Wisdom - Chapter 3
Holy Bible

1. നീതിമാന്‍മാരുടെ ആത്‌മാവ്‌ ദൈവകരങ്ങളിലാണ്‌, ഒരു ഉപദ്രവവും അവരെ സ്‌പര്‍ശിക്കുകയില്ല.
2. അവര്‍ മരിച്ചതായി ഭോഷന്‍മാര്‍ കരുതി;
3. അവരുടെ മരണം പീഡനമായും നമ്മില്‍ നിന്നുള്ള വേര്‍പാട്‌ നാശമായും അവര്‍ കണക്കാക്കി; അവരാകട്ടെ ശാന്തി അനുഭവിക്കുന്നു.
4. ശിക്‌ഷിക്കപ്പെട്ടവരെന്ന്‌ മനുഷ്യദൃഷ്‌ടിയില്‍ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍.
5. ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്‌തു. അല്‍പകാലശിക്‌ഷ ണത്തിനുശേഷം അവര്‍ക്കു വലിയ നന്‍മ കൈവരും.
6. ഉലയില്‍ സ്വര്‍ണമെന്നപോലെ അവിടുന്ന്‌ അവരെ ശോധനചെയ്‌ത്‌ ദഹന ബലിയായി സ്വീകരിച്ചു.
7. അവിടുത്തെ സന്‌ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും, വയ്‌ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും.
8. അവര്‍ ജനതകളെ ഭരിക്കും; രാജ്യങ്ങളുടെമേല്‍ ആധിപത്യം സ്‌ഥാപിക്കും. കര്‍ത്താവ്‌ അവരെ എന്നേക്കും ഭരിക്കും.
9. അവിടുത്തെ ആശ്രയിക്കുന്നവര്‍ സത്യം ഗ്രഹിക്കും; വിശ്വസ്‌തര്‍ അവിടുത്തെ സ്‌നേഹത്തില്‍ വസിക്കും. അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍ അവിടുന്ന്‌ കരുണയും അനുഗ്രഹവും വര്‍ഷിക്കും; വിശുദ്‌ധരെ അവിടുന്ന്‌ പരിപാലിക്കുന്നു.
10. നീതിമാനെ അവഗണിക്കുകയും കര്‍ത്താവിനെ ധിക്കരിക്കുകയും ചെയ്‌തതിനാല്‍, അധര്‍മിക്ക്‌ അവന്‍െറ ചിന്തയ്‌ക്കൊത്തു ശിക്‌ഷലഭിക്കും.
11. ജ്‌ഞാനവും പ്രബോധനവും പുച്‌ഛിച്ചുതള്ളുന്നവന്‍െറ നില ശോചനീയമാണ്‌. അവരുടെ പ്രത്യാശ വ്യര്‍ഥവും പ്രയത്‌നം നിഷ്‌ഫലവുമാണ്‌; അവര്‍ ഉണ്ടാക്കുന്നത്‌ നിരുപയോഗവുമാണ്‌.
12. അവരുടെ ഭാര്യമാര്‍ ബുദ്‌ധിശൂന്യകളും മക്കള്‍ ദുര്‍മാര്‍ഗികളുമാണ്‌.
13. അവരുടെ സന്തതികള്‍ ശാപഗ്രസ്‌തരാണ്‌. പാപകരമായ വേഴ്‌ചയില്‍ ഏര്‍പ്പെടാത്തനിഷ്‌കളങ്കയായ വന്‌ധ്യ അനുഗൃഹീതയാണ്‌. ദൈവം ആത്‌മാക്കളെ ശോധന ചെയ്യുമ്പോള്‍ അവള്‍ക്കു പ്രതിഫലം ലഭിക്കും.
14. നിയമവിരുദ്‌ധമായ പ്രവൃത്തിയില്‍ ഏര്‍പ്പെടാത്ത ഷണ്‍ഡനും അനുഗൃഹീതനാണ്‌. നിയമവിരുദ്‌ധമായ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയോ, കര്‍ത്താവിനെതിരേ അകൃത്യങ്ങള്‍ ആലോചിക്കുകയോ ചെയ്യാത്ത ഷണ്‍ഡനും അനുഗൃഹീതനാണ്‌. അവന്‍െറ വിശ്വസ്‌തതയ്‌ക്കു പ്രതിഫലം ലഭിക്കും. കര്‍ത്താവിന്‍െറ ആലയത്തില്‍ അവന്‌ ആ നന്‌ദകരമായ സ്‌ഥാനം ലഭിക്കും.
15. സത്‌ പ്രവൃത്തികള്‍ മഹത്തായ ഫലം ഉളവാക്കുന്നു. വിവേകത്തിന്‍െറ വേര്‌ അറ്റുപോവുകയില്ല.
16. വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കുകയില്ല. നിയമവിരുദ്‌ധമായ വേഴ്‌ചയുടെ ഫലം നശിക്കും.
17. ദീര്‍ഘകാലം ജീവിച്ചാലും അവരെ ആരും പരിഗണിക്കുകയില്ല. അവരുടെ വാര്‍ധക്യവും അവ മാനം നിറഞ്ഞിരിക്കും.
18. യൗവനത്തില്‍ മരിച്ചാലും അവര്‍ക്ക്‌ ആശയ്‌ക്കു വഴിയില്ല. വിധിദിവസത്തില്‍ അവര്‍ക്ക്‌ ആശ്വാസം ലഭിക്കുകയില്ല.
19. അധര്‍മികളുടെ തലമുറയ്‌ക്കു ഭീകരമായ നാശം സംഭവിക്കും.

Holydivine