Proverbs - Chapter 17
Holy Bible

1. കലഹം നിറഞ്ഞവീട്ടിലെവിരുന്നിനെക്കാള്‍ അഭികാമ്യംസ്വസ്‌ഥതയോടെ കഴിക്കുന്നഉണങ്ങിയ അപ്പക്കഷണമാണ്‌.
2. ബുദ്‌ധിമാനായ അടിമ ലജ്‌ജാവഹമായി പ്രവര്‍ത്തിക്കുന്നയജമാനപുത്രന്‍െറ മേല്‍ ഭരണം നടത്തും; അവന്‍ പുത്രന്‍മാര്‍ക്കൊപ്പം കുടുംബ സ്വത്തിന്‌ അവകാശിയുമാകും.
3. മൂശയില്‍ വെള്ളിയും ഉലയില്‍ സ്വര്‍ണവും ശോധന ചെയ്യപ്പെടുന്നു; ഹൃദയങ്ങളെ പരിശോധിക്കുന്നത്‌കര്‍ത്താവാണ്‌.
4. ദുഷ്‌ടന്‍ ദുര്‍വചസ്‌സുകള്‍ ശ്രദ്‌ധിക്കുന്നു; നുണയന്‍ അപവാദത്തിനുചെവികൊടുക്കുന്നു.
5. ദരിദ്രരെ പരിഹസിക്കുന്നവന്‍സ്രഷ്‌ടാവിനെ നിന്‌ദിക്കുന്നു; മറ്റുള്ളവരുടെ അത്യാഹിതത്തില്‍സന്തോഷിക്കുന്നവന്‍ശിക്‌ഷിക്കപ്പെടാതിരിക്കുകയില്ല.
6. പേരക്കിടാങ്ങള്‍ വൃദ്‌ധര്‍ക്കു കിരീടം; മക്കളുടെ അഭിമാനം പിതാക്കന്‍മാരത്ര.
7. ഉത്തമമായ സംസാരം ഭോഷനു ചേരുകയില്ല; കപടഭാഷണം അഭിജാതര്‍ക്ക്‌അത്രപോലുമില്ല.
8. കൈക്കൂലി മാന്ത്രികക്കല്ലാണെന്നത്രകൊടുക്കുന്നവന്‍െറ സങ്കല്‍പം; തിരിയുന്നിടത്തെല്ലാം അവന്‍ വിജയം നേടുന്നു.
9. തെറ്റു പൊറുക്കുന്നവന്‍ സ്‌നേഹം നേടുന്നു; കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നവന്‍സ്‌നേഹിതനെ പിണക്കി അകറ്റുന്നു.
10. ഭോഷനെ നൂറ്‌ അടിക്കുന്നതിനെക്കാള്‍ ബുദ്‌ധിമാനെ ഒന്നു ശകാരിക്കുന്നതുകൂടുതല്‍ ഉള്ളില്‍തട്ടും.
11. അധമന്‍ എപ്പോഴും കലാപകാരിയാണ്‌; ക്രൂരനായ ഒരു ദൂതന്‍ അവനെതിരായിഅയയ്‌ക്കപ്പെടും.
12. ഭോഷനെ അവന്‍െറ ഭോഷത്തത്തില്‍നേരിടുന്നതിനെക്കാള്‍ എളുപ്പം, കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ടഒരു പെണ്‍കരടിയെ നേരിടുകയാണ്‌.
13. ഉപകാരത്തിനു പകരം അപകാരംചെയ്യുന്നവന്‍െറ ഭവനത്തില്‍നിന്ന്‌തിന്‍മ വിട്ടകലുകയില്ല.
14. കലഹത്തിന്‍െറ ആരംഭംഅണപൊട്ടുന്നതുപോലെയാണ്‌; കലഹം തുടങ്ങുന്നതിനുമുന്‍പുതന്നെഅത്‌ ഒഴിവാക്കിക്കൊള്ളുക.
15. ദുഷ്‌ടരുടെ പ്രവൃത്തികളെന്യായീകരിക്കുന്നവനും, നീതിമാന്‍മാരില്‍ കുറ്റം ചുമത്തുന്നവനും, ഒന്നുപോലെ കര്‍ത്താവിനെ വെറുപ്പിക്കുന്നു.
16. ഭോഷനു ധനമുണ്ടായിട്ടെന്തു പ്രയോജനം? അവനു ജ്‌ഞാനം വിലയ്‌ക്കുവാങ്ങാന്‍ കഴിയുമോ?
17. മിത്രം എപ്പോഴും മിത്രം തന്നെ; ആപത്തില്‍ പങ്കുചേരാന്‍ ജനിച്ചവനാണുസഹോദരന്‍.
18. ബുദ്‌ധിഹീനന്‍ അയല്‍ക്കാരന്‌ വാക്കുകൊടുക്കുകയും ജാമ്യം നില്‍ക്കുകയും ചെയ്യുന്നു.
19. നിയമനിഷേധകന്‍ കലഹപ്രിയനാണ്‌; വാതില്‍ ഉയര്‍ത്തിപ്പണിയുന്നവന്‍ നാശം ക്‌ഷണിച്ചുവരുത്തുന്നു.
20. കുടിലമാനസന്‍ ഐശ്വര്യം പ്രാപിക്കുകയില്ല; വികടഭാഷണം നടത്തുന്നവന്‍ആപത്തില്‍ പതിക്കുന്നു.
21. വിഡ്‌ഢിയായ പുത്രന്‍ പിതാവിന്‍െറ ദുഃഖമാണ്‌; ഭോഷന്‍െറ പിതാവിന്‌ ഒരിക്കലും സന്തോഷമില്ല.
22. സന്തുഷ്‌ടഹൃദയം ആരോഗ്യദായകമാണ്‌; തളര്‍ന്ന മനസ്‌സ്‌ ആരോഗ്യം കെടുത്തുന്നു.
23. നീതിയുടെ വഴി തെറ്റിക്കാന്‍ ദുഷ്‌ടന്‍രഹസ്യമായി കൈക്കൂലി വാങ്ങുന്നു.
24. ബുദ്‌ധിമാന്‍ ജ്‌ഞാനോന്‍മുഖനായിരിക്കുന്നു; ഭോഷന്‍െറ ദൃഷ്‌ടി അങ്ങുമിങ്ങുംഅലഞ്ഞുതിരിയുന്നു.
25. മൂഢനായ പുത്രന്‍ പിതാവിനു ദുഃഖവുംഅമ്മയ്‌ക്കു കയ്‌പുമാണ്‌.
26. നീതിമാന്‍െറ മേല്‍ പിഴചുമത്തുന്നതു നന്നല്ല; ഉത്തമനെ പ്രഹരിക്കുന്നതു തെറ്റാണ്‌.
27. വാക്കുകള്‍ നിയന്ത്രിക്കുന്നവന്‍ വിജ്‌ഞനാണ്‌; പ്രശാന്തമായ മനസ്‌സുള്ളവന്‍ ബുദ്‌ധിമാനത്ര.
28. മൗനം ഭജിക്കുന്ന മൂഢന്‍പോലുംജ്‌ഞാനിയെന്നു കരുതപ്പെടുന്നു; അവന്‍ വായ്‌ പൂട്ടിയിരുന്നാല്‍ബുദ്‌ധിമാനെന്നു ഗണിക്കപ്പെടുന്നു.

Holydivine