Jonah - Chapter 3
Holy Bible

1. യോനായ്‌ക്കു വീണ്ടും കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി.
2. എഴുന്നേറ്റ്‌ മഹാനഗര മായ നിനെവേയിലേക്കു പോവുക. ഞാന്‍ നല്‍കുന്ന സന്‌ദേശം നീ അവിടെ പ്രഘോഷിക്കുക.
3. കര്‍ത്താവിന്‍െറ കല്‍പനയനുസരിച്ച്‌ യോനാ എഴുന്നേറ്റ്‌ നിനെവേയിലേക്കുപോയി. അതു വളരെ വലിയൊരു നഗരമായിരുന്നു. അതു കടക്കാന്‍മൂന്നുദിവസത്തെയാത്ര വേണ്ടിയിരുന്നു.
4. യോനാ, നഗരത്തില്‍ കടന്ന്‌ ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന്‍ വിളിച്ചു പറഞ്ഞു: നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവേനശിപ്പിക്കപ്പെടും.
5. നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.
6. ഈ വാര്‍ത്തനിനെവേരാജാവ്‌ കേട്ടു. അവന്‍ സിംഹാസനത്തില്‍നിന്ന്‌ എഴുന്നേറ്റ്‌ രാജകീയവസ്‌ത്രം മാറ്റി ചാക്കുടുത്ത്‌ ചാരത്തില്‍ ഇരുന്നു.
7. അവന്‍ നിനെവേ മുഴുവന്‍ ഒരു വിളംബരം പ്രസിദ്‌ധപ്പെടുത്തി. രാജാവിന്‍െറയും അവന്‍െറ പ്രഭുക്കന്‍മാരുടെയും കല്‍പനയാണിത്‌:
8. മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഭക്‌ഷിക്കരുത്‌. അവ മേയുകയോ വെള്ളം കുടിക്കുകയോ അരുത്‌. മനുഷ്യനും മൃഗവും ചാക്കുവസ്‌ത്രം ധരിച്ച്‌, ദൈവത്തോട്‌ ഉച്ചത്തില്‍ വിളിച്ചപേക്‌ഷിക്കട്ടെ! ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും അക്രമങ്ങളില്‍നിന്നും പിന്‍തിരിയട്ടെ!
9. ദൈവം മനസ്‌സുമാറ്റി തന്‍െറ ക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്‌തേക്കാം.
10. തങ്ങളുടെ ദുഷ്‌ട തയില്‍നിന്ന്‌ അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട്‌ ദൈവം മനസ്‌സുമാറ്റി; അവരുടെമേല്‍ അയയ്‌ക്കുമെന്നു പറഞ്ഞതിന്‍മ അയച്ചില്ല.

Holydivine