 65 വിശുദ്‌ധരേ, വിനീതഹൃദയരേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 66 ഹനനിയാ, അസറിയാ, മിഷായേല്‍,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. എന്തെന്നാല്‍, അവിടുന്ന് നമ്മെപാതാളത്തില്‍ നിന്നും മരണത്തിന്‍െറ പിടിയില്‍ നിന്നുംജ്വലിക്കുന്ന തീച്ചൂളയില്‍ നിന്നും അഗ്‌നിയുടെ മധ്യത്തില്‍ നിന്നുംരക്‌ഷിച്ചിരിക്കുന്നു. 67 കര്‍ത്താവിനു നന്‌ദിപറയുവിന്‍,അവിടുന്ന് നല്ലവനാണ്, അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു. 68 ദേവന്‍മാരുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്നവരേ, അവിടുത്തെ വാഴ്‌ത്തുവിന്‍,അവിടുത്തെ സ്‌തുതിക്കുവിന്‍; അവിടുത്തേക്ക് നന്‌ദിപറയുവിന്‍; അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു.
24. നബുക്കദ്‌നേസര്‍ പരിഭ്രമിച്ചു പിടഞ്ഞെഴുന്നേറ്റു. തന്‍െറ ഉപദേശകന്‍മാരോട് അവന്‍ ചോദിച്ചു: മൂന്നുപേരെയല്ലേ നാം ബന്‌ധിച്ചു തീയിലെറിഞ്ഞത്?
25. അതേ, രാജാവേ, അവര്‍ പറഞ്ഞു. രാജാവ് പറഞ്ഞു: എന്നാല്‍, അഗ്‌നിയുടെ നടുവില്‍ ബന്‌ധനം കൂടാതെ നാലുപേര്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്ക് ഒരുപദ്രവവും ഏറ്റിട്ടില്ല; നാലാമത്തവന്‍ കാഴ്‌ചയില്‍ ദേവകുമാരനെപ്പോലെയിരിക്കുന്നു.
26. ജ്വലിക്കുന്നതീച്ചൂളയുടെ വാതില്‍ക്കലെത്തി നബുക്കദ്‌നേസര്‍ പറഞ്ഞു: ഷദ്രാക്, മെഷാക്, അബെദ്‌നെഗോ, അത്യുന്നതനായ ദൈവത്തിന്‍െറ ദാസന്‍മാരായ നിങ്ങള്‍ പുറത്തുവരുവിന്‍.
27. അവര്‍ അഗ്‌നിയില്‍ നിന്നു പുറത്തുവന്നു. പ്രധാനദേശാധിപന്‍മാരും സ്‌ഥാനപതികളും നാടുവാഴികളും രാജാവിന്‍െറ ഉപദേശകരും വന്നുകൂടുകയും ആ മൂവരുടെയുംമേല്‍ അഗ്‌നിക്ക് ഒരു ശക്‌തിയും ഉണ്ടായിരുന്നില്ലെന്നു കാണുകയും ചെയ്‌തു. അവരുടെ തലമുടി കരിയുകയോ വസ്‌ത്രത്തിനു കേടുപറ്റുകയോ, അവര്‍ക്കു തീയുടെ ഗന്‌ധം ഏല്‍ക്കുകയോ ചെയ്‌തില്ല.
28. നബുക്കദ്‌നേസര്‍ പറഞ്ഞു: ഷദ്രാക്കിന്‍െറയും മെഷാക്കിന്‍െറയും അബെദ്‌നെഗോയുടെയും ദൈവം വാഴ്‌ത്തപ്പെടട്ടെ! സ്വന്തം ദൈവത്തെയല്ലാതെ മറ്റൊരു ദേവനെയും ആരാധിക്കുകയോ സേവിക്കുകയോ ചെയ്യുന്നതിനെക്കാള്‍ സ്വശരീരങ്ങളെ പീഡനത്തിനു വിട്ടുകൊടുക്കുന്നതിനും രാജകല്‍പനയെപ്പോലും അവഗണിക്കുന്നതിനും തക്കവിധം, തന്നില്‍ ആശ്രയി ച്ചതന്‍െറ ദാസന്‍മാരെ അവിടുന്ന് സ്വന്തം ദൂതനെ അയച്ചു മോചിപ്പിച്ചുവല്ലോ.
29. അതുകൊണ്ട് ഞാനിതാ ഒരു കല്‍പന പുറപ്പെടുവിക്കുന്നു: ഷദ്രാക്കിന്‍െറയും മെഷാക്കിന്‍െറയും അബെദ്‌നെഗോയുടെയും ദൈവത്തിനെതിരേ എന്തെങ്കിലും പറയുന്ന ജനതകളെയും ജനപദങ്ങളെയും ഭാഷക്കാരെയും കഷണം കഷണമായി ചീന്തിക്കളയും; അവരുടെ ഭവനങ്ങള്‍ നിലംപരിചാക്കും; എന്തെന്നാല്‍, ഈ വിധത്തില്‍ രക്‌ഷിക്കാന്‍ കഴിവുള്ള വേറൊരു ദേവനില്ല.
30. രാജാവ് ഷദ്രാക്കിനെയും മെഷാക്കിനെയും അബെദ്‌നെഗോയെയും ബാബിലോണ്‍ പ്രവിശ്യയില്‍ ഉന്നതസ്‌ഥാനങ്ങളില്‍ നിയമിച്ചു.