1. ആകയാല്‍ പ്രിയപ്പെട്ടവരേ, ഞാന്‍ കാണാനാഗ്രഹിക്കുന്ന, എന്‍െറ സന്തോഷവും കിരീടവുമായ വത്‌സലസഹോദരരേ, നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്‍ക്കുവിന്‍.
2. കര്‍ത്താവില്‍ ഏകമനസ്‌സോടെയായിരിക്കാന്‍ ഞാന്‍ എവോദിയായോടും സിന്തിക്കെയോടും അഭ്യര്‍ഥിക്കുന്നു.
3. കൂടാതെ, എന്‍െറ ആത്‌മസുഹൃത്തേ, ക്ലെമന്‍റ ിനോടും എന്‍െറ മറ്റു സഹപ്രവര്‍ത്തകരോടുംകൂടെ സുവിശേഷത്തിനുവേണ്ടി എന്നോടൊപ്പംപ്രയത്‌നി ച്ചആ സ്‌ത്രീകളെ സഹായിക്കണമെന്ന് ഞാന്‍ നിന്നോട് അഭ്യര്‍ഥിക്കുന്നു. അവരുടെ നാമം ജീവന്‍െറ പുസ്‌തകത്തിലുണ്ട്.
4. നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍.
5. നിങ്ങളുടെ ക്‌ഷമാശീലം എല്ലാവരും അറിയട്ടെ. കര്‍ത്താവ് അടുത്തെത്തിയിരിക്കുന്നു.
6. ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
7. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്‍െറ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.
8. അവസാനമായി, സഹോദരരേ, സത്യവും വന്‌ദ്യവും നീതിയുക്‌തവും പരിശുദ്‌ധവും സ്‌നേഹാര്‍ഹവും സ്‌തുത്യര്‍ഹവും ഉത്തമ വും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിന്‍.
9. എന്നില്‍നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നില്‍ കണ്ടതും നിങ്ങള്‍ ചെയ്യുവിന്‍. അപ്പോള്‍ സമാധാനത്തിന്‍െറ ദൈവം നിങ്ങളു ടെകൂടെയുണ്ടായിരിക്കും.
10. നിങ്ങള്‍ ഇപ്പോള്‍ വീണ്ടും എന്നോടു താത്‌പര്യം കാണിക്കുന്നതിനാല്‍ , ഞാന്‍ കര്‍ത്താവില്‍ വളരെ സന്തോഷിക്കുന്നു. ഈ താത്‌പര്യം നിങ്ങള്‍ക്കു പണ്ടും ഉണ്ടായിരുന്നതാണ്; എന്നാല്‍, അതു പ്രകടിപ്പിക്കാന്‍ അവസരം ഇല്ലായിരുന്നല്ലോ.
11. എനിക്ക് എന്തെങ്കിലും കുറവുള്ളതുകൊണ്ടല്ല ഞാന്‍ ഇതു പറയുന്നത്. കാരണം, ഏതു സാഹചര്യത്തിലും സംതൃപ്‌തിയോടെ കഴിയാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.
12. താഴ്‌ന്നനിലയില്‍ ജീവിക്കാന്‍ എനിക്കറിയാം; സമൃദ്‌ധിയില്‍ ജീവിക്കാനും ഏതു സാഹചര്യത്തിലും കഴിയാനും എനിക്കു പരിശീലനം ലഭിച്ചിട്ടുണ്ട് - അതേ, സുഭിക്‌ഷത്തിലും ദുര്‍ഭിക്‌ഷത്തിലും സമൃദ്‌ധിയിലും ദാരിദ്യ്രത്തിലുമെല്ലാം.
13. എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.
14. എങ്കിലും, എന്‍െറ ഞെരുക്കങ്ങളില്‍ സൗമനസ്യത്തോടെ നിങ്ങള്‍ പങ്കുചേര്‍ന്നു.
15. ഫിലിപ്പിയരേ, സുവിശേഷപ്രചാരണത്തിന്‍െറ ആരംഭത്തില്‍ ഞാന്‍ മക്കെദോനിയാ വിട്ടപ്പോള്‍ നിങ്ങളൊഴികെ മറ്റൊരു സഭയും എന്നോടു കൊടുക്കല്‍വാങ്ങലില്‍ പങ്കു ചേര്‍ന്നില്ലെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ.
16. ഞാന്‍ തെസലോനിക്കായില്‍ ആയിരുന്നപ്പോള്‍പോലും, എന്‍െറ ആവശ്യത്തിന് ഒന്നുരണ്ടു പ്രാവശ്യം നിങ്ങള്‍ സഹായം അയച്ചുതന്നു.
17. ഞാന്‍ ദാനം ആഗ്രഹിക്കുന്നുവെന്നു വിചാരിക്കരുത്; പിന്നെയോ, നിങ്ങള്‍ക്കു പ്രതിഫലം വര്‍ധിക്കണമെന്നാണ് എന്‍െറ ആഗ്രഹം.
18. എനിക്ക് ആവശ്യത്തിനും അതിലധികവും ലഭിച്ചു. എനിക്ക് എല്ലാം തികഞ്ഞിരിക്കുന്നു; കാരണം, എപ്പഫ്രാദിത്തോസിന്‍െറ യടുത്തുനിന്ന് നിങ്ങളുടെ ദാനം, ദൈവത്തിനു പ്രസാദി ച്ചതും സുരഭിലവും സ്വീകാര്യവുമായ ബലി, ഞാന്‍ സ്വീകരിച്ചു.
19. എന്‍െറ ദൈവം തന്‍െറ മഹത്വത്തിന്‍െറ സമ്പന്നതയില്‍നിന്ന് യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
20. നമ്മുടെ പിതാവായ ദൈവത്തിന് എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ! ആമേന്‍.
21. നിങ്ങള്‍ യേശുക്രിസ്‌തുവില്‍ സകല വിശുദ്‌ധരെയും അഭിവാദനംചെയ്യുവിന്‍. എന്‍െറ കൂടെയുള്ള സഹോദരര്‍ നിങ്ങളെ അഭിവാദനം ചെയ്യുന്നു.
22. എല്ലാ വിശുദ്‌ധരും പ്രത്യേകിച്ച് സീസറിന്‍െറ ഭവനത്തില്‍പ്പെട്ടവര്‍, നിങ്ങളെ അഭിവാദനംചെയ്യുന്നു.
23. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കൃപ നിങ്ങളുടെ ആത്‌മാവോടുകൂടെ ഉണ്ടായിരിക്കട്ടെ.