Proverbs - Chapter 29
Holy Bible

1. കൂടെക്കൂടെ ഗുണദോഷിക്കപ്പെട്ടിട്ടുംമര്‍ക്കടമുഷ്‌ടി പിടിക്കുന്നവന്‍ രക്‌ഷപെടാനാവാത്ത തകര്‍ച്ചയില്‍ പെട്ടെന്നു പതിക്കും.
2. നീതിമാന്‍മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു; ദുഷ്‌ടന്‍മാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍വിലപിക്കുന്നു.
3. ജ്‌ഞാനത്തെ സ്‌നേഹിക്കുന്നവന്‍പിതാവിനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവസിക്കുന്നവന്‍സമ്പത്തു ധൂര്‍ത്തടിക്കുന്നു.
4. നീതിയിലൂടെ രാജാവ്‌ നാടിനുക്‌ഷേമം വരുത്തുന്നു; നിര്‍ബന്‌ധിച്ച്‌ നികുതി ഈടാക്കുന്നവന്‍ നാടു നശിപ്പിക്കുന്നു.
5. അയല്‍ക്കാരനോടു മുഖസ്‌തുതി പറയുന്നവന്‍ അവന്‍െറ കാലിനു കെണിവയ്‌ക്കുകയാണ്‌.
6. ദുഷ്‌ടന്‍െറ അതിക്രമങ്ങള്‍ അവനെകുരുക്കിലാക്കുന്നു; നീതിമാന്‍ സന്തോഷത്തോടെ മുന്നേറുന്നു.
7. നീതിമാന്‍ ദരിദ്രരുടെ അവകാശങ്ങള്‍അംഗീകരിക്കുന്നു; ദുഷ്‌ടന്‌ അതിലൊന്നും ശ്രദ്‌ധയില്ല.
8. പരിഹാസകന്‍ നഗരത്തിനു തീ വയ്‌ക്കുന്നു; ജ്‌ഞാനികള്‍ ക്രോധം അകറ്റിക്കളയുന്നു
9. ജ്‌ഞാനി ഭോഷനുമായി വ്യവഹാരത്തിലേര്‍പ്പെട്ടാല്‍ ഭോഷന്‍ കലിതുള്ളുകയും അട്ടഹസിക്കുകയും ചെയ്യുമെന്നല്ലാതെ, സമാധാനം ലഭിക്കുകയില്ല.
10. രക്‌തദാഹികള്‍ നിര്‍ദോഷനെ വെറുക്കുന്നു; ദുഷ്‌ടന്‍ അവന്‍െറ ജീവന്‍ വേട്ടയാടുന്നു.
11. ഭോഷന്‍ കോപത്തെ കടിഞ്ഞാണ്‍അയച്ചുവിടുന്നു; ജ്‌ഞാനി അതിനെ ക്‌ഷമയോടെനിയന്ത്രിക്കുന്നു.
12. ഭരണാധിപന്‍ അസത്യത്തിനുചെവികൊടുത്താല്‍ സേവകര്‍ ദുഷ്‌ടരായിത്തീരും.
13. ദരിദ്രനും അവനെ പീഡിപ്പിക്കുന്നവനുംഒരു കാര്യത്തില്‍ തുല്യരാണ്‌; ഇരുവരുടെയും കണ്ണുകള്‍ക്കു പ്രകാശംനല്‍കുന്നതു കര്‍ത്താവാണ്‌.
14. ദരിദ്രര്‍ക്കു നീതി ഉറപ്പുവരുത്തുന്നരാജാവിന്‍െറ സിംഹാസനം ഉറച്ചുനില്‍ക്കും.
15. താഡനവും ശാസനവും ജ്‌ഞാനംപകര്‍ന്നുകൊടുക്കുന്നു; തന്നിഷ്‌ടത്തിനു വിട്ടിരിക്കുന്ന കുട്ടിഅമ്മയ്‌ക്ക്‌ അപമാനം വരുത്തിവയ്‌ക്കുന്നു.
16. ദുഷ്‌ടന്‍മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അതിക്രമം പെരുകുന്നു; അവരുടെ അധഃപതനം നീതിമാന്‍മാര്‍ കാണും.
17. മകനു ശിക്‌ഷണം നല്‍കുക, അവന്‍ നിനക്ക്‌ ആശ്വാസഹേതുവാകും; നിന്‍െറ ഹൃദയത്തെ ആഹ്ലാദിപ്പിക്കുകയും ചെയ്യും.
18. പ്രവചനം ഇല്ലാത്തിടത്തു ജനങ്ങള്‍നിയന്ത്രണം വെടിയുന്നു; നിയമം പാലിക്കുന്നവന്‍ അനുഗൃഹീത നാണ്‌.
19. വാക്കുകൊണ്ടുമാത്രം ഭൃത്യനെ നന്നാക്കാനാവില്ല; അവന്‍ മനസ്‌സിലാക്കിയാല്‍ത്തന്നെയുംഅനുസരിക്കുകയുമില്ല.
20. വാതോരാതെ സംസാരിക്കുന്നവനെ നോക്കൂ; ഭോഷന്‌ അവനെക്കാള്‍ ഏറെപ്രതീക്‌ഷയ്‌ക്കു വകയുണ്ട്‌.
21. ഭൃത്യനോടു ചെറുപ്പംമുതലേഅമിതദാക്‌ഷിണ്യം കാട്ടിയാല്‍നിനക്കുള്ളതെല്ലാം അവസാനംഅവന്‍ സ്വന്തമാക്കും.
22. രോഷാകുലന്‍ കലഹം ഇളക്കിവിടുന്നു; കോപശീലന്‍ അതിക്രമങ്ങള്‍വരുത്തിവയ്‌ക്കുന്നു.
23. അഹങ്കാരി നിലംപതിക്കും; വിനീതഹൃദയന്‍ ബഹുമതി നേടും.
24. കള്ളന്‍െറ പങ്കാളി തന്‍െറ തന്നെ ശത്രുവാണ്‌, അവന്‍ സത്യം ചെയ്യുന്നെങ്കിലുംഒന്നും വെളിപ്പെടുത്തുന്നില്ല.
25. മനുഷ്യനെ ഭയപ്പെടുന്നത്‌ ഒരു കെണിയാണ്‌; കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍സുരക്‌ഷിതനത്ര.
26. ഭരണാധിപന്‍െറ പ്രീതി നേടാന്‍പലരും ശ്രമിക്കുന്നു; എന്നാല്‍, നീതി ലഭിക്കുന്നതുകര്‍ത്താവില്‍നിന്നാണ്‌.
27. നീതിമാന്‍ അനീതി കാട്ടുന്നവനെ വെറുക്കുന്നു;ദുഷ്‌ടന്‍ സന്‍മാര്‍ഗിയെയും.

Holydivine