Proverbs - Chapter 26
Holy Bible

1. വേനല്‍ക്കാലത്തു മഞ്ഞുംകൊയ്‌ത്തുകാലത്തു മഴയുംപോലെ, ഭോഷനു ബഹുമതി ഇണങ്ങുകയില്ല.
2. പാറിപ്പറക്കുന്ന കുരുവിയുംതെന്നിപ്പറക്കുന്ന മീവല്‍പ്പക്‌ഷിയുംഎങ്ങും തങ്ങാത്തതുപോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല.
3. കുതിരയ്‌ക്കു ചമ്മട്ടി, കഴുതയ്‌ക്കുകടിഞ്ഞാണ്‍, ഭോഷന്‍െറ മുതുകിനു വടിയും.
4. ഭോഷനോട്‌ അവന്‍െറ വിഡ്‌ഢിത്തത്തിനൊപ്പിച്ചു മറുപടി പറയരുത്‌, നീയും അവനു തുല്യനെന്നുവരും.
5. ഭോഷനു തന്‍െറ ഭോഷത്തത്തിനു തക്കമറുപടി കൊടുക്കുക; അല്ലെങ്കില്‍, താന്‍ ജ്‌ഞാനിയാണെന്ന്‌അവന്‍ വിചാരിക്കും.
6. ഭോഷന്‍െറ കൈയില്‍ സന്‌ദേശംകൊടുത്തയയ്‌ക്കുന്നവന്‍സ്വന്തം കാല്‍ മുറിച്ചുകളയുകയും അക്രമം വിളിച്ചുവരുത്തുകയുമാണ്‌ ചെയ്യുന്നത്‌.
7. നിരുപയോഗമായി തൂങ്ങിക്കിടക്കുന്നമുടന്തുകാലുപോലെയാണ്‌ഭോഷന്‍മാരുടെ നാവില്‍ ആപ്‌തവാക്യം.
8. ഭോഷനു ബഹുമാനം കൊടുക്കുന്നതുകവിണയില്‍ കല്ലു തൊടുക്കുന്നതുപോലെയാണ്‌.
9. മദ്യപന്‍െറ കൈയില്‍ തുളഞ്ഞുകയറിയമുള്ളുപോലെയാണ്‌ ഭോഷന്‍മാരുടെവായില്‍ ആപ്‌തവാക്യം.
10. വഴിയേപോയ ഭോഷനെയോ മദ്യപനെയോ കൂലിക്കു നിര്‍ത്തുന്നവന്‍ കാണുന്നവരെയൊക്കെ എയ്യുന്ന വില്ലാളിയെപ്പോലെയാണ്‌.
11. ഭോഷത്തം ആവര്‍ത്തിക്കുന്നവന്‍ ഛര്‍ദിച്ചതു ഭക്‌ഷിക്കുന്ന നായയെപ്പോലെയാണ്‌.
12. ജ്‌ഞാനിയെന്നു ഭാവിക്കുന്നവനെക്കാള്‍ഭോഷനു കൂടുതല്‍ പ്രതീക്‌ഷയ്‌ക്കുവകയുണ്ട്‌.
13. അലസന്‍ പറയുന്നു: വഴിയില്‍ സിംഹമുണ്ട്‌; തെരുവില്‍ സിംഹമുണ്ട്‌.
14. ചുഴിക്കുറ്റിയില്‍ കതകെന്നപോലെഅലസന്‍ കിടക്കയില്‍ കിടന്നു തിരിയുന്നു.
15. അലസന്‍ കൈ പാത്രത്തില്‍ആഴ്‌ത്തിവയ്‌ക്കുന്നു; അതു വായിലേക്കടുപ്പിക്കുന്നതുപോലുംഅവനു ക്ലേശമാണ്‌.
16. വകതിരിവോടെ സംസാരിക്കാന്‍ കഴിവുള്ള ഏഴുപേരെക്കാള്‍ കൂടുതല്‍ വിവേകിയാണു താനെന്ന്‌ അലസന്‍ ഭാവിക്കുന്നു.
17. അന്യരുടെ വഴക്കില്‍ തലയിടുന്നവന്‍ വഴിയേപോകുന്ന പട്ടിയെ ചെവിക്കു പിടിച്ചു നിറുത്തുന്നവനെപ്പോലെയാണ്‌.
18. അയല്‍ക്കാരനെ വഞ്ചിച്ചിട്ട്‌ ഇതൊരു
19. നേരമ്പോക്കുമാത്രം എന്നു പറയുന്നവന്‍ തീക്കൊള്ളിയും അമ്പുകളും മരണവും ചുഴറ്റിയെറിയുന്ന ഭ്രാന്തനെപ്പോലെയാണ്‌.
20. വിറകില്ലെങ്കില്‍ തീ കെട്ടടങ്ങുന്നു; ഏഷണിക്കാരന്‍ ഇല്ലാത്തിടത്തു കലഹം ശമിക്കുന്നു.
21. കരി കനലിനെയും വിറക്‌അഗ്‌നിയെയുമെന്നപോലെകലഹപ്രിയന്‍ ശണ്‌ഠ ജ്വലിപ്പിക്കുന്നു.
22. ഏഷണിക്കാരന്‍െറ വാക്കുകള്‍ സ്വാദുള്ള അപ്പക്കഷണങ്ങള്‍പോലെയാണ്‌; അത്‌ ഉള്ളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നു.
23. മലിനഹൃദയം മറച്ചുവയ്‌ക്കുന്നമധുരവാക്കുകള്‍ മണ്‍പാത്രത്തിന്‍െറ പുറത്തെ മിനുക്കുപണിപോലെയാണ്‌.
24. മനസ്‌സില്‍ വിദ്വേഷമുള്ളവന്‍വാക്കുകൊണ്ടു സ്‌നേഹം നടിക്കുകയും ഹൃദയത്തില്‍ വഞ്ചന പുലര്‍ത്തുകയുംചെയ്യുന്നു.
25. അവന്‍ മധുരമായി സംസാരിക്കുമ്പോഴുംഅവനെ വിശ്വസിക്കരുത്‌; കാരണം, അവന്‍െറ ഹൃദയത്തില്‍ഏഴു മ്ലേച്ഛതയുണ്ട്‌.
26. അവന്‍ വിദ്വേഷം കൗശലത്തില്‍മറച്ചുവച്ചാലും അവന്‍െറ ദുഷ്‌ടത സംഘത്തില്‍വച്ചുവെളിപ്പെടും.
27. താന്‍ കുഴി ച്ചകുഴിയില്‍ താന്‍തന്നെ വീഴും; താനുരുട്ടുന്ന കല്ല്‌തന്‍െറ മേല്‍ത്തന്നെ വിഴും.
28. കള്ളം പറയുന്നത്‌ അതിന്‌ ഇരയായവരെ വെറുക്കുകയാണ്‌; മുഖസ്‌തുതി പറയുന്ന നാവ്‌ നാശംവരുത്തിവയ്‌ക്കുന്നു.

Holydivine