Proverbs - Chapter 9
Holy Bible

1. ജ്‌ഞാനം തന്‍െറ ഭവനം പണിയുകയുംഏഴു തൂണുകള്‍ നാട്ടുകയുംചെയ്‌തിരിക്കുന്നു.
2. അവള്‍ മൃഗങ്ങളെ കൊന്ന്‌, വീഞ്ഞു കലര്‍ത്തി, വിരുന്നൊരുക്കിയിരിക്കുന്നു.
3. നഗരത്തിലെ ഏറ്റവും ഉയര്‍ന്ന ഇടങ്ങളില്‍നിന്ന്‌ ഇങ്ങനെ വിളിച്ചറിയിക്കാന്‍ അവള്‍ പരിചാരികമാരെ അയച്ചിരിക്കുന്നു.
4. അല്‍പബുദ്‌ധികളേ, ഇങ്ങോട്ടു വരുവിന്‍. ബുദ്‌ധിശൂന്യനോട്‌ അവള്‍ പറയുന്നു:
5. വന്ന്‌ എന്‍െറ അപ്പം ഭക്‌ഷിക്കുകയുംഞാന്‍ കലര്‍ത്തിയ വീഞ്ഞ്‌കുടിക്കുകയും ചെയ്യുവിന്‍.
6. ഭോഷത്തം വെടിഞ്ഞു ജീവിക്കുവിന്‍; അറിവിന്‍െറ പാതയില്‍ സഞ്ചരിക്കുവിന്‍.
7. പരിഹാസകനെ തിരുത്തുന്നവന്‌ശകാരം കിട്ടും; ദുഷ്‌ടനെ കുറ്റപ്പെടുത്തുന്നവന്‌ക്‌ഷതമേല്‍ക്കേണ്ടിവരും.
8. പരിഹാസകനെ കുറ്റപ്പെടുത്തരുത്‌,അവന്‍ നിന്നെ വെറുക്കും; വിവേകിയെ കുറ്റപ്പെടുത്തുക,അവന്‍ നിന്നെ സ്‌നേഹിക്കും.
9. വിവേകിയെ പ്രബോധിപ്പിക്കുക, അവന്‍ കൂടുതല്‍ വിവേകിയായിത്തീരും. നീതിമാനെ പഠിപ്പിക്കുക,അവന്‍ കൂടുതല്‍ ജ്‌ഞാനിയാകും.
10. ദൈവഭക്‌തിയാണ്‌ ജ്‌ഞാനത്തിന്‍െറ ഉറവിടം; പരിശുദ്‌ധനായവനെ അറിയുന്നതാണ്‌അറിവ്‌.
11. ഞാന്‍ നിമിത്തം നിന്‍െറ ദിനങ്ങള്‍ പെരുകും; നിന്‍െറ ആയുസ്‌സിനോടു കൂടുതല്‍സംവത്‌സരങ്ങള്‍ ചേരും.
12. നീ വിവേകിയെങ്കില്‍ പ്രയോജനംനിനക്കുതന്നെ; നീ പരിഹസിച്ചാല്‍ അതു നീതന്നെഏല്‍ക്കേണ്ടിവരും.
13. ഭോഷത്തം വായാടിയാണ്‌; അവള്‍ദുര്‍വൃത്തയും നിര്‍ലജ്‌ജയുമത്ര.
14. അവള്‍ വാതില്‍ക്കല്‍ ഇരുപ്പുറപ്പിക്കുന്നു, നഗരത്തിലെ ഉയര്‍ന്ന സ്‌ഥലങ്ങള്‍ തന്‍െറ ഇരിപ്പിടമാക്കുന്നു.
15. വഴിയെ നേരേ പോകുന്നവരോട്‌അവള്‍ വിളിച്ചു പറയുന്നു:
16. അല്‍പബുദ്‌ധികളെ, ഇങ്ങോട്ടുകയറി വരുവിന്‍. ബുദ്‌ധിശൂന്യനോട്‌ അവള്‍ പറയുന്നു:
17. മോഷ്‌ടി ച്ചജലം മധുരവും രഹസ്യത്തില്‍ തിന്ന അപ്പം രുചികരവുമാണ്‌.
18. എന്നാല്‍, അവിടെ മരണംപതിയിരിക്കുന്നുവെന്നും അവളുടെഅതിഥികള്‍ പാതാളഗര്‍ത്തങ്ങളിലാണെന്നും അവനുണ്ടോ അറിയുന്നു!

Holydivine