Job - Chapter 24
Holy Bible

1. സര്‍വശക്‌തന്‍ വിധിനടത്താന്‍ സമയം നിശ്‌ചയിക്കാത്തത്‌ എന്തുകൊണ്ട്‌? അവിടുന്ന്‌ നിശ്‌ചയി ച്ചദിനങ്ങള്‍അവിടുത്തെ ഭക്‌തന്‍മാര്‍കാണാതിരിക്കുന്നതും എന്തുകൊണ്ട്‌?
2. മനുഷ്യന്‍ അതിര്‍ത്തിക്കല്ലുകള്‍ നീക്കിക്കളയുന്നു. അവര്‍ ആട്ടിന്‍പറ്റങ്ങളെ കവര്‍ന്നെടുക്കുകയുംമേയിക്കുകയും ചെയ്യുന്നു.
3. അവര്‍ അനാഥരുടെ കഴുതയെ തട്ടിക്കൊണ്ടുപോകുന്നു. അവര്‍ വിധവയുടെ കാളയെ പണയം വാങ്ങുന്നു.
4. അവര്‍ ദരിദ്രരെ വഴിയില്‍നിന്നു തള്ളിമാറ്റുന്നു; പാവങ്ങള്‍ ഒളിച്ചു കഴിയുന്നു.
5. മക്കള്‍ക്കുവേണ്ടി മരുഭൂമിയില്‍ഇരതേടുന്ന കാട്ടുകഴുതകളെപ്പോലെഅവര്‍ അധ്വാനിക്കുന്നു.
6. അവര്‍ വയലില്‍നിന്നു ഭക്‌ഷണം ശേഖരിക്കുന്നു. ദുഷ്‌ടരുടെ മുന്തിരിത്തോട്ടത്തില്‍ അവര്‍കാലാപെറുക്കുന്നു.
7. അവര്‍ രാത്രി മുഴുവന്‍ നഗ്‌നരായി ശയിക്കുന്നു. തണുപ്പില്‍ പുതയ്‌ക്കാന്‍ അവര്‍ക്ക്‌ ഒന്നുമില്ല.
8. മലയില്‍ പെയ്യുന്ന മഴ അവര്‍ നനയുന്നു. പാര്‍പ്പിടമില്ലാതെ അവര്‍ പാറക്കെട്ടുകളില്‍ അഭയം തേടുന്നു.
9. മുലകുടിക്കുന്ന അനാഥശിശുക്കളെ പറിച്ചെടുക്കുകയും ദരിദ്രരുടെ കുഞ്ഞുങ്ങളെ പണയംവാങ്ങുകയും ചെയ്യുന്നവരുണ്ട്‌.
10. ദരിദ്രര്‍ നഗ്‌നരായി അലയുന്നു; അവര്‍ വിശന്നുകൊണ്ടു കറ്റ ചുമക്കുന്നു.
11. അവര്‍ ദുഷ്‌ടന്‍മാരുടെ ചക്കില്‍ഒലിവെണ്ണയും വീഞ്ഞും ആട്ടിയെടുക്കുന്നു. എന്നാല്‍, അവര്‍ ദാഹാര്‍ത്തരാണ്‌.
12. നഗരത്തില്‍ മരിക്കുന്നവരുടെ ഞരക്കം കേള്‍ക്കുന്നു. മുറിവേറ്റവരുടെ പ്രാണന്‍സഹായത്തിനുവേണ്ടി കേഴുന്നു. എന്നിട്ടും ദൈവം അവരുടെ പ്രാര്‍ഥന ശ്രവിക്കുന്നില്ല.
13. പ്രകാശത്തിന്‍െറ വഴി പരിചയിക്കുകയോഅതില്‍ സഞ്ചരിക്കുകയോ ചെയ്യാതെഅതിനെ എതിര്‍ക്കുന്നവരുണ്ട്‌.
14. ദരിദ്രരെയും നിരാലംബരെയും കൊല്ലുന്നതിന്‌ കൊലപാതകി നേരം വെളുക്കുംമുന്‍പ്‌ ഉണരുന്നു; രാത്രിയില്‍ അവന്‍ മോഷണം നടത്തുന്നു.
15. ആരും എന്നെ കാണുകയില്ല എന്നുപറഞ്ഞ്‌ വ്യഭിചാരി ഇരുട്ടാകാന്‍ കാത്തിരിക്കുന്നു; അവന്‍ മുഖംമൂടി അണിയുന്നു.
16. രാത്രിയില്‍ അവര്‍ വീടുകള്‍ തുരക്കുന്നു; പകല്‍സമയം കതകടച്ച്‌ മുറികളില്‍ കഴിയുന്നു; അവര്‍ പ്രകാശം കാണുന്നില്ല.
17. കടുത്ത അന്‌ധകാരമാണവരുടെ പ്രഭാതം. അന്‌ധകാരത്തിന്‍െറ ക്രൂരതകളുമായിട്ടാണ്‌അവരുടെ കൂട്ടുകെട്ട്‌.
18. നിങ്ങള്‍ പറയുന്നു, വെള്ളം അവരെഅതിവേഗം ഒഴുക്കിക്കളയുന്നു, ഭൂമിയില്‍ അവരുടെ അവകാശം ശപിക്കപ്പെട്ടിരിക്കുന്നു. കച്ചവടക്കാര്‍ അവരുടെ മുന്തിരിത്തോട്ടങ്ങളെസമീപിക്കുന്നില്ല.
19. വരള്‍ച്ചയും ചൂടും ഹിമജലത്തെ എന്നപോലെ പാപിയെ പാതാളം തട്ടിക്കൊണ്ടു പോകുന്നു.
20. മാതൃഗര്‍ഭംപോലും അവരെ വിസ്‌മരിക്കുന്നു; അവരുടെ നാമം ഒരിക്കലും ഓര്‍മിക്കപ്പെടുന്നില്ല; അങ്ങനെ ദുഷ്‌ടതയെ വൃക്‌ഷം എന്നപോലെ വെട്ടിനശിപ്പിക്കും.
21. മക്കളില്ലാത്ത വന്‌ധ്യകളെ അവര്‍ ഇരയാക്കുന്നു. വിധവയ്‌ക്ക്‌ അവര്‍ ഒരു നന്‍മയും ചെയ്യുന്നില്ല.
22. ദൈവം തന്‍െറ ശക്‌തിയാല്‍ബലവാന്‍മാരുടെ ആയുസ്‌സ്‌ വര്‍ധിപ്പിക്കുന്നു; ജീവിതത്തെപ്പറ്റി നിരാശരാകുമ്പോള്‍അവര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നു.
23. ദൈവം അവര്‍ക്കു സുരക്‌ഷിതത്വംനല്‍കി സഹായിക്കുന്നു; അവരുടെ വഴികളില്‍ അവിടുത്തെദൃഷ്‌ടികള്‍ പതിഞ്ഞിരിക്കുന്നു.
24. അല്‍പകാലത്തേക്ക്‌ അവര്‍ ഉയര്‍ത്തപ്പെടുന്നു. പിന്നീടവര്‍ ഇല്ലാതാകുന്നു. കളപോലെ അവര്‍ വാടി നശിക്കുന്നു. കതിര്‍ക്കുലപോലെ അവരെ കൊയ്‌തെടുക്കുന്നു.
25. ഇതു ശരിയല്ലെങ്കില്‍ ഞാന്‍ നുണയനാണെന്നും ഞാന്‍ പറയുന്നത്‌ അര്‍ഥശൂന്യമാണെന്നും ആര്‍ തെളിയിക്കും?

Holydivine