Proverbs - Chapter 20
Holy Bible

1. വീഞ്ഞ്‌ പരിഹാസകനും,മദ്യം കലഹക്കാരനുമാണ്‌; അവയ്‌ക്ക്‌ അടിമപ്പെടുന്നവന്‌വിവേകമില്ല.
2. രാജാവിന്‍െറ ഉഗ്രകോപംസിംഹഗര്‍ജനംപോലെയാണ്‌. അവനെ പ്രകോപിപ്പിക്കുന്നവന്‍ജീവന്‍ അപകടത്തിലാക്കുന്നു.
3. കലഹത്തില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കുന്നതു ബഹുമതിയാണ്‌; ഭോഷന്‍മാര്‍ ശണ്‌ഠ കൂട്ടിക്കൊണ്ടിരിക്കും.
4. അലസന്‍ ഉഴവുകാലത്തു നിലമൊരുക്കുന്നില്ല; കൊയ്‌ത്തുകാലത്തു തേടിനടക്കും;ഒന്നും ലഭിക്കുകയില്ല.
5. മനസ്‌സിലുള്ള ആലോചന അഗാധമായ ജലം പോലെയാണ്‌; ഉള്‍ക്കാഴ്‌ചയുള്ളവന്‌ അതു കോരിയെടുക്കാം.
6. തങ്ങള്‍ വിശ്വസ്‌തരാണെന്നു പലരുംകൊട്ടിഘോഷിക്കാറുണ്ട്‌; യഥാര്‍ഥത്തില്‍ വിശ്വസ്‌തനായഒരുവനെ ആര്‍ക്കു കണ്ടെത്താന്‍ കഴിയും?
7. സത്യസന്‌ധതയില്‍ ചരിക്കുന്നനീതിമാന്‍െറ പിന്‍തലമുറകള്‍അനുഗ്രഹിക്കപ്പെട്ടതാണ്‌.
8. ന്യായാസനത്തില്‍ ഇരിക്കുന്ന രാജാവ്‌നോട്ടംകൊണ്ട്‌ എല്ലാ തിന്‍മകളെയുംപാറ്റിക്കൊഴിക്കുന്നു.
9. ഹൃദയം നിര്‍മലമാക്കി, പാപത്തില്‍നിന്നുശുദ്‌ധി നേടിയിരിക്കുന്നു എന്നുപറയാന്‍ ആര്‍ക്കു കഴിയും?
10. വ്യാജമായ തൂക്കങ്ങളും അളവുകളുംഒന്നുപോലെ കര്‍ത്താവ്‌ വെറുക്കുന്നു.
11. തങ്ങളുടെ സ്വഭാവം നിര്‍ദോഷവുംനീതിയുക്‌തവുമാണോ എന്നു ശിശുക്കള്‍പോലും സ്വന്തം പ്രവൃത്തികളിലൂടെ വെളിപ്പെടുത്തുന്നു.
12. കേള്‍ക്കാന്‍ ചെവിയും കാണാന്‍ കണ്ണും, കര്‍ത്താവാണ്‌ ഇവ രണ്ടുംസൃഷ്‌ടിച്ചിരിക്കുന്നത്‌.
13. ഉറക്കത്തിന്‌ അടിമയാകരുത്‌; ദാരിദ്യ്രം നിന്നെ പിടികൂടും. ജാഗരൂകത പാലിക്കുക; നിനക്കു ധാരാളം ആഹാരം ലഭിക്കും.
14. വാങ്ങുമ്പോള്‍ മോശം മോശം എന്ന്‌ഒരുവന്‍ പറയുന്നു; വാങ്ങിക്കൊണ്ടുപോകുമ്പോള്‍ അവന്‍ തന്നെത്തന്നെ പ്രശംസിക്കുന്നു.
15. സ്വര്‍ണവും വിലയേറിയരത്‌നങ്ങളുംസുലഭമാണ്‌; എന്നാല്‍, ജ്‌ഞാനവചസ്‌സ്‌ അമൂല്യ രത്‌നമത്ര.
16. അന്യനു ജാമ്യം നില്‍ക്കുന്നവന്‍െറ കുപ്പായം കൈവശപ്പെടുത്തിക്കൊള്ളുക; പരദേശികള്‍ക്കു ജാമ്യം നില്‍ക്കുന്നവനോട്‌ പണയം വാങ്ങിക്കൊള്ളുക.
17. വഞ്ചനയിലൂടെ നേടിയ ആഹാരംആദ്യം മധുരിക്കുന്നു; പിന്നീടു വായില്‍ ചരല്‍ നിറയും.
18. ആലോചനയോടെ പദ്‌ധതി തയ്യാറാക്കുക; ബുദ്‌ധിപൂര്‍വമായ നിര്‍ദേശമനുസരിച്ചുയുദ്‌ധം ചെയ്യുക.
19. ഏഷണിക്കാരന്‍ രഹസ്യങ്ങള്‍പുറത്തുവിടുന്നു; ബുദ്‌ധിശൂന്യമായി സംസാരിക്കുന്നവനുമായി സംസര്‍ഗം അരുത്‌.
20. അപ്പനെയോ അമ്മയെയോ പ്രാകുന്നവന്‍െറ വിളക്കു കൂരിരുട്ടില്‍ കെട്ടുപോകും.
21. തിടുക്കത്തില്‍ കൈവശപ്പെടുത്തിയസ്വത്ത്‌ അവസാനം അനുഗ്രഹ കരമായിരിക്കുകയില്ല.
22. തിന്‍മയ്‌ക്കു പ്രതികാരം ചെയ്യുമെന്നു പറയരുത്‌; കര്‍ത്താവില്‍ ആശ്രയിക്കുക,അവിടുന്ന്‌ നിന്നെ സഹായിക്കും.
23. കള്ളത്തൂക്കം കര്‍ത്താവ്‌ വെറുക്കുന്നു;കള്ളത്രാസു നന്നല്ല.
24. മനുഷ്യന്‍െറ കാല്‍വയ്‌പുകള്‍കര്‍ത്താവാണ്‌ നിയന്ത്രിക്കുന്നത്‌; തന്‍െറ വഴി തന്നത്താന്‍ ഗ്രഹിക്കാന്‍മര്‍ത്യനു കഴിയുമോ?
25. ഇതു വിശുദ്‌ധമാണ്‌ എന്നു പറഞ്ഞ്‌തിടുക്കത്തില്‍ വഴിപാടു നേരുകയുംപിന്നീടുമാത്രം അതിനെക്കുറിച്ച്‌ആലോചിക്കുകയും ചെയ്യുന്നത്‌ഒരു കെണിയാണ്‌.
26. ജ്‌ഞാനിയായരാജാവ്‌ ദുഷ്‌ടരെപറത്തിക്കളയുന്നു; അവരുടെമേല്‍ രഥചക്രം പായിക്കുന്നു.
27. മനുഷ്യചേതന കര്‍ത്താവ്‌ കൊളുത്തിയവിളക്കാണ്‌; അത്‌ അവന്‍െറ ഉള്ളറകള്‍ പരിശോധിക്കുന്നു.
28. ദയയും വിശ്വസ്‌തതയും രാജാവിനെസംരക്‌ഷിക്കുന്നു; നീതി അവന്‍െറ സിംഹാസനം ഉറപ്പിക്കുന്നു.
29. യുവാക്കളുടെ മഹത്വം അവരുടെകരുത്താണ്‌; നര ച്ചമുടി വൃദ്‌ധരുടെ അലങ്കാരവും.
30. മുറിപ്പെടുത്തുന്നതാഡനങ്ങള്‍ ദുശ്‌ശീലങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്നു. കനത്ത അടി മനസ്‌സിന്‍െറ ഉള്ളറകളെശുചിയാക്കുന്നു.

Holydivine