Job - Chapter 41
Holy Bible

1. നിനക്കു മുതലയെ ചൂണ്ടയിട്ടുപിടിക്കാമോ? അവന്‍െറ നാക്ക്‌ ചരടുകൊണ്ടു ബന്‌ധിക്കാമോ?
2. അവന്‍െറ മൂക്കില്‍ കയറിടാമോ? അവന്‍െറ താടിയില്‍ ചൂണ്ട കോര്‍ക്കാന്‍ പറ്റുമോ?
3. അവന്‍ നിന്നോട്‌ ഏറെയാചിക്കുമോ? അവന്‍ നിന്നോടു മൃദുലമായി സംസാരിക്കുമോ?
4. എന്നും നിനക്കു ദാസനായിഇരുന്നുകൊള്ളാമെന്ന്‌അവന്‍ നിന്നോട്‌ ഉടമ്പടി ചെയ്യുമോ?
5. ഒരു പക്‌ഷിയോടെന്നപോലെ നീഅവനോടു കളിക്കുമോ? നിന്‍െറ ബാലികമാര്‍ക്കുവേണ്ടി അവനു തോല്‍വാറിടുമോ?
6. വ്യാപാരികള്‍ അവനുവേണ്ടി വിലപേശുമോ? അവര്‍ അവനെ കച്ചവടക്കാര്‍ക്കുപകുത്തു വില്‍ക്കുമോ?
7. നിനക്ക്‌ അവന്‍െറ തൊലിചാട്ടുളികൊണ്ടും അവന്‍െറ തലമുപ്പല്ലികൊണ്ടും നിറയ്‌ക്കാമോ?
8. അവനെ ഒരിക്കല്‍ തൊട്ടാല്‍ വീണ്ടുംതൊടണമെന്ന്‌ നീ ആഗ്രഹിക്കുകയില്ല. ആയുദ്‌ധം നിനക്കു മറക്കാനാവില്ല.
9. അവനെ കാണുന്നവന്‍െറ ധൈര്യംഅറ്റുപോകുന്നു; കാണുന്നമാത്രയില്‍ അവന്‍ നിലംപതിക്കുന്നു.
10. അവനെ ഉണര്‍ത്താന്‍ തക്ക ശൂരനില്ല. പിന്നെ എന്നോട്‌ എതിര്‍ത്തുനില്‍ക്കാന്‍ആരുണ്ടാകും!
11. ഞാന്‍ മടക്കിക്കൊടുക്കേണ്ടതിന്‌ആരെങ്കിലും എനിക്കു മുന്‍കൂട്ടിതന്നിട്ടുണ്ടോ? ആകാശത്തിന്‍കീഴുള്ളതൊക്കെയുംഎന്‍േറതാണ്‌.
12. അവന്‍െറ അവയവങ്ങളെയും അവന്‍െറ മഹാശക്‌തിയെയും ഭംഗിയുള്ള രൂപത്തെയും സംബന്‌ധിച്ച്‌ഞാന്‍ മൗനമവലംബിക്കുകയില്ല.
13. അവന്‍െറ പുറംചട്ട ഉരിയാന്‍ആര്‍ക്കു സാധിക്കും? അവന്‍െറ ഇരട്ടക്കവചം തുളയ്‌ക്കാന്‍ ആര്‍ക്കു കഴിയും?
14. അവന്‍െറ മുഖകവാടം ആര്‌ തുറക്കും?അവന്‍െറ പല്ലിനുചുറ്റും ഭീകരതയാണ്‌.
15. അവന്‍െറ പുറം പരിചനിരകൊണ്ടുപൊതിഞ്ഞിരിക്കുന്നു. അതു മുറുക്കി അടച്ചു മുദ്രവച്ചിരിക്കുന്നു.
16. വായു കടക്കാത്തവിധം അവഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു.
17. വേര്‍പെടുത്താന്‍ പാടില്ലാത്തവിധം അവ ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു;അവ യോജിച്ചിരിക്കുന്നു.
18. അവന്‍ തുമ്മുമ്പോള്‍ പ്രകാശം ചിതറുന്നു; അവന്‍െറ കണ്ണുകള്‍ പ്രഭാതത്തിന്‍െറ കണ്‍പോളകള്‍പോലെയാണ്‌.
19. അവന്‍െറ വായില്‍നിന്ന്‌, ജ്വലിക്കുന്നതീപ്പന്തങ്ങള്‍ പുറപ്പെടുകയും തീപ്പൊരി ചിതറുകയും ചെയ്യുന്നു.
20. തിളയ്‌ക്കുന്ന വെള്ളത്തില്‍നിന്നും കത്തുന്ന രാമച്ചത്തില്‍നിന്നും എന്നപോലെ അവന്‍െറ മൂക്കില്‍നിന്ന്‌ പുക ഉയരുന്നു.
21. അവന്‍െറ ശ്വാസം കരിക്കു തീ കൊളുത്തുന്നു; അവന്‍െറ വായില്‍നിന്നു തീജ്വാല പുറപ്പെടുന്നു.
22. അവന്‍െറ കഴുത്തില്‍ ബലം കുടികൊള്ളുന്നു. ഭീകരത അവന്‍െറ മുന്‍പില്‍ നൃത്തം ചെയ്യുന്നു.
23. അവന്‍െറ മാംസപാളികള്‍ തമ്മില്‍പറ്റിച്ചേര്‍ന്നിരിക്കുന്നു; ഇളകിപ്പോകാത്തവിധം അത്‌അവന്‍െറ മേല്‍ ഉറച്ചിരിക്കുന്നു.
24. അവന്‍െറ ഹൃദയം കല്ലുപോലെകടുപ്പമേറിയതാണ്‌. തിരികല്ലിന്‍െറ അടിക്കല്ലുപോലെ ഉറപ്പുള്ളതാണ്‌.
25. അവന്‍ പൊങ്ങുമ്പോള്‍ ശക്‌തന്‍മാര്‍പേടിക്കുന്നു; അവന്‍ സ്വരം പുറപ്പെടുവിക്കുമ്പോള്‍അവര്‍ ഭയപരവശരാകുന്നു.
26. വാള്‍, കുന്തം, ചാട്ടുളി, വേല്‍ എന്നിവകൊണ്ട്‌ അവനെഎതിര്‍ക്കുക സാധ്യമല്ല.
27. ഇരുമ്പിനെ വൈക്കോല്‍പോലെയുംപിച്ചളയെ ചെതുക്കി ച്ചതടിപോലെയും അവന്‍ കണക്കാക്കുന്നു.
28. അസ്‌ത്രം കണ്ട്‌ അവന്‍ ഓടുകയില്ല.കവിണക്കല്ല്‌ അവന്‌ വൈക്കോല്‍പോലെയാണ്‌.
29. ഗദയും അവനു വൈക്കോല്‍പോലെ തന്നെ; വേലിന്‍െറ കിലുക്കത്തെഅവന്‍ പരിഹസിക്കുന്നു.
30. അവന്‍െറ അധോഭാഗം മൂര്‍ച്ചയുള്ളഓട്ടുകഷണം പോലെയാണ്‌. അവന്‍ ചെളിയില്‍ മെതിത്തടിപോലെ കിടക്കുന്നു.
31. അവന്‍ സമുദ്രത്തെ ഒരു കലത്തിലെന്നപോലെ തിളപ്പിക്കുന്നു. കടലിനെ ഒരു കുടം തൈലംപോലെആക്കിത്തീര്‍ക്കുന്നു.
32. അവന്‍ പിന്നില്‍ തിളങ്ങുന്ന ഒരു ചാല്‍ അവശേഷിപ്പിക്കുന്നു; ആഴിക്കു നരബാധിച്ചതുപോലെ ഒരുവനു തോന്നും.
33. ഭൂമുഖത്തെങ്ങും അവനെപ്പോലെനിര്‍ഭയനായ ജീവിയില്ല.
34. ഉന്നതമായവയെല്ലാം അവന്‍ ദര്‍ശിക്കുന്നു; ഉദ്‌ധതജന്തുക്കള്‍ക്ക്‌ അവന്‍ രാജാവായിരിക്കുന്നു.

Holydivine